ശതകോടീശ്വരന്‍ വീട്ടിലേയ്ക്ക് ഓഡി കാറിനു പകരം എടുത്ത് ഓടിച്ചു പോയത് ആംബുലന്‍സ്. ചെന്നൈയിലെ സിറ്റി ആശുപത്രിയിലാണ് സംഭവം. നിസ്സാരമായ പരിക്കേറ്റ സുഹൃത്തിനെ ചികിത്സയ്ക്ക് എത്തിക്കുന്നതിനാണ് സിറ്റി ആശുപത്രിയിലേക്ക് വന്നത്. ആശുപത്രിയില്‍ ഇയാളെ ഇറക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അബദ്ധം പിണഞ്ഞത്.
മദ്യലഹരിയിലായിരുന്ന വ്യവസായി തന്റെ കാറെന്ന് കരുതി മാരുതി ഓംനിയുടെ ആംബുലന്‍സ് ഓടിച്ച് വീട്ടില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും മനസ്സിലാകാതെയായിരുന്നു സമ്പന്നന്റെ സഞ്ചാരം.
ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് കാണാനില്ലെന്ന് അറിയുന്നത് പുലര്‍ച്ചെ മൂന്നു മണിയോടെയാണ്. ആംബുലന്‍സിന്റെ തിരോധാനം വൈകാതെ തന്നെ പോലീസിലും എത്തിയിരുന്നു. ആംബുലന്‍സിനായി പോലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി. പറ്റിയ അബദ്ധം ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു.