Breaking News
Home / Lifestyle / ആളൂരിനു വെറും കുപ്രസിദ്ധി.അറപ്പും നീചവുമായ വാദങ്ങൾ ചീറ്റിപോയി,.!!

ആളൂരിനു വെറും കുപ്രസിദ്ധി.അറപ്പും നീചവുമായ വാദങ്ങൾ ചീറ്റിപോയി,.!!

കൊച്ചിയിൽ ആളൂർ വക്കീലിനു ഓഫീസുണ്ട്. എന്നാൽ അവിടെ എപ്പോഴും നിശബദമാണ്‌. തിരക്കും ബഹളവും, കക്ഷികളും ഇല്ല.പക്ക ക്രിമിനലുകളേ നോക്കി ആളൂർ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. പണം അല്ല വിഷയം..അത് പിന്നീട്. മറ്റൊരിടത്തും വക്കീൽ എന്ന വൈദ്യത്തേ കിട്ടാതെ എല്ലാവരും തള്ളികളയുന്നവരാകണം. ഏതോ ഡ്രാക്കുള്ള കഥകൾ പോലെ…report by പ്രകാശൻ പുതിയേരി…ജിഷ കേസ്/ എക്സ്ളുസ്സിവ് സ്റ്റോറി പ്രവാസി ശബ്ദം

ജിഷ കേസിൽ ആളൂർ ഉന്നയിച്ച വാദങ്ങൾ കേരളത്തിന്റെ നന്മയുടെ മനസിൽ തീകോരിയിട്ടു. ആ വാദങ്ങളിൽ വീണ്‌ നീതി തകരുമോ എന്നും സത്യം വീണുടയുമോ എന്നും കേരളം ഭയപ്പെട്ടു. ഒന്നും സംഭവിച്ചില്ല. കുപ്രസിദ്ധി തോറ്റു. ആളൂർ എന്ന അഭിഭാഷകന്റെ തിന്മയേ ജയിപ്പിക്കാനുള്ള പോരാട്ടത്തിനു കോടതിയുടെ തടയിടൽ.

വിധികേട്ട് ജിഷയുടെ അമ്മ ആളൂരിന്റെ അടുത്തേക്ക് ചെന്നു. അടികൊടുക്കാനോ കോളറിൽ കുത്തി പിടിക്കാനോ ആഞ്ഞടുത്ത അമ്മ രാജേശ്വരിയേ പോലീസ് ചാടി പിടിച്ചു. അല്ലേൽ ആളൂരിനേ ആ അമ്മ കോടതി മുറ്റത്തിട്ട് ശരിപ്പെടുത്തുമായിരുന്നു. എന്നാലും നല്ല കഠിയനായ ഭാഷയയിൽ അമ്മ ആളൂരിനേ നല്ല ചീത്ത വിളിച്ചു. എന്റെ കൊച്ചിനാണ് നീതി കിട്ടേണ്ടത് അല്ലാതെ കൊലപാതകിക്കല്ലെന്നും അവര്‍ പറഞ്ഞു.

ഭിക്ഷക്കാരുടേയും മയക്കുമരുന്ന് കാരുടേയും ഒക്കെ വക്കീലായി തുടങ്ങിയ ആളൂർ പിന്നെ ആളില്ലാ കേസുകൾ ഓട്ടോ പിടിച്ചെന്ന പോലെ അങ്ങോട്ട് കേറി എടുക്കാൻ തുടങ്ങി. സരിതയുടെ കേസിലും, നടി കേസിൽ പൾസറിന്റെ കേസിലും ഒക്കെ അങ്ങോട്ട് ഇടിച്ചു കയറി വക്കാലത്ത് വാങ്ങിച്ചു. ആളൂരിനാവശ്യം പബ്ളിസിറ്റി. എന്നാൽ കൊച്ചിയിൽ ഇദ്ദേഹത്തിന്‌ കാൽ കോടി എങ്കിലും ചിലവുള്ള ഓഫീസ് സംവിധാനം..തലങ്ങും വിലങ്ങും വിമാന യാത്രകൾ, ആഢംബര താമസം, യാത്ര ഇതിനൊക്കെ പണം എവിടെ നിന്ന്? ആളില്ലാ കേസുകൾ നടത്തുന്നതിനു പിന്നിൽ പണം എവിടെ നിന്നു വരുന്നു?

ചുരുക്കത്തിൽ കേരളത്തിൽ ഇനി ആളൂരിനു രക്ഷയില്ല. ഒരു ചപ്പടി വിദ്യയും ഇവിടുത്തേ കോടതിയിൽ ഏല്ക്കില്ല. ആളൂർ ഏത് കേസായിരിക്കും കൊണ്ടുവരുന്നതെന്നും, എന്താണ്‌ സത്യമെന്നും, ഉള്ള മുൻ വിധി തന്നെ ന്യായാധിപരിൽ ഉണ്ടാക്കാൻ പോകുന്ന ഇടപെടലുകളായിരുന്നു സമീപ കാലത്ത് വന്നത്. കൊടും പാതകിക്കായി ആളൂർ നിരത്തിയ വാദങ്ങൾ പൊളിഞ്ഞതോടെ കേരളത്തിൽ ഹാജരാകുന്ന കേസുകളിൽ എല്ലാം കനത്ത തിരിച്ചടി തന്നെ ലഭിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *