Breaking News
Home / Lifestyle / മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ച് അനന്യയെന്ന യുവതി…!!

മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ച് അനന്യയെന്ന യുവതി…!!

മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ച് അനന്യയെന്ന യുവതി. ഈ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന്റെ അനുഭവം സ്ത്രീകളെ ഉപദ്രവിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പും പാഠവുമാണ്.

കൊല്‍ക്കത്തയിലാണ് സംഭവം. അനന്യ ചാറ്റര്‍ജി ബസില്‍ യാത്രചെയ്യുകയായിരുന്നു. എസ്പ്ലനേഡില്‍ നിന്നും തന്റെ വീടുള്ള സ്ഥലത്തേക്കുളള്ള യാത്രയിലായിരുന്നു അനന്യ. ഈ സമയം യുവതിയുടെ പിറകിലെ സീറ്റില്‍ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ അവിടെയിരുന്ന് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങി.

അവസരം കിട്ടിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്ന് അവിടെയും ഇതേ പരിപാടി തുടര്‍ന്നുകൊണ്ടിരുന്നു. പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളാണ് ഇയാള്‍ കാണിച്ചുകൊണ്ടിരുന്നത്.അനന്യ ഏറെ നേരം അത് കാര്യമാക്കാതെ വിട്ടെങ്കിലും അയാളിത് തുടര്‍ന്നുകൊണ്ടിരുന്നു.ഒരു പടികൂടി കടന്ന് യുവതിയെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിക്കാനും തുടങ്ങി.

ഇതുകൂടിയായതോടെ സഹികെട്ട അനന്യ അയാളെ കോളറിന് പിടിക്കുകയും ജനനേന്ദ്രിയത്തില്‍ കാലുകൊണ്ട് പ്രഹരിക്കുകയും ചെയ്തു. ഇതോടെ അയാള്‍ പെണ്‍കുട്ടിയുടെ കാലില്‍ വീണ് മാപ്പപേക്ഷിക്കാന്‍ തുടങ്ങി. ഇനിയാവര്‍ത്തിക്കില്ലെന്നും ക്ഷമിക്കണമെന്നുമായിരുന്നു അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഇനി അയാളെ വിട്ടേക്കൂ എന്ന നിലപാടായിരുന്നു ഈ സമയം ബസിലെ മറ്റ് യാത്രക്കാര്‍ സ്വീകരിച്ചത്. ബസ് ജീവനക്കാരും അതുതന്നെ പറഞ്ഞു.എന്നാല്‍ അനന്യ അയാളെ വിടാന്‍ ഒരുക്കമായിരുന്നില്ല. യുവാവിനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതിയും നല്‍കി.

പൊലീസുകാരില്‍ നിന്ന് മികച്ച പിന്‍തുണയും ലഭിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇങ്ങനെയാണ് അനന്യ,ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.