Breaking News
Home / Lifestyle / മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കണം..!!

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കണം..!!

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണിട്ടുണ്ടോ.വീണാല്‍ എന്ത് ചെയ്യണമെന്ന് അറിയാമോ.ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളുണ്ട്.

ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമര്‍ത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്. വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കില്‍ ഉടന്‍ ഓഫുചെയ്യുക. ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്. ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാര്‍ഡ്, ബാറ്ററി എന്നിവ ഫോണില്‍ നിന്നും നീക്കം ചെയ്യണം. ഫോണിലെ വെള്ളം ഒഴിവാക്കാന്‍ ചാര്‍ജര്‍ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്.

ഇത് ഫോണിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളം പടരാന്‍ കാരണമാകും. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക. ഡ്രയര്‍, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്. വെള്ളത്തില്‍ നന്നായി മുങ്ങിയെങ്കില്‍ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം ഫോണിന്റെ വിടവുകളില്‍ നിന്നും വെള്ളം വലിച്ചെടുക്കാം.

ഫോണ്‍ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളില്‍ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാന്‍ സഹായിക്കും. ഇതിനായി ഫോണ്‍ െ്രെഡയിങ് പൗച്ചുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കില്‍ കൂടുതല്‍ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തില്‍ ഇട്ടുവയ്ക്കുക. 2 ദിവസം ഫോണ്‍ ഉണക്കിയ ശേഷം ചാര്‍ജറും സിം കാര്‍ഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.

ഫോണ്‍ ഓണാകുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

About Intensive Promo

Leave a Reply

Your email address will not be published.