Breaking News
Home / Lifestyle / നേതാവിന്റെ ക്വാറിക്ക് വനിതാ സബ്കലക്ടറുടെ പൂട്ട്; സബ്കലക്ടർക്ക് നാട്ടുകാരുടെ സല്യൂട്ട്..!!

നേതാവിന്റെ ക്വാറിക്ക് വനിതാ സബ്കലക്ടറുടെ പൂട്ട്; സബ്കലക്ടർക്ക് നാട്ടുകാരുടെ സല്യൂട്ട്..!!

തൃശൂര്‍ വടക്കാഞ്ചേരിക്കു സമീപമുള്ള വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. രാഷ്ട്രീയ നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുള്‍സലാമിന്റെ സഹോദരനാണ് ഈ ക്വാറിയുടെ നടത്തിപ്പുകാരൻ. അവിടുത്തെ രാഷ്ട്രീയ നേതാവായ അബ്ദുള്‍സലാം നേരിട്ടു നടത്തിയിരുന്ന ക്വാറിയാണ് അത്. പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് അത് സഹോദരനെ ഏല്പിച്ചത് .സാധാരണ ടിപ്പറുകൾ മാത്രം കാണപ്പെടുന്ന ക്വാറിക്ക് സമീപം പതിവില്ലാതെ ഒരു വാഹനം കാണാൻ ഇടയുണ്ടായി.

ആരാകും അതിനകത്തു എന്ന ആശങ്കയിൽ ടിപ്പർ ലോറികളുടെ ഡ്രൈവർമാർ നിൽക്കുമ്പോൾ വണ്ടിക്കകത്തു നിന്നും ഒരു വനിതാ പുറത്തേക്കിറങ്ങി .പിന്നീടാണ് വണ്ടിയുടെ ബോർഡ് അവരുടെ ശ്രദ്ധയിൽപ്പെട്ടത് .സബ് കളക്ടർ .കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ നേടി ,സിവിൽ സർവീസ് എഴുത്തു തൃശൂർ സബ് കളക്ടർ ആയി ചുമതലയേറ്റ ബസ് ജീവനക്കാരന്റെ മകൾ ഡോ രേണുരാജ് .കോട്ടയം സ്വദേശിനി ആയ രേണുരാജ് വിവിധ ജില്ലകളിലെ പരിശീലനത്തിന് ശേഷം ഇരുപത്തിയേഴാം വയസ്സിൽ ആണ് സബ് കളക്ടർ ആയത്.

ക്വാറിയില്‍ പരിശോധന നടത്താന്‍ പുലര്‍ച്ചെ ആറു മണിക്കുതന്നെ തൃശൂരില്‍ നിന്നു സബ്കലക്ടര്‍ ഡോ. രേണുരാജ് പുറപ്പെട്ടു. എന്നാൽ ഈ യാത്രയുടെ ഉദ്ദേശ്യം ആരോടും പറഞ്ഞില്ല. വാഴക്കോട് വരെ പോകാനായിരുന്നു ഡ്രൈവറോടു പറഞ്ഞത്. സബ്കലക്ടര്‍ ക്വാറിയുടെ പരിസരത്ത് എത്തിയപ്പോള്‍ ആണ് പച്ചയായ നിയമലംഘനം. ക്വാറിയില്‍ നടക്കുന്നത് കണ്ടത്. പാറ പൊട്ടിക്കുന്നു, ടിപ്പറുകള്‍ നിരന്നു കിടക്കുന്നു. ഉടനെ സബ്കലക്ടര്‍ വടക്കാഞ്ചേരി എസ്ഐയെ ഫോണില്‍ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഓരോരുത്തരെ സ്ഥലത്തേയ്ക്കു വിളിച്ചുവരുത്തി. ‘ഇത്, എന്താണ് ഇവിടെ നടക്കുന്നത്?’

സബ്കലക്ടറുടെ ചോദ്യത്തിനു മുമ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം മുട്ടി. സബ്കലക്ടര്‍ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്പരുകള്‍ പൊലീസിനു കൈമാറി. ഈ വണ്ടികള്‍ പൊലീസ് പിടികൂടി. ബോംബ് സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനേയും വിളിച്ചുവരുത്തി. സ്ഫോടക വസ്തുക്കള്‍ പരിശോധിച്ചു. വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു. പാറ പൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ , ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *