പതിനാല് വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് പത്ത് മാസത്തെ ജയിൽ ശിക്ഷ. ഹരികുമാർ അൻപലഗൻ(25) ആണ് അറസ്റ്റിലായത്. ലൈംഗീക ബന്ധത്തിലേർപ്പെട്ടതിനു ശേഷം കാശ് കൊടുക്കാൻ ഹരികുമാർ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. മുറിവിൽ ഉപ്പു തേക്കുന്നതുപോലുള്ള പ്രവർത്തിയാണ് ഹരി കുമാർ അൻപലഗം ചെയതതെന്നാണ് ജില്ല ജഡ്ജി കെന്നത്ത് യാപ്പ് ചൈതത് ഹരി നിരീക്ഷിച്ചത്. 18 വയസ്സിനു താഴെയുള്ള പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് കോടതി പ്രധാനമായും ശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം മെയ്യിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ മാഡിയയിൽ ഒരു ഫോൺ വാങ്ങാൻ സഹായിക്കണമെന്ന് പെൺകുട്ടി അഭ്യർത്ഥിക്കുകയായിരുന്നു. പകരം എന്ത് നൽകുമെന്ന ചേദ്യത്തിന് സെക്ഷ്വൽ സർവ്വീസ് എന്നാണ് മറുപടി നൽകിയത്. തുടർന്ന് നടന്ന വിലപേശലിൽ 70 സിംഗപ്പൂർ ഡോളറിന് ലൈംഗീക ബന്ധത്തിന് പെൺകുട്ടി തയ്യാറാവുകയിയരുന്നു. തുടർന്ന് കഴിഞ്ഞ മെയ് രാത്രി ഒമ്പത് മണിക്ക് അപ്പാർട്ട്മെന്റിൽ ഇരുവരും കണ്ടു മുട്ടുകയായിരുന്നു.
പെൺകുട്ടി തനിക്ക് പതിനാറ് വയസ്സുമാത്രമേയുള്ളൂ എന്ന് ഹരിയെ അറിയിച്ചിരുന്നു. എന്നാൽ അതൊന്നും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നില്ല. തുടർന്ന് കാശ് തരാം അപ്പാർട്ട്മെന്റിന് കാത്തിരിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ ഹരി അവിടെനിന്നും മുങ്ങി. ഈ സംഭവം കുട്ടിയുടെ സ്കൂളിലും അറിഞ്ഞതോടെയാണ് വിവാദമായത്. പെൺകുട്ടിയും ഹരിയും നടത്തിയ മെസേജുകളും പോലീസ് കണ്ടെടുത്തിരുന്നു.
എന്നാൽ പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും കുട്ടിക്ക് ഫോൺ നൽകാൻ വേണമെങ്കിൽ 70 സിംഗപ്പൂർ ഡോളർ നൽകാമെന്നും കോടതിയെ ധരിപ്പിക്കാനാണ് ഹരി ശ്രമിച്ചത്. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് കേസ് നീട്ടിവെക്കണമെന്ന് ഹരി ആഭ്യർത്ഥിച്ചു. കേസ് ജനുവരി അഞ്ചിലേക്ക് കോടതി മാറ്റിയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട മൂന്ന് കേസുകളും അടുത്ത കാലത്ത് റിപ്പോർട്ടുചെയ്തിട്ടുള്ളതായി മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് പേർ ശിക്ഷ അനുഭവിക്കുന്നുണ്ട്. മൂന്നാമത്തെ കേസ് സിംഗപ്പൂർ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിന് ഏർപ്പെട്ടതിന് ഹരികുമാർ അൻപാലംഗത്തിന് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്.