രക്തത്തില്‍ കുളിച്ചു ഒരു ചെറുപ്പക്കാരനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് ട്രോളിയില്‍ കൊണ്ടുവരു ന്നത് കണ്ടു കൊണ്ടാണ് ഞാന്‍ അവിടേയ്ക്ക് ചെന്നത്.ഇരുപത് വയസ്സുള്ള ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റുഡന്റ് ആണ്എന്ന് അറിയാന്‍ കഴിഞ്ഞു. .
ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും തീവ്രപരിചരണത്തിനു ശേഷം അവനെ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. .
ആദ്യ ദിവസം ഡോക്ടര്‍ റൗണ്ട്‌സ് കഴിഞ്ഞു ഡ്രസിംഗ് ചെയ്യുവാനായി ഞാനും എന്റ്റെ സുഹൃത്ത് അലീന സിസ്റ്ററും അവന്റ്റെ റൂമില്‍ ചെന്നു.
ഇരുനിറം .പൊടിമീശ. നിറയെ കണ്‍പീലിയുള്ള കണ്ണുകള്‍, പെണ്‍കുട്ടികളെപ്പോലെ .. .ഓടുന്ന ട്രെയിനില്‍ ചാടിക്കയറി അപകടം ക്ഷണിച്ച് വരുത്തി യതാണെന്ന് അവന്റ്റെ അമ്മയുടെ നിറകണ്ണുകളോടുകൂടിയുള്ള സംസാരത്തില്‍ നിന്ന് മനസിലായി രണ്ട് ആണ്‍കുട്ടികളില്‍ മൂത്തവന്‍..
ഞാന്‍ ഡ്രസിംഗ് അഴിച്ചു വലതുകാലിന് മുട്ടിന് താഴെയുള്ള കാല്ഭാഗം മുറിച്ചു മാറ്റി യതായി കാണപ്പെട്ടു.കാല്ഭാഗം ഡ്രയിനിലടിയില്‍ പെട്ട് പോയതിനാല്‍ കിട്ടിയില്ലായിരുന്നു.
ഞാന്‍ ബിറ്റാഡിന്‍ ഒഴിച്ച് കോട്ടന്‍ ഘടിപ്പിച്ച ആര്‍ട്ടറികൊണ്ട് മുറിവ് വൃത്തിയാക്കാന്‍ തുടങ്ങി അവന്‍ കരയാനും ദേഷ്യപ്പെടാനും തുടങ്ങി.
ഞാന്‍ നിര്‍ത്തി അവന്റ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. .എന്താ പേര്??
അവന്‍ പറഞ്ഞു ശ്രീ…ശ്രീരാഗ്..ഞാന്‍ ചിരിച്ചു. അവ നും ചിരിച്ചു. അവന്‍ ചിരിക്കുമ്പോള്‍ അവന്റ്റെ നുണക്കുഴി തെളിഞ്ഞ് കാണാമായിരുന്നു. ഞാന്‍ പറഞ്ഞു ശ്രീ ചിരിക്കുമ്പോള്‍ നുണക്കുഴി കാണാന്‍ നല്ല ഭംഗി.അവന്‍ താങ്ക്യൂ പറഞ്ഞു വീണ്ടും ചിരിച്ചു. .ഞാന്‍ അമ്മയെ നോക്കി ചോദിച്ചു അല്ലേ അമ്മേ..അമ്മയും ചിരിച്ചു. പിന്നെ വീണ്ടും മുറിവില്‍ ക്‌ളീന്‍ ചെയ്യാന്‍ തുടങ്ങി അതിശയം പിന്നീടവന്‍ ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല ..തീരുംവരെ.
എല്ലാദിവസവും ഡ്രസിംഗ് തുടര്‍ന്നു. ഒരു ദിവസം എനിക്കു ഓഫായിരുന്നു.പിറ്റേന്ന് ചെന്നപ്പോള്‍ അലീന പറഞ്ഞു അവന്‍ ഇന്നലെ ഡ്രസിംഗ്‌ന് സമ്മദിച്ചില്ലായെന്ന് ഭയങ്കര വാശിയും ദേഷ്യവും ആയിരുന്നു എന്ന് .കാല് പോയതുകൊണ്ട് മാനസികമായി അവന്‍ ആകെ തളര്‍ന്നിരുന്നു..
അന്ന് വീണ്ടും ഞാന്‍ ചെന്നു അവന്റെ മുഖത്ത് ഒരു കരിവാളിപ്പും വ്യസനവും നിഴലിച്ചു .അവന്‍ ചോ ദിച്ചു ഇന്നലെ എന്താ വരാത്തത്. ഞാന്‍ പറഞ്ഞു എനിക്കു ലീവായിരുന്നു.അവന്‍ ചിരിച്ചു. അവന്റ്റെ മുറിവുകള്‍ ഞാന്‍ വെച്ചു കെട്ടി .അവന് കാല് നഷ്ടമായതില്‍ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നതായി അവന്റ്റെ അമ്മ പറഞ്ഞു. .എല്ലാം എന്നോടാണ് ആ അമ്മ പറഞ്ഞിരുന്നത് നല്ല അമ്മ എന്റ്റെ അമ്മയെപ്പോലെ ആ അമ്മയുടെ ദുഃഖം എന്റെ അമ്മയുടെ ദുഃഖം പോലെ എനിക്കു തോന്നി. .
