ലോകകപ്പ് ഫുട്‌ബോളിന് തിരശ്ശീല ഉയര്‍ന്നതോടെ കേരളക്കരയും മറ്റൊരു റഷ്യയായി മാറിയിരിക്കുകയാണ്. എങ്ങും കാല്‍പ്പന്ത് കളിയുടെ അലയൊലികള്‍. അത് മലയാള നാടിന്റെ മുക്കിലും മൂലയിലും ഓളം തല്ലി നില്‍ക്കുന്നു.ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം നേരിട്ട് നുകരാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. അതിന് ഭൂഖണ്ഡങ്ങള്‍ താണ്ടി പറക്കണം. എന്നാല്‍ ഇവിടെ വേറിട്ടൊരു മലയാളിയുടെ കഥ. ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സ് ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പോയത് വിമാനത്തിലല്ല, സൈക്കിളിലാണ്. ഫെബ്രുവരി 23 ന് ആരംഭിച്ച സൈക്കിള്‍ യാത്ര നാലുമാസത്തിനിപ്പുറം അടുത്ത ആഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അവസാനിക്കാനിരിക്കെ ഇതുവരെ എല്ലാം വിജയം.
വിവിധ രാജ്യങ്ങള്‍ താണ്ടിയുള്ള യാത്ര വ്യത്യസ്തമായ നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ക്ലിഫിന്‍ പറയുന്നു. യാത്രയ്ക്ക് 70,000 രൂപയാണ് ഇതുവരെ ചെലവായത്. ഭക്ഷണം ഒപ്പം കരുതിയിരുന്നെങ്കില്‍ ചെലവ് ഇനിയും കുറയുമായിരുന്നെന്നാണ് ക്ലിഫിന്‍ പറയുന്നത്.ഹോട്ടലില്‍ താമസിക്കാതെ ടെന്റില്‍ താമസിച്ചാണ് ചെലവ് കുറയ്ക്കുന്നത്. ജിപിഎസും കയ്യിലെ മാപ്പും ഉപയോഗിച്ചാണ് വഴികള്‍ കണ്ടെത്തിയിരുന്നത്.
കാല്‍പ്പന്തെന്നാല്‍ കേരളക്കരയ്ക്ക് ചങ്കാണ് ചങ്കിടിപ്പാണ്. ലോകകപ്പ് ഫുട്‌ബോളിന് തിരശ്ശീല ഉയര്‍ന്നതോടെ കേരളക്കരയും മറ്റൊരു റഷ്യയായി മാറിയിരിക്കുകയാണ്. എങ്ങും കാല്‍പ്പന്ത് കളിയുടെ അലയൊലികള്‍. അത് മലയാള നാടിന്റെ മുക്കിലും മൂലയിലും ഓളം തല്ലി നില്‍ക്കുന്നു.
ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം നേരിട്ട് നുകരാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. അതിന് ഭൂഖണ്ഡങ്ങള്‍ താണ്ടി പറക്കണം. എന്നാല്‍ ഇവിടെ വേറിട്ടൊരു മലയാളിയുടെ കഥ. ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സ് ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പോയത് വിമാനത്തിലല്ല, സൈക്കിളിലാണ്. ഫെബ്രുവരി 23 ന് ആരംഭിച്ച സൈക്കിള്‍ യാത്ര നാലുമാസത്തിനിപ്പുറം അടുത്ത ആഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അവസാനിക്കാനിരിക്കെ ഇതുവരെ എല്ലാം വിജയം.
വിവിധ രാജ്യങ്ങള്‍ താണ്ടിയുള്ള യാത്ര വ്യത്യസ്തമായ നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ക്ലിഫിന്‍ പറയുന്നു. യാത്രയ്ക്ക് 70,000 രൂപയാണ് ഇതുവരെ ചെലവായത്. ഭക്ഷണം ഒപ്പം കരുതിയിരുന്നെങ്കില്‍ ചെലവ് ഇനിയും കുറയുമായിരുന്നെന്നാണ് ക്ലിഫിന്‍ പറയുന്നത്.ഹോട്ടലില്‍ താമസിക്കാതെ ടെന്റില്‍ താമസിച്ചാണ് ചെലവ് കുറയ്ക്കുന്നത്. ജിപിഎസും കയ്യിലെ മാപ്പും ഉപയോഗിച്ചാണ് വഴികള്‍ കണ്ടെത്തിയിരുന്നത്.
ക്ലിഫിന്റെ സൈക്കിള്‍ സഞ്ചാരം 26 ന് നടക്കുന്ന ഫ്രാന്‍സ് – ഡെന്‍മാര്‍ക്ക് കളിയും കണ്ട് റഷ്യയിലൊന്നു കറങ്ങി അവസാനിക്കും. തനിക്ക് യാത്ര നല്‍കിയ അനുഭവം പറഞ്ഞ് ഒരു പുസ്തകം എഴുതാനും ക്ലിഫിന്‍ ആലോചിക്കുന്നുണ്ട്. തനിക്കു ഇത്തരമൊരു യാത്ര ചെയ്യാമെങ്കില്‍ ആര്‍ക്കും ഇത് കഴിയുമെന്നും കൂടുതല്‍പേര്‍ ഇത്തരം യാത്രകള്‍ക്കായി മുന്നോട്ടു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ക്ലിഫിന്‍ പറയുന്നു.