പ്രണയിച്ചു ചതിച്ചു കടന്നു കലയുന്നവര്‍ തീര്‍ച്ചയായും ഇവരുടെ ജീവിതം കണ്ട് പഠിക്കുക. കണ്ണുനിറയാതെ ജയ്‌ടേയും സുനിതയുടേയും ജീവിതം നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല. സൗന്ദര്യമെന്നത് തൊലി വെളുപ്പില്‍ മാത്രമുള്ള സാധനമല്ല മനസ്സില്‍ കൂടിയുള്ളതാണെന്ന് ഇവര്‍ തെളിയിക്കുന്നു. ജയ് യും സുനിതയും കോളേജ് പഠനകാലത്ത് കാമ്പസ് അസൂയയോടെ നോക്കിയ രണ്ടു പ്രണയിതാക്കളായിരുന്നു. പരസ്പരം സ്‌നേഹിച്ചും മനസിലാക്കിയും കഴിഞ്ഞിരുന്നവരായിരുന്നു ഇവര്‍. ഇവരുടെ ജീവിതത്തെ പ്രചോദനമാക്കി ജീവിക്കുന്ന അനേകം പേരുണ്ട് ഇന്ന്. ഒരപകടമാണ് ഇവരുടെ സന്തോഷങ്ങള്‍ക്ക് ഒരു വിലങ്ങു തടിയായി എത്തിയത്.
ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ആക്സിഡന്റ് ആണ് സുനിതയുടെ ജീവിതം തകര്‍ത്തെറിയുവാന്‍ കാരണമായത്. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സുനിതയുടെ മുഖം അപകടത്തില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. എപ്പോഴും പുഞ്ചിരി വിടരുന്ന ആ മുഖം കാറിന്റെ ടയറിനടിയില്‍ പെട്ട് വികൃതമായി.
കാലങ്ങള്‍ നീണ്ട ആശുപത്രി ജീവിതത്തിനോടുവില്‍ സുനിതയുടെ ആരോഗ്യ സ്ഥിതി ശെരിയായി. പക്ഷേങ്കില്‍ മുഖം മാത്രം രക്ഷിക്കാനായില്ല. ജീവിത്തിലെ ആഹ്ലാദനിമിഷങ്ങളെല്ലാം അവസാനിച്ചെന്നു തോന്നിയപ്പോള്‍ കൈപിടിച്ചുയര്‍ത്തിയത് ജയ് യുടെ സ്‌നേഹമാണ്. സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മറിച്ച് മനസ്സിലാണ് എന്ന് തെളിയിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ടവളെ അവന്‍ ജീവിത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ആസിഡ് ആക്രമണത്തിനിരയായി വികൃതമുഖവുമായി ജീവിതത്തെ അതിജീവിച്ച ലക്ഷ്മിയെ അറിയാത്തവരുണ്ടാകില്ല. ലക്ഷ്മിയുടെ ജീവിതത്തെ അഭിമാനത്തോടെ നോക്കിക്കണ്ടവരാണ് നമ്മളെല്ലാവരും. സുനിതയും ജയ് യും ഇപ്പോള്‍ സമൂഹത്തിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കറ പുരളാത്ത പ്രണയങ്ങള്‍ എല്ലാ പ്രതിസന്ധികളെയും തകര്‍ത്തെറിഞ്ഞു ഒന്നാകുമെന്നു വീണ്ടും ഇവിടെ തെളിയുകയാണ്. കാർ അപകടത്തിൽ മുഖം മുഴുവൻ തകർന്നു പോയ പ്രണയിനിയെ ജയ് വിവാഹം ചെയ്തപ്പോൾ അത് വാർത്തയായിരുന്നു. അന്ന് പലരും പറഞ്ഞു ഇതാണ് യഥാർത്ഥ പ്രണയമെന്ന്.
എന്നാൽ മറ്റു ചിലർ പറഞ്ഞു, അധികകാലം നിലനിൽക്കില്ല ഈ ബന്ധമെന്ന്. എന്നാൽ യഥാർത്ഥപ്രണയം എന്തെന്ന് അവർ സ്വന്തം ജീവിത കഥയിലൂടെ തന്നെ തെളിയിച്ചു- സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മനസ്സിലാണ് എന്ന് തെളിയിച്ചുതന്നവര്‍: കണ്ണുനിറയാതെ ജയ്‌യുടേയും സുനിതയുടേയും ജീവിതം വായിച്ച് തീര്‍ക്കാനാകില്ല.