Breaking News
Home / Lifestyle / ചുംബിച്ച് ചുംബിച്ച് അവര്‍ മുന്നോട്ട് നീങ്ങി; ഝാര്‍ഖണ്ഡില്‍ നിന്നൊരു ചുംബന മത്സരം (വിഡിയോ )

ചുംബിച്ച് ചുംബിച്ച് അവര്‍ മുന്നോട്ട് നീങ്ങി; ഝാര്‍ഖണ്ഡില്‍ നിന്നൊരു ചുംബന മത്സരം (വിഡിയോ )

ഝാര്‍ഖണ്ഡില്‍ വ്യത്യസ്തമായ ഒരു മത്സരം നടന്നു. ചുംബന മത്സരം. സംഘടിപ്പിച്ചതാകട്ടെ എംഎല്‍എയും. നാള്‍ക്കുനാള്‍ വിവാഹമോചനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി എംഎല്‍എ രംഗത്തെത്തുന്നത്. ദമ്പതികള്‍ക്കായി ചുംബന മത്സരമാണ് കഴിഞ്ഞ ദിവസം പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയില്‍ സംഘടിപ്പിച്ചത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്.

പതിനെട്ടോളം ദമ്പതികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വര്‍ദ്ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സൈമണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പില്‍ വെച്ചാണ് ദമ്പതികള്‍ പരസ്പരം ചുംബിച്ചത്. പിന്നീട് ചുംബന ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തിയതോടെ സംഭവം വൈറലായി.

About Intensive Promo

Leave a Reply

Your email address will not be published.