ഞാന്‍ ചെല്ലുമ്പോള്‍ അവന് കൂടുതല്‍ സന്തോഷം ആണെന്ന് അവന്റ്റെ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ സമയംകിട്ടുമ്പോഴൊക്കെ അവന്റ്റെ റൂമില്‍ ചെന്നു തമാശ പറഞ്ഞു. .അവന്റ്റെ ആനന്ദത്തില്‍ പങ്കുചേര്‍ന്നു അവന് കൊണ്ട് വെച്ച ഫ്രൂട്ട്‌സൊക്കെ ആ അമ്മ വാത്സല്യത്തോടെ എനിക്കുംതന്നു. വേണ്ടയെങ്കിലും ഞാനുംഅവരോട് ചേര്‍ന്നു .ഇടയ്ക്കിടെ അവന്റ്റെ തിങ്ങിയപീലിക്കണ്ണുകള്‍ എന്റ്റെ കണ്ണുകളില്‍ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ പുഞ്ചിരി തൂകി അപ്പോള്‍ അവന് കൂടുതല്‍ ആനന്ദം വരുന്നതായി എനിക്കു അനുഭവപ്പെട്ടു.
ഞാന്‍ ശ്രീ…എന്ന് നീട്ടി വിളിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണെന്ന് അവന്‍ പറഞ്ഞു ..അപ്പോള്‍ ഞാന്‍ ശ്രീയെന്ന് മാത്രം വിളിക്കാന്‍ ശ്രമിച്ചു .അവന്റ്റെ മുറിവുകള്‍ ഉണങ്ങി തുടങ്ങി. പുതുജീവനിലേക്കുള്ള ഉണര്‍വിണ്‌റ്റെ തുടിപ്പുകള്‍ അവനില്‍ നാമ്പിട്ടു.
അവന് ഡോക്ടര്‍ കണ്‍സള്‍ട്ട് ചെയ്തതിനുശേഷം ഒരു ന്യൂറോ സര്‍ജറി ഉണ്ടായിരുന്നു. ഓപ്പറേഷന്‍ എന്നാല്‍ അവന് ഭയങ്കരപേടിയാണെന്ന് ഞാന്‍ ഒരുപാട് ആശ്വാസവാക്കുകള്‍ പറഞ്ഞു. .മാതാപിതാക്കള്‍ ചുംമ്പിച്ച് ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ ട്രോളി യില്‍ കിടന്ന് അവനെന്റ്റെ കൈയില്‍ പിടിച്ചു.ഞാന്‍ ഒന്ന് പിന്‍വലിക്കാന്‍ ശ്രമിച്ചു പക്ഷേ ആ പിടി അത്ര മുറുകിയായിരുന്നു.പിന്നെ ഞാന്‍ എതിര്‍ത്തില്ല.അവനെന്റ്റെ കൈകള്‍ ആദ്യം നെഞ്ചോടടുപ്പിച്ചു പിന്നെ ചുണ്ടോടടുപ്പിച്ച് എനിക്കു ഒരു ചുംമ്പനം തന്നു.ഞാന്‍ എതിര്‍ത്തില്ല.കാരണം അവന്റ്റെ കണ്ണു നീര്‍ത്തുള്ളികള്‍ എന്റ്റെ കൈയില്‍ പതിച്ചിരുന്നു.
ഡ്രെയിനില്‍ നിന്ന് വീണ അഗാധമായ മസ്തിഷ്‌ക മുറിവില്‍ ഒരിക്കലും അവന്‍ അധികകാലം ജീവിക്കില്ലായെന്നെനിക്കറിയാമായിരുന് കിട്ടിയ ആദ്യ പ്രണയചുംമ്പനം അവന്റ്റെ അന്ത്യചുംമ്പനവും ആയിരുന്നു. .
എന്റെ കൈയില്‍ അവന്റ്റെ ആത്മാവിന്റ്റെ കണ്ണുനീര്‍തുള്ളികളുടെ സുഗന്ധം പരന്നപ്പോള്‍ ഞാന്‍ എന്റ്റെ അകഷരങ്ങളിലേക്കിത് പകര്‍ത്തി. .(അവസാനിച്ചു )എലിസബത്ത് ?(NB ഓടുന്ന വാഹനങ്ങളില്‍ ചാടിക്കയറരുത്.).രചന : എലിസബത്ത് വട്ടക്കുന്നേല്‍