കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശസംഘം മുല്ലപ്പെരിയാറിൽ റിസർച്ച് നടത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. അതനുസരിച്ച് പരമാവധി 5 വർഷം കൂടിയേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ. നിർഭാഗ്യവശാൽ ചെറിയ ഭൂമികുലുക്കം സംഭവിച്ചു പോലും ഡാം തകർന്നാൽ, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകർന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല.
അങ്ങിനെ വന്നാൽ ഇടുക്കി ജില്ലയുടെ പകുതി മുതൽ തൃശൂർ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും.അതിൽ എറണാകുളം ജില്ല പൂർണമായും കോട്ടയം, ആലപ്പുഴ, ത്യശൂർ, പത്തനംതിട്ട ജില്ലകൾ ഭാഗികമായും നശിക്കും. ഇങ്ങനെ വന്നാൽ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങൾ :
നെടുമ്പാശ്ശേരി വിമാനത്താവളം ഓർമകളിൽ മാത്രമാകും. ലുലു മാൾ, ഇൻഫോ പാർക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങൾ നശിക്കും കുടാതെ ഏകദേശം 10 ലക്ഷത്തിലധികം ആൾ ക്കാർ കൊല്ലപ്പെടും, ഏകദേശം 42 ഓളം അടി ഉയരത്തിൽ വരെ ആയിരിക്കും വെള്ളത്തിന്റെ മരണപ്പാച്ചിൽ.