Breaking News
Home / Lifestyle / സ്ക്രിപ്റ്റ് ആണ് ജീവൻ, ഭാസി ആണ് താരം.. എന്റെ അഭിപ്രായം ആണ്,

സ്ക്രിപ്റ്റ് ആണ് ജീവൻ, ഭാസി ആണ് താരം.. എന്റെ അഭിപ്രായം ആണ്,

സ്ക്രിപ്റ്റ് ആണ് ജീവൻ, ഭാസി ആണ് താരം..
എന്റെ അഭിപ്രായം ആണ്, ഉപ്പും മുളകിന്റെ ആത്മാവ് 300 എപ്പിസോഡ് കൽ വരെ ഉണ്ടായിരുന്നുള്ളു, ഇപ്പോഴത്തെ എപ്പിസോഡ് കൾ 1 വട്ടം കാണാം ജീവനില്ല ഇതിനു, ഇപ്പോഴുള്ള നിലവാരത്തിൽ ആണ് ഇത് തുടങ്ങിയത് എങ്കിൽ ഇപ്പോൾ ഉള്ളതിന്റെ പകുതി പ്രേക്ഷകർ പോലും കാണില്ലായിരുന്നു,

ആദ്യത്തെ 300,350 എപ്പിസോഡ് il ഭാസിയുടെ സ്ക്രിപ്റ്റ് ന്റെ മികവിൽ ഉള്ള ബിജു ചേട്ടന്റേം നിഷ ചേച്ചീടേം അഭിനയം ആണ് ഉപ്പും മുളകിന്റെ ആത്മാവ്, വല്ലാത്ത ഒരു ഫീലിംഗ്സ് ആയിരുന്നു ആ എപ്പിസോഡുകൾ അതിൽ ചിലതൊക്കെ വർണിക്കാൻ വാക്കുകൾ ഇല്ല,,,400 എപ്പിസോഡ് കൂടി ഭാസി സ്ക്രിപ്റ്റ എഴുത്തു നിറുത്തി പോയതോടെ എല്ലാം നഷ്ടമായി എന്ന് തന്നെ പറയാം…

സ്ക്രിപ്റ്റ് ന് ഒരു ജീവനില്ല അതാണ്‌ സത്യം, അഭിനയതാക്കൾ ഒക്കെ നല്ല അഭിനയം തന്നെ പക്ഷെ എല്ലാം ഒരു തട്ടി കൂട്ടിൽ മുൻപോട്ടു കൊണ്ട് പോകുന്നു

സുരേഷ് ബാബു പിണങ്ങി പോയതാണോ? കാരണം നീലു ഗർഭിണി ആയത് മുതൽ മറ്റൊരാളിലേക്ക് തിരക്കഥാ രചന മാറുകയും ഉപ്പും മുളകിന്റെ ടോട്ടാലിറ്റി യെ തന്നെ ബാധിക്കുകയും ചെയ്തു. ഇപ്പോൾ രചന ആരെന്ന് കാണിക്കുന്നില്ല.. നല്ലൊരു സീരിയലിനെ ഈഗോ ക്ലാഷ് മൂലം നശിപ്പിക്കല്ലേ എന്ന അഭ്യർത്ഥന മാത്രമേ ഉള്ളൂ.

അന്നത്തെ എപ്പിസോഡ് കൾ പലതും നമ്മുടെ ജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്നവ ആയിരുന്നു…അതാണ്‌ ഭാസിയുടെ കഴിവ്… 400 എപ്പിസോഡ് തൊട്ട് ഉള്ളവ കണ്ടാൽ അറിയാം പ്രകടമായ വ്യത്യാസം… വെറും തട്ടിക്കൂട്ട്…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *