കാമുകന്‍ വിചാരിച്ചില്ല എല്ലാം കഴിഞ്ഞ് കാമുകി ഇത്തരത്തിലൊരു മെസേജ് അയക്കുമെന്ന്. ആ വാട്‌സ് ആപ്പ് മെസേജാണ് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചത്.ഇനി നമുക്ക് പിരിയാം, കഴിഞ്ഞ നാളുകള്‍ ഓര്‍ക്കാനിഷ്ടമില്ല ഇതായിരുന്നു ആ സന്ദേശം.ഈ സന്ദേശം കണ്ടതും ആ യുവാവ് വെറേയൊന്നും നോക്കിയില്ല. പാലത്തിന് മുകളിലെ പരസ്യപ്പലകയില്‍ കയറി ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നു.പോലീസാണ് യുവാവിനെ രക്ഷിച്ചത്.
ഫുന്‍ഡിഡൊറ പാര്‍ക്കിന് എതിര്‍വശത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് നേരത്തെ ഒരു സ്റ്റീല്‍ ശൃംഖലയുടെ രൂപവത്കരണത്തിന്റേതായിരുന്ന ഈ സ്ഥലം ഇപ്പോള്‍ ഒരു ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. പലതവണ താന്‍ കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.യുവാവിനെ അനുനയിപ്പിക്കാനായി പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യപ്പലകക്ക് മുകളില്‍ കയറുകയും മൊബൈല്‍ കൊടുക്കാനെന്ന വ്യാജേന 19 കാരന്റെ കാല്‍ പിടിച്ച് വലിക്കുകയുമായിരുന്നു.
പലകക്ക് മുകളില്‍ തന്നെ വീണ യുവാവിനെ പോലീസുകാരന്‍ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അറസ്റ്റ് ചെയ്ത ശേഷം യുവാവിനെ പോലീസുകാരന്‍ പാലത്തിലേക്ക് ഇറക്കുന്നതും മറ്റുള്ള ഉദ്യോഗസ്ഥര്‍ അയാളെ പിടിക്കുന്നതും കാണാവുന്നതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്തു.