“വരവേൽപ്പ്” എന്ന സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിൽ പത്തനംതിട്ടയിലെ ഒരു ബസ് മുതലാളി.
Maximum Share pls
പെർമിറ്റ് സഹിതം വാങ്ങിയ പുതിയ ഓണർ ബസ്സ് CF ഉം നടത്തി കഴിഞ്ഞ് ഓടാൻ തുടങ്ങിയപ്പോൾ യൂണിയൻ നേതാക്കാൾ വന്ന് പറയുന്നു പഴയ മുതലാളി ബസ്സ് വിറ്റപ്പോൾ പഴയ തൊഴിലാളികളെ പിരിച്ച് വിട്ടിട്ടില്ല എന്ന്. അതിനാൽ ഈ പ്രശ്നം പരിഹരിക്കാതെ ബസ്സ് ഓടിക്കാൻ സാധിക്കില്ല എന്ന യൂണിയന്റെ പിടിവാശിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഓടാതെ സ്റ്റാന്റിൽ കിടക്കുന്ന ദക്ഷ (പഴയ കിലുക്കം)
പലിശയ്ക്ക് പണം എടുത്തും കടം വാങ്ങിയും ബസ്സ് വാങ്ങിയ പുതിയ ഓണർ എന്ത് ചെയ്യണം 3 മാസം കൂടുമ്പോൾ ടാക്സ് അടയ്ക്കാൻ ഉള്ള പണം യൂണിയൻകാർ തരുമോ …
അയാൾക്ക് ഉണ്ടാക്കുന്ന നഷ്ടം അര് നികത്തും.. ‘ യൂണിയൻ പ്രവർത്തനങ്ങൾ നല്ലത് തന്നെ അത് മറ്റൊരു വ്യക്തിയുടെ ജീവിതം നശിപ്പിച്ച് കൊണ്ട് ആവരുത് .
കേരളത്തിൽ തകർന്ന് കൊണ്ടിരുക്കുന്ന സ്വകാര്യ ബസ്സ് വ്യവസായം നിലനിർത്താൻ നോക്കേണ്ട യൂണിയൻ തന്നെ അതിന്റെ വേര് അറുക്കുന്നു ..
വർഷങ്ങൾക്ക് മുന്നേ നാം കണ്ട “വരവേൽപ്പ്” എന്ന സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയാണ് ഇന്ന് പല ബസ്സ് ഉടമകളും അനുഭവിക്കുന്നത്
NB : പഴയ തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകുല്യങ്ങൾ കിട്ടണം അതിന് മറ്റ് തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റ ഇടണോെ ?