ശബരിമല: അയ്യപ്പ ഭക്തന്മാരുടെ തിരക്കേറുന്ന സമയമാണിത്. സോഷ്യല്‍ മീഡിയയിലും മറ്റും എങ്ങും അയ്യപ്പന്റെ ഭക്തിഗാനങ്ങളും വീഡിയോകളും. ഇതിനു നടുവില്‍ നായയുടെ വീഡിയോ വൈറലായി. കഴിഞ്ഞ വര്‍ഷം അയ്യപ്പനെ കാണാന്‍ എത്തിയ നായയുടെ വീഡിയോയാണ് വീണ്ടും വൈറലായത്. സ്വാമിക്കൊപ്പം കാല്‍നടയായി നായ ക്ഷേത്രത്തിലെത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ചയായിരുന്നു അത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ നവീനൊപ്പമാണ് നായ ശബരിമലയിലെത്തിയത്. പറശ്ശിനിക്കടവില്‍ നിന്നാണ് സ്വാമി യാത്ര തുടങ്ങിയത്. 465 കിലോമീറ്ററോളം നടന്നാണ് ശബരിമലയില്‍ എത്തിയത്. ഒപ്പം നായയും.
വടകരയില്‍വെച്ചാണ് നായ സ്വാമിക്കൊപ്പം ചേര്‍ന്നത്. ശരണം വിളിച്ചുകൊണ്ട് നടന്നുനീങ്ങിയ സ്വാമിക്കൊപ്പം വേഗതയില്‍ നായയും നടന്നു.