Breaking News
Home / Lifestyle / നിങ്ങളുടെ ജനന സമയം അറിയാമോ, എങ്കിൽ ഇതാ ജനന സമയ പ്രകാരമുള്ള നിങ്ങളുടെ സ്വഭാവ – ഭാവി – ഗുണ – ദോഷ ഫലങ്ങൾ..!!

നിങ്ങളുടെ ജനന സമയം അറിയാമോ, എങ്കിൽ ഇതാ ജനന സമയ പ്രകാരമുള്ള നിങ്ങളുടെ സ്വഭാവ – ഭാവി – ഗുണ – ദോഷ ഫലങ്ങൾ..!!

ജ്യോതിഷ പ്രകാരം ഒരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും ഭാവി നിർണ്ണയിക്കുന്നതും സ്വഭാവ ഗുണങ്ങൾ തീരുമാനിക്കുന്നതുമെല്ലാം ജനിച്ച ദിവസവും സമയവുമൊക്കെ ചേർന്നാണ്‌. അതനുസരിച്ച്‌ ജനിച്ച സമയം ഒരാളുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുവെന്നു പറയാം. സ്വഭാവസവിശേഷതകള്‍ മാത്രമല്ല, ഒരാളുടെ ഭാവിയില്‍ വരെ ഇത് പ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ജനനസമയം ഒരു സെക്കന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത് ജ്യോതിഷപ്രകാരം വലിയ വ്യത്യാസങ്ങള്‍ക്കും കാരണമാകും. ഇതുകൊണ്ടുതന്നെ ജനന സമയം കൃത്യമാകേണ്ടതും അത്യാവശ്യം. ജനിച്ച സമയപ്രകാരം ഒരാളുടെ ഭാവിയെ ഏതെല്ലാം വിധത്തില്‍ സ്വാധീനിയ്ക്കുന്നുവെന്നറിയൂ:

ജനനസമയം രാവിലെ 4 – 6 വരെയെങ്കില്‍

ഇവരുടെ ജാതകത്തില്‍ സൂര്യസ്വാധീനം കൂടുതലാകും. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ചുരുക്കമായിരിയ്ക്കും. ആത്മവിശ്വാസം കൂടുതലുള്ളവരായിരിയ്ക്കും ഇവര്‍. ഫലം കാണാന്‍ അല്‍പം വൈകുമെങ്കിലും കഠിനാധ്വാനത്തിലൂടെ ഇവര്‍ ലക്ഷ്യം കാണും.

ജനനസമയം രാവിലെ 6-8 വരെയെങ്കില്‍

രാവിലെ 6 – 8 വരെ ജനിച്ചവരുടെ ജാതകത്തിലെ 12-ാം പാദത്തിലാണ് സൂര്യന്‍ വരുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ വിചത്രമായ പല അനുഭവങ്ങളുമുണ്ടാകും. വിചാരിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓരോന്നു വന്നുചേരും.

ജനനസമയം രാവിലെ 8 – 10 വരെയെങ്കില്‍

രാവിലെ 8 – 10 വരെയുള്ള സമയത്തു ജനിച്ചവരുടെ ജീവിതത്തില്‍ പണം ഒരു പ്രധാന പങ്കാളിത്തം വഹിയ്ക്കും. സുഹൃത്തുകളും സാമൂഹ്യബന്ധങ്ങളുമെല്ലാം പണത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും വന്നുചേരുക. വിചാരിച്ചതുപോലെ കാര്യങ്ങള്‍ വന്നു ചേരാതിരിയ്ക്കുമ്പോള്‍ ഇവര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നതും സാധാരണം.

ജനനസമയം രാവിലെ 10 – 12 വരെയെങ്കില്‍

രാവിലെ 10 – 12 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ സൂര്യന് ഏറെ സ്വാധീനശക്തിയുള്ള സമയമാണിത്. ജീവിതത്തില്‍ ഏറെ വിജയം വരിയ്ക്കാന്‍ ഈ സമയത്തു ജനിച്ചവര്‍ക്കാകും. എന്നാല്‍ അധികാരസ്ഥാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്താല്‍ ഇത് ഇവരെ ബുദ്ധിമുട്ടില്‍ ചാടിയ്ക്കുകയും ചെയ്യും.

