കെവിന്റെ ഭാര്യയായി അവന്‍റെ വിധവയായി കഴിയാതെ എന്തിന് അവള്‍ കോളേജില്‍ പോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തിയിരിക്കുന്നത്. അങ്ങനെയാണല്ലോ നാട്ടാചാരം.നീനുവിന്റെ മാതാപിതാക്കളുടെ വിഷമം എന്ന വാദത്തില്‍ തൂങ്ങി കെവിന്റെ മരണത്തെ വരെ ന്യായീകരിച്ച് നേരത്തേ ഒരുകൂട്ടം രംഗത്തെത്തിയിരുന്നു.
കഷ്ടപ്പെട്ട് വളര്‍ത്തിയ മക്കള്‍ കണ്ടവന്റെ കൂടെ പോകുമ്പോള്‍ മാതാപിതാക്കള്‍ ഇത്തരത്തില്‍ പ്രതികരിച്ച് പോകും എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം നീനു എന്ന പെൺകുട്ടിയും രക്ഷപെടാൻ ഒരു ചെറു ശ്രമമെങ്കിലും നടത്തിയാൽ പൊതുസമൂഹത്തിന്റെ പ്രതികരണം ഇതാണ് .അടിച്ചമർത്തൽ .