ഇന്ത്യക്കാര്‍ക്കായി വലിയൊരു പെരുന്നാള്‍ സമ്മാനമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. യുഎഇലേക്ക് പോകാന്‍ ഇനി വിസ കാത്തിരിക്കേണ്ട, ഇന്ത്യക്കാര്‍ക്കും ഇനി മുതല്‍ ഓണ്‍ അറൈവര്‍ വിസ ലഭ്യമാകും. യുഎഇ ബോര്‍ഡര്‍ പോയിന്റിലോ വിമാനത്താവളങ്ങളിലോ പോര്‍ട്ടുകളിലോ എത്തുന്നവര്‍ക്ക് ഇറങ്ങുമ്പോള്‍ തന്നെ വിസ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നീ ഏതെങ്കിലും രാജ്യത്തിലെ ആറ് മാസമെങ്കിലും കാലാവധിയുള്ള വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കാണ് ടൂറിസ്റ്റ് വിസ ലഭിക്കുക. 14 ദിവസത്തെ വിസയായിരിക്കും ലഭിക്കുക. ഇതിന് 250 ദിര്‍ഹമാണ് ചെലവ്. വേണമെങ്കില്‍ 28 ദിവസത്തേക്ക് കൂടി വിസാകാലാവധി നീട്ടാവുന്നതുമാണ് ഇതിന് 20 ദിര്‍ഹം കൂടുതല്‍ നല്‍കണം.
ഇന്ത്യാക്കാര്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ എങ്ങിനെ ലഭ്യമാകുമെന്നത് വിശദീകരിച്ച് GDRFA (General Directorate of Residency and Foreigners Affasir) വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
On arrival visa process for INDIAN #visa #onarrival #gdrfadubai #india #dubaiairport #uae #dubai pic.twitter.com/BzrtMMcXYq
— إقامة دبي (@GDRFADUBAI) June 12, 2018