Breaking News
Home / Lifestyle / ലൈംഗികത മാത്രമല്ല ദാമ്പത്യം, ബന്ധങ്ങളുടെ കെട്ടുറപ്പിനായി ദമ്പതികൾ ചെയ്യേണ്ട 10 കാര്യങ്ങൾ ഇതാ..!!

ലൈംഗികത മാത്രമല്ല ദാമ്പത്യം, ബന്ധങ്ങളുടെ കെട്ടുറപ്പിനായി ദമ്പതികൾ ചെയ്യേണ്ട 10 കാര്യങ്ങൾ ഇതാ..!!

വിവാഹം എന്നാൽ രണ്ടു പേർ ഒന്നാകുക എന്നതാണ്. വിവാഹിതരായ ദമ്പതികൾക്കിടയിലെ ചിന്തകളും പ്രവർത്തികളുമെല്ലാം ഒന്നായി തന്നെ ഇരിക്കുന്നതാണ് ആനന്ദകരം. ദാമ്പത്യത്തില്‍ ലൈംഗീകതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു വിവാഹബന്ധം ദൃഢമായി നിലനിര്‍ത്തുവാന്‍ ലൈംഗീകതയ്ക്ക് പുറമേ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. വിവാഹബന്ധത്തിന്‍റെ അടിത്തറ ശക്തമാക്കുവാന്‍ സഹായിക്കുന്ന ഇവ ഏതെല്ലാമാണെന്ന് നോക്കാം,

1. സംസാരിക്കാം ഉള്ളുതുറന്ന്
ഇന്നത്തെ കാലത്ത് പലപ്പോഴും ബന്ധങ്ങള്‍ക്കിടയില്‍ ആശയവിനിമയം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇത് ബന്ധങ്ങളുടെ അടുപ്പത്തില്‍ വിള്ളലുകള്‍ സൃഷ്ട്ടിച്ചേക്കാം. അതിനാല്‍ ദമ്പതിമാര്‍ പരസ്പരം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും ആശയവിനിമയം നടത്താനും കൂടുതല്‍ സമയം കണ്ടെത്തണം. ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതിയും സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട് ഫോണിന്‍റെയും അമിത ഉപയോഗവും ഉള്ളുതുറന്നുള്ള സംസാരത്തിന് വിലങ്ങുതടിയാവാതെ ശ്രദ്ധിക്കണം.

2. ചുംബനം നല്‍കുക
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥ സ്‌നേഹമാണ് ചുംബനത്തിലൂടെ പ്രകടമാകുന്നത്. ചിലപ്പോള്‍ പരാതികളും പരിഭവങ്ങളും എല്ലാം ഒരു സ്‌നേഹ ചുംബനത്തിലൂടെ ഇല്ലാതാക്കുവാന്‍ സാധിക്കും. വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സ്‌നേഹം ചുംബനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

3. കെട്ടിപ്പുണര്‍ന്ന് കിടക്കാം
പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഇത് ആത്മവിശ്വാസമുണ്ടാക്കുവാനും സഹായിക്കും.

4. അഭിനന്ദിക്കുക
ഏതൊരു കാര്യവും ചെയ്തതിന് ശേഷം നല്‍കുന്ന അഭിനന്ദനവും സ്‌നേഹബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഇത് പരസ്പര വിശ്വാസമുണ്ടാകുവാനും മുന്‍പോട്ടുള്ള പ്രയാണത്തിനായി വേണ്ട ആത്മവിശ്വാസം ലഭിക്കുവാനും സഹായകമാകുന്നു.

5. ഉറക്കം
പങ്കാളിയുടെ നെഞ്ചില്‍ തലവെച്ചുറങ്ങുന്നതിന്‍റെ സുഖം ഒരു തലയിണയ്ക്കും നല്‍കാന്‍ കഴിയില്ലത്രെ. ഇത് എന്നെന്നും നമ്മോടൊപ്പം നമ്മുടെ പങ്കാളി ഉണ്ടാകുമെന്ന വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏതൊരു ബന്ധത്തിന്‍റെയും അടിത്തറ. എന്നാല്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുവാന്‍ ഇത് മാത്രം മതിയെന്നും പറയാനാവില്ല. ചില ആരോഗ്യകരമായ ശീലങ്ങളും ഇതോടൊപ്പം തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്ത്രീ-പുരുഷ ബന്ധം ദൃഢമാക്കുന്നതില്‍ സഹായിക്കുന്ന അത്തരം ചില ശീലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അത്ര ശ്രദ്ധ നല്‍കാതെ വരുന്നതാകും ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുന്നതും.

6. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക
ഭാവി ജീവിതത്തെക്കുറിച്ച് പരസ്പരം തുറന്നു പറയുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുടെ തീരുമാനങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കുക.

7. ഭൂതകാലജീവിതത്തക്കുറിച്ച് തുറന്നു പറയുക
ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് അത്രമേല്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രം കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നതില്‍ തെറ്റില്ല.

8. ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക
എപ്പോഴും സാധിച്ചില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും. പുറത്ത് പോയി കഴിയ്ക്കുന്നതും, ഒരുമിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.

9. പരസ്പരാനുകമ്പ ഉണ്ടാവണം
പരസ്പരമുള്ള വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയണം. ഒരിക്കലും ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടാവരുത്.

10. സംശയങ്ങള്‍ തീര്‍ക്കുക, കലഹങ്ങള്‍ പരിഹരിക്കുക
പങ്കാളിയ്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് സാവധാനം ചോദിച്ച് മനസ്സിലാക്കുക. ഒരിക്കലും എടുത്തടിച്ച പോലെ സംസാരിക്കരുത്. കലഹങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ സാധാരണമാണ്. എന്നാല്‍ എത്ര വലിയ വഴക്കാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനെ കൊണ്ടു പോകരുത്. ഇത് പരിഹരിക്കാന്‍ ഇരു കൂട്ടരും പരസ്പരം മുന്‍കൈ എടുക്കണം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *