അദ്ധ്യാപികയുടെ കുളിസീൻ മൊബൈലില്‍ പകർത്തിയ വിദ്യാർത്ഥി പിടിയിൽ. ഹൈദ്രാബാദിൽ വ്യാഴാഴ്ചയാണ് സംഭവം. കോളേജ് ലക്ചററായ സ്ത്രീ ഒരു പേയിംഗ് ഗസ്റ്റ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
ഇവര്‍ കുളിക്കുന്ന സമയത്ത് ആരോ കുളിമുറിയുടെ വെന്റിലേറ്ററിന്റെ വിടവിലൂടെ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണ്ട് ഭയന്ന യുവതി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോള്‍ഡ് നിറത്തിലുള്ള ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഹോസ്റ്റലിലെത്തിയ പോലീസ് ഗോള്‍ഡ് നിറത്തിലുള്ള ഫോണ്‍ ഉപയോഗിക്കുന്നആളെ തിരയാന്‍ തുടങ്ങി. ഒടുവില്‍ ഹോസ്റ്റലുടമയുടെ മകന് ചന്ദ്രഹാസാണ് ഈ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.അതേസമയം, ഇയാളുടെ ഫോണ്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി ചന്ദ്രഹാസ് സമ്മതിച്ചു.10 സെക്കന്‍ഡ് മാത്രമേ ദൃശ്യം പകര്ത്തിയുള്ളൂവെന്നും ഇര തന്നെ കണ്ടതോടെ ഭയപ്പെട്ട താന്‍ ഉടനെ വീഡിയോ ഡിലീറ്റ് ചെയ്തെന്നും ചന്ദ്രഹാസ് മൊഴി നല്കി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.