Breaking News
Home / Lifestyle / ‘പുതിയ ലാലിസം’ വീഡിയോ പുറത്തു വന്നതോടെ ഓസ്‌ട്രേലിയയിലെ ഷോയുടെ ടിക്കറ്റ് വാങ്ങാന്‍ ആളില്ല; മോഹന്‍ലാലിന്റെ ചുണ്ടനക്കല്‍ വിവാദം വാര്‍ത്തയാക്കി വിദേശ മാധ്യമങ്ങളും

‘പുതിയ ലാലിസം’ വീഡിയോ പുറത്തു വന്നതോടെ ഓസ്‌ട്രേലിയയിലെ ഷോയുടെ ടിക്കറ്റ് വാങ്ങാന്‍ ആളില്ല; മോഹന്‍ലാലിന്റെ ചുണ്ടനക്കല്‍ വിവാദം വാര്‍ത്തയാക്കി വിദേശ മാധ്യമങ്ങളും

മോഹന്‍ലാലിന്റെ പുതിയ വിവാദ വീഡിയോയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയിലെ വരാനിരിക്കുന്ന ഷോകളും ആശങ്കയില്‍. നേരത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന സമയത്ത് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന പരിപാടി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയയില്‍ മോഹന്‍ ലാലിന്റെ നേതൃത്വം അരങ്ങേറുന്ന സ്റ്റേജ് ഷോയ്ക്കിടയില്‍ നടന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഓസ്ട്രേലിയയിലെ ഒരു പരിപാടിക്കിടെ താരത്തിന്റെ ചുണ്ടനക്കല്‍ വീഡിയോ പുറത്തുവന്നതാണ് ആരാധകരെ പോലും വിഷമിപ്പിച്ചിരിക്കുന്നത്. ലാലിസം മോഡലില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കുന്ന രീതിയാണ് പരിപാടിയില്‍ ഉണ്ടായതെന്നാണ് വിമര്‍ശനം.

മോഹന്‍ലാലിനെ കൂടാതെ മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, ശ്രേയ പ്രദീപ് തുടങ്ങിയവരും ഓസ്ട്രേലിയയില്‍ നടക്കുന്ന ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ചുണ്ടനക്കല്‍ പുറത്തായതോടെ ടിക്കറ്റിന്റെ വില കുറച്ചിട്ടുണ്ട്. നേരത്തെ 64 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെയായിരുന്നു ഒരു ടിക്കറ്റിന് ഓസ്‌ട്രേലിയന്‍ മലയാളികള്‍ മുടക്കിയത്. വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന ഫീല്‍ ഇവിടുത്തെ മലയാളികളില്‍ ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെര്‍ത്തിലും, ബ്രിസ്‌ബേനിലും സംഘടിപ്പിച്ച ഷോക്കായി വലിയ തുക തന്നെ മലയാളി ആരാധകര്‍ മുടക്കിയിരുന്നു.

സ്റ്റേജ് ഷോയില്‍ വരുമെന്ന് പറഞ്ഞവര്‍ വരാതിയിരുന്നാല്‍ ടിക്കറ്റ് തുക തിരിച്ചു ചോദിക്കാന്‍ നിയമത്തില്‍ പറയുന്നുണ്ടെന്ന് അടക്കം ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റ് തുകയുടെ 80 ശതമാനവും ഇങ്ങനെ തിരിച്ചു ചോദിക്കാമെന്നാണ് ഓസ്ട്രലിയന്‍ ഉപഭോക്തൃ നിയമം പറയുന്നതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ലാലിസത്തിന്റെ ആവര്‍ത്തനമാണെന്ന് ബോധ്യമായതോടെ മെല്‍ബണില്‍ നടക്കുന്ന സ്റ്റാര്‍ നൈറ്റിന്റെ ടിക്കറ്റുകള്‍ വിറ്റത് ഡിസ്‌ക്കൗണ്ട് റേറ്റിലാണ്. 25 ശതമാനം ഡിസ്‌ക്കൗണ്ട് അടക്കം പ്രഖ്യാപിച്ചിരിക്കയാണ് സംഘാടകര്‍. എന്തായാലും വലിയ ലാഭം പരിപാടിയില്‍ നിന്ന് കിട്ടില്ലെന്നാണ് സൂചന.

About Intensive Promo

Leave a Reply

Your email address will not be published.