കോരിച്ചൊരിയുന്ന മഴകൊണ്ടു. സ്റ്റേഡിയത്തില്‍ ആറു മണിക്കൂര്‍ ഒറ്റ ഇരുപ്പ് ഇരുന്നു കളികണ്ടു. അതിന്റെ ഇടയ്ക്കാണ് ഇന്ന് ആര്‍ത്തവം ആദ്യ ദിവസം ആണ് എന്നുള്ള ഓര്‍മ വന്നത്. കളിയൊക്കെ കഴിഞ്ഞു രാത്രി 11 മണിക്കാണ് ഒന്ന് ബാത്‌റൂമില്‍ പോകുന്നത്. അപ്പോഴേക്കും കപ്പു വച്ചിട്ട് 18 മണിക്കൂര്‍ ആയി. (അത് ഒട്ടും നല്ല കാര്യം അല്ല 12 മണിക്കൂര്‍ ആണ് പരമാവധി സമയം. ഇതിന് ക്രിക്കറ്റിന്റെ ആവേശം മാത്രം ന്യായീകരണമായി നല്‍കുന്നു). ചെറുതായിട്ട് ലീക്കുണ്ടോ എന്ന് സംശയം തോന്നി മഴ നനഞ്ഞത് കൊണ്ട് ആകെ അസ്വസ്ഥമായ ഒന്നായിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരീ,
ഞാന്‍ മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയ കഥ അറിഞ്ഞപ്പോള്‍ മുതല്‍ അതിന്റെ ഉപയോഗത്തെ കുറിച്ചും എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നുള്ള അന്വേഷണങ്ങള്‍ക്കും ഉള്ള മറുപടിയാണ് നിനക്കുള്ള ഈ കത്ത്.മെന്‍സ്ട്രല്‍ കപ്പ് എന്ന് പറഞ്ഞു കേട്ടപ്പോഴും ബിന്‍സി, ജല്‍ജിത് അരുണ്‍ എന്നിവരുടെ ടിപ്പണി ഡപ്പി പുറത്തിറക്കിയ വീഡിയോ കണ്ടപ്പോഴും ഇതൊന്നു ഉപയോഗിക്കണം എന്ന ആഗ്രഹം മനസിലേക്ക് വന്നതാണ്.
ഇതുവരെ പാഡുകള്‍ ഉപയോഗിച്ചുള്ള പരിചയമേ ഉള്ളു, പുതിയ ഒന്നിലേക്ക് ശീലങ്ങളെ പറിച്ചു നടാന്‍ ഉള്ള ആശങ്കകള്‍ മൂലം മടിച്ചു മടിച്ചു നിന്ന്. പിന്നെ ധൈര്യം സംഭരിച്ച് അത് ആമസോണില്‍ കയറി ഓര്‍ഡര്‍ ചെയ്തു. വില 499 രൂപ.
രക്തം ഒഴുകുന്നതിന്റെ അളവ് അനുസരിച്ചാണ് കപ്പിന്റെ വലിപ്പം തീരുമാനിക്കേണ്ടത് എന്നതുകൊണ്ട് ഞാന്‍ small ആണ് സെലക്ട് ചെയ്തത്. ഉപയോഗിക്കുമ്പോള്‍ അത് ചെറിയ അളവാണ് എന്ന് തോന്നിയാല്‍ ഒന്നുകില്‍ ഇടയ്ക്കിടെ മാറ്റാം എന്നാണ് കരുതിയത് അല്ലെങ്കില്‍ പുതിയത് ഒന്ന് വാങ്ങാം . എന്തായാലും ആദ്യ പരീക്ഷണം അതില്‍ തന്നെ എന്ന് ഉറപ്പിച്ചു. പുതിയ ഉടുപ്പ് കിട്ടിയാല്‍ അടുത്ത ബുധനാഴ്ച ആകാന്‍ കാത്തിരിക്കുന്ന ഏഴ് വയസ്സുകാരിയെ പോലെ അടുത്ത ആര്‍ത്തവത്തെ കാത്തിരുന്നു. ഒരു പക്ഷെ ആദ്യ ആര്‍ത്തവത്തിനും, ഗര്‍ഭിണിയാണോ എന്ന സംശയം ഉളവാക്കിയ ചില സമയങ്ങളും ഒഴിച്ചാല്‍ ഇത്രയേറെ ആഗ്രഹത്തോടെ ഞാന്‍ എന്റെ ആര്‍ത്തവത്തെ കാത്തിരുന്നിട്ടില്ല.
അങ്ങനെ ആര്‍ത്തവമായി. ആര്‍ത്തവത്തിന് മുന്നേ ഉപയോഗിച്ച് നോക്കി ഒന്ന് പരിചയം ആകണം എന്നൊക്കെ ആഗ്രഹിച്ചെങ്കിലും, ചില കാര്യങ്ങളെ അവസാന നിമിഷം അഭിമുഖീകരിക്കുക എന്ന പതിവ് അരക്ഷിതാവസ്ഥ അവിടെയും വഴിമുടക്കി. ആര്‍ത്തവമായപ്പോള്‍, ടെന്‍ഷന്‍ കാരണം പാഡ് തന്നെ ഉപയോഗിച്ചാലോ എന്ന ചിന്ത വന്നെങ്കിലും ഒരേ ഒരു തവണ ഉപയോഗിക്കണം എന്ന തീരുമാനം ആണ് വിജയിച്ചത്.
