Breaking News
Home / Lifestyle / ഖത്തര്‍ രാജാവിന്റെ പൂര്‍ണകായ ഛായാചിത്രം വരച്ചുനല്‍കാമെന്ന് പറഞ്ഞ് ഖത്തര്‍ രാജകുടുംബാഗത്തില്‍ നിന്ന് 5.80 കോടി രൂപ മലയാളി തട്ടി

ഖത്തര്‍ രാജാവിന്റെ പൂര്‍ണകായ ഛായാചിത്രം വരച്ചുനല്‍കാമെന്ന് പറഞ്ഞ് ഖത്തര്‍ രാജകുടുംബാഗത്തില്‍ നിന്ന് 5.80 കോടി രൂപ മലയാളി തട്ടി

ഖത്തര്‍ രാജാവിന്റെ പൂര്‍ണകായ ഛായാചിത്രം വരച്ചുനല്‍കാമെന്ന് പറഞ്ഞ് ഖത്തര്‍ രാജകുടുംബാഗത്തില്‍ നിന്ന് 5.80 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയ്‌ക്കെതിരേ പൊലീസ് കേസെടുത്തു.

ആറടി പൊക്കവും മൂന്നടി വീതിയുമുള്ള പൂര്‍ണകായ ഛായാചിത്രം സ്വര്‍ണഫ്രെയിമില്‍ തയ്യാറാക്കിക്കൊടുക്കാമെന്ന് വിശ്വസിച്ചാണ് തട്ടിപ്പ് നടത്തിയതുകൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരിലുള്‌ല എസ്.ബി.ഐ. അക്കൗണണ്ടിലേക്കാണ് മൊബൈല്‍ ഇടപാടുവഴി 5.80 കോടി രൂപ എത്തിയത്. പണത്തിന്റെ വലിയൊരു ഭാഗം പിന്‍വലിച്ചിട്ടുണ്ടെങ്കിലും പരാതി വന്നതിനെത്തുടര്‍ന്ന് ഈ അക്കൗണ്ട് മരവിപ്പിച്ചു. പുതുതായി തുറന്ന അക്കൗണ്ടിലേക്കാണ് വിദേശത്തുനിന്ന് കോടികള്‍ ഒഴുകിയെത്തിയത്.

പണം നഷ്ടപ്പെട്ട ഖത്തര്‍ രാജകുടുംബാംഗം തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ഇമെയിലിലൂടെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. പരാതി നേരിട്ട് നല്‍കുന്നതിന് രാജകുടുംബത്തിന്റെ പ്രതിനിധി അടുത്ത ദിവസം തന്നെ തൃശൂരിലെത്തുമെന്നും സൂചനയുണ്ട്. ഖത്തര്‍ രാജകുടുംബത്തിലെ ഒരു രാജകുമാരിയാണ് തട്ടിപ്പിനിരയായതെന്നാണ് അറിയുന്നത്. ന്യുയോര്‍ക്കിലെ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ച് ഛായാചിത്രം ഖത്തര്‍ മ്യൂസിയം അഥോറിറ്റിക്ക് കൈമാറുമെന്നാണ് ഇയാള്‍ രാജകുമാരിയെ തെറ്റിദ്ധരിപ്പിച്ചത്.

തട്ടിപ്പിന് പിന്നില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി മാത്രമല്ലെന്നാണ് സൂചന. വിദേശത്തുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നും സംശയിക്കുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാവുകയും ഖത്തര്‍ രാജകുടുംബത്തിന്റെ പരാതി നേരിട്ട് ലഭിക്കുകയും ചെയ്തശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് കൊടുങ്ങല്ലൂര്‍ സിഐ. പറഞ്ഞു. വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍, അന്വേഷണം വേറെ ഏജന്‍സിക്ക് കൈമാറാനും സാധ്യതയുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *