Breaking News
Home / Lifestyle / നെഞ്ചും വയറും നീറി അവൾ കമിഴ്ന്നു കിടക്കുമ്പോൾ ആ കൈത്തലം പതുക്കെ തലോടിയിട്ടുണ്ടോ

നെഞ്ചും വയറും നീറി അവൾ കമിഴ്ന്നു കിടക്കുമ്പോൾ ആ കൈത്തലം പതുക്കെ തലോടിയിട്ടുണ്ടോ

എപ്പോഴെങ്കിലും നിങ്ങളുടെ കൂടെയുള്ള ജീവന്റെ പാതിയായവളെ ആർത്തവ സമയത്ത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ????

നെഞ്ചും വയറും നീറി അവൾ കമിഴ്ന്നു കിടക്കുമ്പോൾ ആ കൈത്തലം പതുക്കെ തലോടിയിട്ടുണ്ടോ ???

ചിലപ്പോഴെങ്കിലും കാരണമില്ലാതെ അവൾ പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ സ്നേഹപൂർവ്വം
ഒരു നിശബ്ദത നിങ്ങളിൽ നിന്നും
ഉണ്ടായിട്ടുണ്ടോ ???

ബാക്കി 28 ദിവസവും നിങ്ങളവൾക്ക് ഒരു നോട്ടം പോലും കൊടുത്തില്ലെങ്കിലും
ആ ഒരു ദിവസം കരുണയുടെ ഒരു കണ്ണ് അവളിലേക്ക്‌ പായിച്ചിട്ടുണ്ടോ ????

ഇതെല്ലാർക്കും എല്ലാ മാസവും ഉണ്ടാവുന്നതല്ലേ
എന്ന് പറഞ്ഞു അവഗണിക്കാതെ അവളിലേക്ക്‌ ഒന്നുകൂടെ ചേർന്നിരുന്നിട്ടുണ്ടോ ???

ഒരിക്കലെങ്കിലും തളർന്നുറങ്ങുന്ന അവളെ പുതപ്പിച്ച് ആ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകിയിട്ടുണ്ടോ ???

ഒന്നും മിണ്ടാതെ കടിച്ചമർത്തുന്ന പിരിമുറുക്കത്തിലും വേദനയിലും
നിങ്ങൾ അവളുടെ മുടിയിഴകളിലൂടെ
വിരലോടിചിട്ടുണ്ടെങ്കിൽ ,ഒരു പെനടോളും ഒരു വേദനസംഹാരിയും
നല്കാത്ത ആശ്വാസമാണ് നിങ്ങൾ
പകർന്നതെന്നു അറിഞ്ഞിട്ടുണ്ടോ ???

എങ്കിൽ ഞാൻ പറയും അവളുടെ ആത്മാവിന്റെ പാതി നിങ്ങളാണെന്നു ….

ഇതിലും നന്നായി അവളെ അറിയുന്ന മറ്റാരുമില്ലെന്ന്

About Intensive Promo

Leave a Reply

Your email address will not be published.