പ്രണയത്തിനായ് കാത്തിരിക്കുന്ന ഒരു ഹൃദയത്തിനുടമയാണ് റോക്ക് എൻ റോളിലൂടെ മലയാളത്തിന് പ്രിയങ്കരിയായ റായ് ലക്ഷമി. അതി ഗ്ലാമറസായി എത്തിയ ജൂലി 2 തീയറ്ററിൽ വൻ പരാജയപ്പെട്ടപ്പോഴും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് നീങ്ങുന്ന താരമാണ് റായ് ലക്ഷ്മി.
സിനിമയിൽ എത്താനായി സർവവും ത്യജിക്കേണ്ടി വന്ന ഒരു താരത്തിന്റെ ജീവിതമാണ് ലക്ഷമി റായ് ജൂലിയിൽ അവതരിപ്പിച്ചതി. എന്നാൽ സിനിമയേക്കാൾ ത്രില്ലിങാണ് താരസുന്ദരിയുടെ ജീവിതവും. അഞ്ച് പ്രണയങ്ങളാണ് താരത്തിന്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിരുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച റായ് ലക്ഷ്മിയുടെ ജീവിതത്തിൽ പ്രണയം നടിച്ച് എത്തിയതെല്ലാം വില്ലന്മാരായിരുന്നു.
തന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത് എന്നാണ് താരം പറയുന്നത്. ആദ്യ പ്രണയത്തിൽ ശരീരത്തിന് വേണ്ടിയുള്ള കാമുകന്റെ പ്രവർത്തികൾ താരത്തെ വിഷമിപ്പിച്ചു, എന്നാലും പ്രണയം ഇല്ലാതാകരുതെന്ന് കരുതി അയാൾ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നെന്ന് താരം പറയുന്നു.
ഇനി ഒരു പ്രണയം ഉണ്ടാവുമ്പോൾ തന്നെ മനസ്സിലാക്കുന്ന ശരീരം മാത്രം ആഗ്രിഹിക്കാത്ത വ്യക്തിത്വം തന്നെ തേടി വരുമെന്നും ആ പ്രണയം പൂവണിയുമെന്നും താരം പ്രതീക്ഷിക്കുന്നു.
ഇനി ഒരു പ്രണയം ഉണ്ടാവുമ്പോൾ തന്നെ മനസ്സിലാക്കുന്ന ശരീരം മാത്രം ആഗ്രിഹിക്കാത്ത വ്യക്തിത്വം തന്നെ തേടി വരുമെന്നും ആ പ്രണയം പൂവണിയുമെന്നും താരം പ്രതീക്ഷിക്കുന്നു.
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു റായ് ലക്ഷ്മി. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായിരുന്ന റായ് ലക്ഷമി സിലിക്കൺ ഫൂട്ട്വെയർ, ജോസ്‌കോ ജൂവലേഴ്‌സ്, ഇമ്മാനുവൽ സിൽക്‌സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു.
2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
അണ്ണൻതമ്പി, ചട്ടമ്പിനാട്,രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.