കോരിച്ചൊരിയുന്ന മഴകൊണ്ടു. സ്റ്റേഡിയത്തില്‍ ആറു മണിക്കൂര്‍ ഒറ്റ ഇരുപ്പ് ഇരുന്നു കളികണ്ടു. അതിന്റെ ഇടയ്ക്കാണ് ഇന്ന് ആര്‍ത്തവം ആദ്യ ദിവസം ആണ് എന്നുള്ള ഓര്‍മ വന്നത്. കളിയൊക്കെ കഴിഞ്ഞു രാത്രി 11 മണിക്കാണ് ഒന്ന് ബാത്‌റൂമില്‍ പോകുന്നത്. അപ്പോഴേക്കും കപ്പു വച്ചിട്ട് 18 മണിക്കൂര്‍ ആയി. (അത് ഒട്ടും നല്ല കാര്യം അല്ല 12 മണിക്കൂര്‍ ആണ് പരമാവധി സമയം. ഇതിന് ക്രിക്കറ്റിന്റെ ആവേശം മാത്രം ന്യായീകരണമായി നല്‍കുന്നു). ചെറുതായിട്ട് ലീക്കുണ്ടോ എന്ന് സംശയം തോന്നി മഴ നനഞ്ഞത് കൊണ്ട് ആകെ അസ്വസ്ഥമായ ഒന്നായിരുന്നു.
റൂമില്‍ തിരിച്ചെത്തി പതിയെ കപ്പു എടുത്തു. കപ്പ് എടുക്കുമ്പോള്‍ അതിന്റെ തള്ളി നില്‍ക്കുന്ന ഭാഗത്ത് പിടിച്ചു ചെറുതായി വലിക്കുമ്പോള്‍ തന്നെ അത് താഴേക്ക് വരും. പതിയെ vaginal കോണ്ട്രാക്ഷന്‍സ് കൊടുക്കുമ്പോള്‍ തന്നെ കപ്പ് പുറത്തേക്കു വരും. ഭയാശങ്കകളെ അസ്ഥാനത്താക്കി ഒരു തുള്ളി പോലും താഴെ വീഴാതെ (കപ്പ് പൂര്‍ണമായും നിറഞ്ഞ അവസ്ഥയിലും) അത് പുറത്തേക്കു വന്നു. അങ്ങനെ ആദ്യ കടമ്പ കടന്നു. കപ്പ് വൃത്തിയാക്കി പഴയപോലെ സി ഷേപ്പില്‍ ആക്കി അകത്തേക്ക് വച്ചു. ആദ്യത്തെ പോലെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അത് അകത്തേക്ക് പോയി. പിന്നീടുള്ള നാല് ദിവസവും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ കപ്പ് ഉപയോഗിച്ചു .
കപ്പു ചെറുതാണ് എന്ന തോന്നല്‍ പൂര്‍ണമായും തെറ്റായിരുന്നു. 8 മണിക്കൂറില്‍ മാറ്റാന്‍ സാധിച്ചാല്‍ കപ്പിന്റെ പകുതി മാത്രമാണ് രക്തം നിറയുന്നത്. സാധാരണ പാഡ് ഉപയോഗിക്കുമ്പോള്‍ ആദ്യ രണ്ടു ദിനം രണ്ടുപാഡുകള്‍ ഒരുമിച്ചു വയ്‌ക്കേണ്ടി വരുന്ന, ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ പാഡുകള്‍ മാറ്റുന്ന വ്യക്തിയുടെ കണക്കാണ് പറയുന്നത്.
ഇനി ഈ കപ്പിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങള്‍ നോക്കാം.
പോസിറ്റീവ് വശങ്ങള്‍:
ആര്‍ത്തവ ദിനങ്ങളില്‍ സാധാരണ ഉണ്ടാകുന്ന എപ്പോഴും നനഞ്ഞിരിക്കുന്നു എന്ന തോന്നല്‍ ഒട്ടുമേ ഇല്ല. രക്തം ഒഴുകുന്ന പോലെ തോന്നുക പോലും ഇല്ല. അതുകൊണ്ടു തന്നെ ആര്‍ത്തവമാണ് എന്ന് പലപ്പോഴും മറന്നു പോകും എന്നതാണ് കാര്യം. മഴ പെയ്തു നനഞു കുതിര്‍ന്നിട്ടും ഒരു പ്രശ്‌നവും ഇല്ലാതെ ആദ്യ ദിനം കടന്നു പോയി.
ആര്‍ത്തവത്തിന്റെ ഏറ്റവും പേടി സ്വപ്നം ആയ ലീക്ക് ഒട്ടുമേ ഇല്ല. സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ കിടക്കവിരിയില്‍ രക്തം പടരുന്ന ആശങ്കളെ പൂര്‍ണമായി ഒഴിവാക്കാം. കിടക്കുമ്പോഴോ നടക്കുമ്പോഴോ ചാടുമ്പോഴോ ഒരു തുള്ളി പോലും, ലീക്ക് ചെയ്യില്ല. ഒരു അസ്വസ്ഥതയും ഉണ്ടാവുകയും