Breaking News
Home / Lifestyle / പള്ളി പണിയാൻ പിരിച്ച മുക്കാൽ കോടി രൂപയുമായി വികാരി അച്ഛനും കന്യാസ്ത്രീയും വിദേശത്തേക്ക് ഒളിച്ചോടി

പള്ളി പണിയാൻ പിരിച്ച മുക്കാൽ കോടി രൂപയുമായി വികാരി അച്ഛനും കന്യാസ്ത്രീയും വിദേശത്തേക്ക് ഒളിച്ചോടി

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയെ മാനംകെടുത്തി വീണ്ടും വൈദീകന്റെ ഒളിച്ചോട്ടം. ഇത്തവണ വൈദീകൻ പൊക്കിയ സ്ത്രീ പുറത്തുനിന്നും അല്ല. ഉള്ളിൽ നിന്നു തന്നെ. വേലി തന്നെ വിളവു തിന്നുന്നു എന്ന പോലെ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി.

തൃശൂരില്‍ കഴിഞ്ഞമാസം വൈദീകന്‍ വീട്ടമ്മയുമായാണ് ഒളിച്ചോടിയതെങ്കില്‍ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി ഫാദര്‍ മില്‍ട്ടന്‍ ഫ്രാങ്ക്‌ളിന്‍ആണ്‌ തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി കടന്നു കളഞ്ഞത് .75ലക്ഷം നേർച്ച പണവും ആയി കാമ ജോഡികൾ സ്പെയിനിലേക്ക് കടന്നു. സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്‌സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാൽ കോടി രൂപയുടെ നേർച്ച പണം. പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്.

പള്ളിനിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന്‍ കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം രൂപത അറിയിപ്പും നടത്തി.വൈദീകൻ മഠത്തിലേ സ്ഥിരം സന്ദർശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്.

മണലിക്കാട് ഇടവകയില്‍ പുതിയ പള്ളിപണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന്‍ ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് ഫാദര്‍ മില്‍ട്ടന്‍ കാച്ചപ്പിള്ളി മുങ്ങിയത്. നിലവില്‍ സെപയിനിലേയ്ക്കാണ് കന്യാസ്ത്രിയും വൈദീകനും മുങ്ങിയിരിക്കുന്നത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു ഫാദര്‍ മില്‍ട്ടന്‍ ഫ്രാങ്ക്‌ളിന്‍ നടത്തിയത്. ഇടവക്കാരേ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളേയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചു.

നേരത്തെ കോട്ടപ്പുറം രൂപതയിലെ തന്നെ വൈദീകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഴിക്കുള്ളിലാണ്. ഇതിനിടിയിലാണ് ലത്തീന്‍ സഭയ്ക്ക് മാനക്കേടായായി ഒളിച്ചോട്ട വാര്‍ത്ത പുറത്ത് വരുന്നത്. 2 ദിവസം മുമ്പാണ്‌ തൃശൂരിലേ തന്നെ കൊച്ചച്ചന്റെ ഓൺലൈനിൽ യുവാവുമായുള്ള സെക്സ് ചാറ്റ് പുറത്തുവന്നത്. (മെസഞ്ചറിൽ ഹോട്ട് ചിത്രങ്ങൾ ചോദിക്കുന്നു,കൂടെ വരാൻ നിർബന്ധിക്കുന്നു ; വൈദീകന്റെ വേലിചാട്ടം ഇങ്ങിനെ..) ഈ വൈദീകനും ഇപ്പോൾ നടപടിയിലാണ്‌. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലൈംഗീക അപ്വാദവുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന്‌ വൈദീകരാണ്‌ കേരളത്തിൽ പ്രതി സ്ഥാനത്തായത്.

എന്നാൽ അവിടെയൊന്നും ഇടവകക്കാരേ ബാധിച്ചില്ല. ഇപ്പോൾ വികാരിയും കന്യാസ്ത്രീയും ഒളിച്ചോടിയപ്പോൾ ഇടവകക്കാരുടെ പോകറ്റടിച്ചാണ്‌ പോയത്. നേർച്ച പെട്ടിയിലും, പള്ളി ആവശ്യങ്ങൾക്കും വൈദീകരുടെ വാക്കും ആത്മീയ ഭീഷണിയും മൂലം പണം കൊടുക്കുന്ന എല്ലാ വിശ്വാസികൾക്കും ഇത് വൻ മുന്നറിയിപ്പാണ്‌. ഇടവകയിൽ എത്ര കമ്മിറ്റിയും, കണക്കൻ മാരും ഉണ്ടായാലും ആത്യന്തികമായി പണം സൂക്ഷിക്കുന്നതും, ഷോപ്പിങ്ങ് നടത്തുന്നതും, കണക്ക് കൊടുക്കുന്നതും വികാരി തന്നെ. മണലിക്കാട് ഇടവക്കാർ ഇനി എങ്ങിനെ പള്ളി പണിയും? ആ പണം എങ്ങിനെ തിരികെ കിട്ടും?. രൂപത നല്കുമോ? എല്ലാം കാത്തിരുന്ന് കാണാം.

About Intensive Promo

Leave a Reply

Your email address will not be published.