Breaking News
Home / Lifestyle / ചിറ്റിലപള്ളി കൊച്ചഔസേപ്പിന്റെ വില കളയുന്ന വണ്ടർലയിലെ ഭക്ഷണവും കൊള്ളവിലയും..!!

ചിറ്റിലപള്ളി കൊച്ചഔസേപ്പിന്റെ വില കളയുന്ന വണ്ടർലയിലെ ഭക്ഷണവും കൊള്ളവിലയും..!!

വിശക്കുന്നവന്‌ അവൻ കൊടുക്കുന്ന വിലയുടെ ന്യായമായ ഭക്ഷണം കൊടുക്കുകയും മാന്യമായ ലാഭം ഹോട്ടലുകാരൻ എടുക്കുകയും വേണം. എന്നാൽ ഈ പറഞ്ഞുവരുന്നത് ‘വലിയ മനുഷ്യ സ്നേഹി’..വൃക ദാനം ചെയ്ത് കരുണ കാട്ടിയ..നമ്മുടെ കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളിയുടെ കൊച്ചി വണ്ടർലയിലേ ഹോട്ടലിനേ കുറിച്ച്. അന്യായ വില..ഒരു ഊണിന്‌ 180 രൂപ.

അതിൽ കാര്യമായതും വിലയുള്ളതുമായ ഒരു കറിയും ഇല്ല. വെറും സാമ്പാറും, കാളനും മത്തങ്ങയും മോരും ഒക്കെ മാത്രം. ചോർ കൊടുക്കുന്നത് കൊച്ചു കുട്ടിക്ക് പോലും തികയില്ല.അതും 180 രൂപ വാങ്ങിയിട്ട് ഊൺ നല്കുന്നത് പ്ളാസ്റ്റിക് പ്ളേറ്റിലും. രണ്ടാമത് വേണേൽ അതിലും കൊള്ള കാശ് പിന്നെയും കൊടുക്കണം. നിലവാരം കുറഞ്ഞതും, ചിലവ് കുറഞ്ഞതുമായ ഭക്ഷണം കൊള്ള കാശിന്‌ കൊടുക്കുകയും ഒരു സാധാരണ മനുഷ്യന്‌ വിശപ്പടക്കാൻ ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്യുന്ന പരിപാടി നല്ലതല്ല. ഇത് കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളി എന്ന കരുണ നിറഞ്ഞ മനുഷ്യൻ അറിഞ്ഞാണ്‌…

(അതായത് ഉടമ) എങ്കിൽ ആ ഉടമ മനുഷ്യ സ്നേഹിയല്ല..വിശക്കുന്നവരിൽ നിന്നും പണം തട്ടിപറിക്കുന്നവൻ എന്ന പേർ കൂടി ചാർത്തപ്പെടും. വിശപ്പിന്‌ അന്യായമായി വില പറഞ്ഞ് പണം വാങ്ങിച്ച് എന്നിട്ടും വിശപ്പ് ബാക്കിയാക്കി സ്വന്തം സ്ഥാപനത്തിൽ എത്തുന്നവരേ പറഞ്ഞുവിടരുത്. ചിലപ്പോൾ കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളി ഇത് അറിഞ്ഞില്ലായിരിക്കാം.

കാരണം മകൻ അരുൺ ചിറ്റിലപ്പള്ളി യാണ്‌ മാനേജിംഗ് ഡയറക്ടർ. മനുഷ്യ സ്നേഹിയായ പിതാവ്‌ മകനേ തിരുത്തണം. അല്ലെങ്കിൽ ജനം ശപിക്കും. ധനത്തിന്റെ ഉച്ച കോടിയിൽ എത്തിയവർ കേരലത്തിലേ മറ്റ് ഹോട്ടലുകളിലേ വിലയും മെനുവും നോക്കുക. വിശക്കുന്നവനേ ഇങ്ങിനെ പിടിച്ചു പറച്ചാൽ …പ്രിയ കൊച്ചൗസേപ്പ് സാർ..അങ്ങ് മകനേ തിരുത്തണം. അവിടെ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ അഡ്വ. മുജീബ് റഹ്മാൻ എ ഇതുമായി ബന്ധപ്പെട്ട്

കൊച്ചിയിൽ സ്ഥിതിചെയ്യുന്നതും ‘വലിയ മനുഷ്യ സ്നേഹി’യുമായ കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളി [സ്ഥാപക ചെയർമാൻ]Non Executive Director ഉം മകൻ അരുൺ ചിറ്റിലപ്പള്ളി മാനേജിംഗ് ഡയറക്ടറുമായുള്ള Wonderla Amusement Park ൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുകയാണ്.ഒരു വെജിറ്റേറിയൻ ഊണിന് ഈടാക്കുന്നത് 180 രൂപയും tax ഉം… ഒരു ചെറിയ പാത്രത്തിൽ ചോറും പപ്പടവും നിലവാരമില്ലാത്ത അച്ചാറും സാമ്പാറും രസവും തൈരും മത്തങ്ങക്കറിയും കാളനും മാത്രം… രണ്ടാമത് ചോറോ കറിയോ വേണമെങ്കിൽ extra cash കൊടുക്കണം… ആദ്യം തരുന്ന ചോറ് കൊച്ചു കുട്ടിയ്ക്ക് പോലും തികയില്ല …

കേരളത്തിൽ ഊണിന് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്ന ഈ സ്ഥാപനം സന്ദർശകരെ വൻതോതിൽ ചൂഷണം ചെയ്യുകയാണ്.50 രൂപയുടെ നിലവാരം പോലും ഇല്ലാത്ത ഭക്ഷണത്തിന് മൂന്നിരട്ടിയിലധികം വില വാങ്ങുന്നു.പുറത്തു നിന്നുള്ള ഭക്ഷണവും അനുവദനീയമല്ല. മറ്റൊരു option നമുക്കില്ല. Self service ആണ് താനും… ഇതിൽ ആദ്യത്തെ ഫോട്ടോ വണ്ടർലായിൽ plastic plate ൽ തരുന്ന ഊണിന്റേതാണ്. രണ്ടാമത്തെ ഫോട്ടോ മജീഷ്യൻ മുതുകാടിന്റെ Magic Planet ലെ ഊണിന്റേതാണ്. അവിടെ 100 രൂപ[ചപ്പാത്തിയടക്കം] മാത്രമാണ് ഈടാക്കുന്നത് .. ആവശ്യത്തിന് ഭക്ഷണം തരികയും ചെയ്യും….

മൂന്നാമത്തെ ഫോട്ടോ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലായ പാരഗണിലെ ഊണിന്റേതാണ്. അവിടെയാകട്ടെ 120 രൂപയും tax ഉം… അതും 14 ൽപ്പരം കറികളും പായസവും അടക്കം … കുഞ്ഞുങ്ങളുടെ നിർബന്ധം കാരണമാണ് വണ്ടർലായിൽ ഞാനവരുമായി പലപ്രാവശ്യം പോകേണ്ടി വന്നത്..വൃത്തിയുള്ള മനോഹരമായ സ്ഥാപനം തന്നെ … പക്ഷെ ഭക്ഷണത്തിന്റെ പേരിലും ടിക്കറ്റ് നിരക്കിലും ചൂഷണം തന്നെയാണ്.

About Intensive Promo

Leave a Reply

Your email address will not be published.