മകൾ കിടക്കയിൽ ഇരുന്ന് കളിക്കുന്നത് കണ്ടാണ് ആ വീട്ടമ്മ കുളിക്കുവാൻ പോയത്. കുട്ടി മൊബൈലിൽ കളിക്കുകയായിരുന്നു എന്നത് അവർ ശ്രദ്ധിച്ചിരുന്നില്ല. പതിവു പോലെ കുളി കഴിഞ്ഞു വന്ന് വസ്ത്രങ്ങൾ മാറി അടുക്കളയിലെ ജോലികൾ ചെയ്യുന്നതിനിടയിൽ തന്റെ ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചത്. നോക്കുമ്പോൾ കുട്ടി ഇരുന്ന് മൊബൈലിൽ കളിക്കുന്നു.
അവർ ഫോണെടുത്തപ്പോൾ അടുത്ത ബന്ധുവായ സ്ത്രീയുടെ വക ചീത്ത. നിനക്കെന്ത സ്വബോധം പോയോ അതോ വട്ടാണൊ നീ ഇതെന്തു ഭാവിച്ചാ ഈ കാണിച്ചു കൂട്ടുന്നത് എന്നെല്ലാം പറഞ്ഞുള്ള മറുതലക്കലെ ബഹളത്തിനിടയിലും ആ വീട്ടമ്മക്ക് കാര്യം എന്തെന്ന് മനസ്സിലായില്ല.
“എന്താ ഏട്ടത്തീ കാര്യമെന്ന് അവർ തിരിച്ചു ചോദിച്ചു” അവർ പറഞ്ഞു ഇതിനിടയിൽ വേറെയും കോളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. “നീ ആ വാട്സാപ്പ് ഗ്രൂപ്പിൽ എന്താ ചെയ്തു വച്ചിരിക്കുന്നതെന്ന് നോക്ക്” അവർ പറഞ്ഞു.
തുടരെ തുടരെ വരുന്ന കോളുകൾ എടുക്കാതെ അവർ വാട്സാപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കി. അതിലെ ദൃശ്യങ്ങൾ കണ്ട് അവർക്ക് തലകറങ്ങുന്നതായി തോന്നി. മരവിച്ച് നിലത്തിരുന്നു പോയി. ഫോൺ കയ്യിൽ നിന്നും ഊർന്നു വീണു. അപ്പോഴും ഫോണിൽ കോളുകൾ വന്നുകൊണ്ടേ ഇരുന്നു.
ചെറിയ ഒരു അശ്രദ്ധമൂലം സംഭവിച്ചത് പരിഹരിക്കാനാവാത്ത വലിയ മാനക്കേടായിരുന്നു. ആ സ്ത്രീ കുളീ കഴിഞ്ഞു വരുമ്പോൾ കുട്ടി മൊബൈലിൽ കളിക്കുകയായിരുന്നു. അറിയാതെ ക്യാമറാണായി. അതിൽ പകർത്തിയ ദൃശ്യങ്ങൾ കുട്ടിയുടെ കളിക്കിടെ എങ്ങിനെയൊ വാട്സാപ്പിലൂടെ കുടുമ്പ ഗ്രൂപ്പിൽ എത്തുകയും ചെയ്തു.
ഫാമിലി ഗ്രൂപ്പ് ആയതിനാൽ ചിത്രങ്ങൾ പുറത്ത് പോയില്ല എങ്കിലും വലിയ മാനക്കേടാണ് അവർക്ക് ഉണ്ടായത്.
ഇത് ഒരുപാട് പേർക്ക് സംഭവിക്കാനിടയുള്ള ഒന്നാണ്. കുട്ടികൾക്ക് ഫോൺ കളീക്കാൻ കൊടുക്കാതിരിക്കുക. വാട്സാപ്പിലൂടെ ചിത്രങ്ങൾ പോകുന്നത് മാത്രമല്ല ചിലപ്പോൾ ബാങ്കിംഗ് വിവരങ്ങൾ അടക്കം വിലെയേറിയ പലതും മറ്റുള്ളവരിൽ എത്തിയേക്കാം.
മറ്റൊരു സംഗതി നോക്കം. അറിയാതെ ഫോണിൽ കോൾ പോകുകയും അത് കട്ടാകാതെ ഇരിക്കുകയും ചെയ്തു എന്നിരിക്കട്ടെ. നിങ്ങൾ വീട്ടിൽ സ്വകാര്യമയി സംസാരിക്കുന്നത് പലതും മറുതലക്കൽ ഉള്ള ആളുകൾ കേൾക്കുവാനും ഇടയുണ്ട്. ആ ചേച്ചിക്ക് സംഭവിച്ചതു പോലെ പല പ്രശ്നങ്ങളും വരാൻ ഇടയുണ്ട്.
സ്മാർട്ട് ഫോണുകളെ പാടെ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ്. അവ ഇന്ന് മലയാളി ജീവിതത്തിൽ ഏറെക്കുറെ അനിവാര്യമായിരിക്കുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളാണ് മലയാളികളിൽ ഇതിനോടുള്ള ആഭിമുഖ്യത്തിന്റെ പ്രധാന കാരനങ്ങളിൽ ഒന്ന്. യുവതലമുറയിൽ മാത്രമല്ല സാദാരണ വീട്ടമ്മമാർക്കിടയിലും ഫേസ്ബുക്കും വാട്സാപ്പും എല്ലാം വളരെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ചിലർ ഒരു പടികൂടേ കടന്ന് ഇൻസ്റ്റാഗ്രാമിലും സജീവമാകുന്നുണ്ട്.
ആധുനിക സാങ്കേതികവിദ്യ എന്നത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് ഇരുതല മൂർച്ചയുള്ള വാളായി മാറും. പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേർക്ക് അറിഞ്ഞോ അറിയാതെയോ അതിന്റെ ദുരനുഭവം ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുണ്ട്.
മുതിർന്നവർ മാത്രമല്ല കുട്ടികളൂം ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. കുട്ടികളെ അടക്കിയിരുത്താനായും മറ്റും പലരും മൊബൈൽ ഫോൺ കളീക്കാൻ കൊടുക്കാറുണ്ട്. ഇത് അങ്ങേയറ്റം അപകടക അടുത്തിടെ മുകളിൽ പറഞ്ഞ് വീട്ടമ്മക്ക് സംഭവിച്ചത്പോലെ പലതും സംഭവിക്കാം.
സ്മാർട് ഫോണുകൾ ലോക്ക് ചെയ്തു സൂക്ഷിക്കുക. സാമൂഹ്യ മാധ്യമങ്ങൾക്കും പ്രത്യേകം പാസ്വേഡ് നല്കുവാൻ ഉള്ള ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഉപയോഗിക്കാത്ത സമയത്ത് നെറ്റ് ഓഫാക്കിവെക്കുവാനും ശ്രദ്ധിക്കുക.
നമ്മുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.