ജനനസമയം ഉച്ചയ്ക്ക്‌ 12 – 2 വരെയെങ്കില്‍

ഉച്ചയ്ക്ക്‌ 12 – 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ധാരാളം യാത്ര ചെയ്യാന്‍ യോഗമുള്ളവരായിരിയ്ക്കും. സൗന്ദര്യവും ബുദ്ധികൂര്‍മതയുമുള്ള ഇവര്‍ മതപരമായ കാര്യങ്ങളില്‍ വിശ്വാസമുള്ളവരായിരിയ്ക്കും. ദയാലുക്കളായ ഇവര്‍ ജീവിതത്തില്‍ പ്രശസ്തി നേടുകയും ചെയ്യും.

ജനനസമയം ഉച്ച കഴിഞ്ഞ്‌ 2 – 4 വരെയെങ്കില്‍

ഉച്ച കഴിഞ്ഞ്‌ 2 – 4 വരെയുള്ള സമയത്തു ജനിച്ചവര്‍ അക്കൗണ്ടിംഗ്, ട്ര്‌സറ്റ്, ഗവണ്‍മെന്റ് സ്‌കീം, ബാങ്കിംഗ് തുടങ്ങിയ രംഗങ്ങളില്‍ ശോഭിയ്ക്കുന്നവരായിരിയ്ക്കും. സെക്‌സ് ജീവിതവും അപകടങ്ങളുലമെല്ലാം ജീവിതത്തെ സ്വാധീനിയ്ക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍
നേരിടേണ്ടി വരികയും ചെയ്യും.

ജനനസമയം വൈകിട്ട്‌ 4 – 6 വരെയെങ്കില്‍

വൈകിട്ട്‌ 4- 6 വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നവരായിരിയ്ക്കും. വിവാഹം ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവരായിരിയ്ക്കും. മറ്റുള്ളവരുമായി അടുത്തിടപഴകുന്ന ജോലികള്‍ ചെയ്യേണ്ടി വരുന്നവര്‍.

ജനനസമയം വൈകിട്ട്‌ 6 – 8 വരെയെങ്കില്‍

വൈകിട്ട്‌ 6 – 8 വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ നിങ്ങളുടെ ജീവിതം നിങ്ങളോട് അടുപ്പമുള്ളവരെക്കൂടി ആശ്രയിച്ചായിരിയ്ക്കും. പല സന്ദര്‍ഭങ്ങളിലും. കുടുംബത്തേക്കാള്‍ സാമൂഹ്യബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നവര്‍. സോഷ്യല്‍ഹെല്‍ത്ത് സെര്‍വീസ് ജോലികളില്‍ ശോഭിയ്ക്കുന്നവര്‍.

ജനനസമയം രാത്രി 8 – 10 വരെയെങ്കില്‍

രാത്രി 8 – 10 വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ സര്‍ഗശേഷിയുള്ളവരായിരിയ്ക്കും. ഇഷ്ടപ്പെട്ട രംഗത്തു ജോലി ചെയ്യാന്‍ ഭാഗ്യം ലഭിയ്ക്കുന്നവര്‍. വിജയവും പ്രശസ്തിയുമെല്ലാം ജീവിതത്തില്‍ നേടുന്നവര്‍.

ജനനസമയം രാത്രി 10 – 12 വരെയെങ്കില്‍

രാത്രി 10 – 12 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ പണത്തേയും വസ്തുവകകളേയും കാര്യമായി എടുക്കാത്തവര്‍. റിയല്‍ എസ്റ്റേറ്റ് പോലുള്ള ജോലികളുമായി ബന്ധപ്പെടുന്നവര്‍.

ജനനസമയം രാത്രി 12 – 2 വരെയെങ്കില്‍

രാത്രി 12 – 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ബൗദ്ധികമായി ഏറെ ഉയര്‍ന്ന തലത്തിലുള്ളവരായിരിയ്ക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍. മീഡിയ പോലുള്ള രംഗത്തു ശോഭിയ്ക്കുന്നവര്‍.

ജനനസമയം വെളുപ്പിന് 2 – 4 വരെയെങ്കില്‍

വെളുപ്പിന് 2 – 4 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ സമ്പത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഭാഗ്യമുള്ളവര്‍. ഫുഡ് ഇന്‍ഡസ്ട്രി പോലുള്ള രംഗങ്ങളില്‍ ശോഭിയ്ക്കുന്നവര്‍.

About Intensive Promo

Leave a Reply

Your email address will not be published.