Breaking News
Home / Lifestyle / രണ്ടു ജീവനുകൾ നിങ്ങളുടെ ദാനമാണ് നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല…!!

രണ്ടു ജീവനുകൾ നിങ്ങളുടെ ദാനമാണ് നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല…!!

രണ്ടു ജീവനുകൾ നിങ്ങളുടെ ദാനമാണ്…..
നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല…

രാത്രി 8 മണിക്കാണ് പരാതിയുമായി കൊയിലാണ്ടി പോലീസിലെത്തുന്നത്,
അയൽവാസിയായ സുഹൃത്തിനെ കാണാനില്ല…..Aditional SI Abid Sir നെ വിളിച്ചപ്പോഴാണറിയുന്നത് തത്സമയം തന്നെ ഒരു സ്ത്രീയെയും കാണാനിെല്ലെന്ന വിവരം…

അന്യഷണം, സൈബർ സെല്ലിന്റെ സഹായത്തോടെ, ധൃതഗതിയിൽ നീങ്ങുന്നുണ്ടന്ന് ഇടക്ക് പോലീസിനെ വിളിക്കുമ്പോഴൊക്കെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു…..
രാത്രി 1 മണിക്ക് ആബിദ് സാറിനെ വിളിച്ച് വല്ല വിവരവും കിട്ടിയാൽ അറിയിക്കണം എന്ന് പറഞ്ഞാണ് ഉറങ്ങാൻ കിടന്നത്….
ഉറക്കം അന്യം നിന്ന രാത്രിയിൽ പാതി മയക്കത്തിലാണ് വീണ്ടും പുലർച്ചെ 3 മണിക്ക് ആബിദ് സാറിന്റെ ഫോൺ കോൾ വന്നത്….
അവരെ കണ്ടുപിടിച്ചെന്നും ഗുരുവായൂരിലുള്ള ഒരു Lodge ൽ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കണ്ടെത്തിയതെന്നും, രണ്ടു പേരെയും ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നുമാണ് അറിയിച്ചത്….

തുടർന്ന്‌ പുലർച്ചെ 3 മണിക്കു തന്നെ,
“Fight 4 Life “, Guruvayur Chapter Admin ദിലീപ് സ്വാസ്തിക് നെയും, Fight 4 Life അംഗവും Ambulance Driver ഉം കൂടിയായ നിഷാദിനെയും, നിഷാദിന്റെ സുഹൃത്തായ അവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ Ambulance Driver നെയും ബന്ധപ്പെട്ടപ്പോളാണ് രണ്ടു പേരെയും കൈയും ശരീരവും ബ്ലെയ്ഡ് കൊണ്ട് അറുത്ത് ബ്ലഡ് വാർന്ന് അവശരായ നിലയിലാണ് ഗുരുവായൂർ പോലീസ് കണ്ടെത്തിയത് എന്നും, അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും വിശധമായി അറിയുന്നത്…..

പുലർച്ചെ 6 മണിക്ക് നിധീഷിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിലെത്തുമ്പോൾ അവർ അപകട നില തരണം ചെയ്തിട്ടുണ്ടായിരുന്നു…..

സൗകര്യാർത്ഥം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് Admit ചെയ്ത സുഹൃത്തിനെ കാണാൻ ചെന്നപ്പോൾ, ഏതോ ഒരു അഭിശപ്ത നിമിഷത്തിൽ സംഭവിച്ചു പോയ ഒരു വലിയ അപരാധത്തിന്റെ കുറ്റബോധത്തിൽ മുങ്ങി നിൽക്കുകയായിരുന്ന അദ്ദേഹം പറഞ്ഞത് ….

“പോലീസ് എത്താൻ ഒരു 10 മിനിറ്റും കൂടി കഴിഞ്ഞിരുന്നെങ്കിൽ ഉറപ്പായും മരണത്തിന് കീഴടങ്ങുമായിരുന്നു ” എന്നാണ്…..

ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ പോയത് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്കാണ്…….
രണ്ടു ജീവനുകൾ സമയോചിതമായ ഇടപെടലുകളിലൂടെ രക്ഷിച്ചെടുത്ത പോലീസിനോട് ഒരു നന്ദി വാക്കെങ്കിലും പറഞ്ഞില്ലങ്കിൽ അത് വലിയ നിന്ദയായിരിക്കും….
സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ മുമ്പിൽ തന്നെ ആബിദ് സാർ ഇരിക്കുന്നുണ്ടായിരുന്നു….
പരാതി കിട്ടിയതു മുതൽ പോലീസ് കൈകൊണ്ട നടപടികൾ വിവരിക്കുമ്പോൾ, അതിന്റെ വിജയകരമായ പരിസമാപ്തിയെ കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ മുഖം അഭിമാനം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു….
സ്റ്റേഷനിലുണ്ടായിരുന്ന ASI സുലൈമാൻ സാറും, ASI അബ്ദുൽ റസാഖ് സാറും, സിവിൽ പോലീസ് ഓഫീസർ ശ്രീലതയുമാണ്, ഈ ദൗത്യം ഏറ്റെടുത്ത് അഹോരാത്രം പാടുപെട്ട, പ്രിൻസിപ്പൽ SI സാജു എബ്രഹാം, SI ആബിദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, സൈബർ സെൽ, ഗുരുവായൂർ പോലീസ് എന്നിവർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചുതന്നത്…….
ഹോട്ടൽ ലൊക്കേറ്റ് ചെയ്ത് നട്ടപ്പാതിരാക്ക് നിമിഷങ്ങൾ പോലും കളയാതെ ഹോട്ടലിന്റെ വാതിലുകൾ ചവിട്ടി പൊളിച്ചാണ് അവശരായ രണ്ടു പേരെയും പോലീസ് കണ്ടെത്തി ഹോസ്പിറ്റലിലെത്തിച്ചത് എന്ന കാര്യം ആവേശത്തോടെയാണ് പോലീസ് വിവരിക്കുന്നത്…

ഒരു ദിവസം മുമ്പെ പരാതി ലഭിച്ചിട്ടും അന്യഷണത്തിന് കെവിന്റെ മരണം വരെ കാത്തിരുന്ന കോട്ടയം ഗാന്ധിനഗർ പോലീസിൽ നിന്നും എത്ര അകലെയാണ്, സമയോചിതമായ ഇടപെടലുകൾ നടത്തി രണ്ട് ജീവനുകൾ മരണത്തിന്റെ വായിൽ നിന്നും കൊത്തിയെടുത്ത് പറന്ന കൊയിലാണ്ടി പോലീസും, ഗുരുവായൂർ പോലീസും എന്നത് പോലീസ് സേനക്കുതന്നെ അഭിമാനത്തിന് വകനൽകും എന്ന കാര്യത്തിൽ സംശയമില്ല….
ഒപ്പം കൊയിലാണ്ടിക്കാരെന്ന നിലയിൽ ഞങ്ങൾക്കും ….

കൊയിലാണ്ടി പോലീസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…..

മമളെ കൂട്ടൂകാരന്‍ടെ അനുഭവം

About Intensive Promo

Leave a Reply

Your email address will not be published.