Breaking News
Home / Lifestyle / എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കേരള പോലീസിന്റെ ഗ്രാന്റ് എന്‍ട്രി…!!

എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കേരള പോലീസിന്റെ ഗ്രാന്റ് എന്‍ട്രി…!!

മഴ ശക്തമായതോടെ കോതമംഗലം മണികണ്ഠാം ചാല്‍, കല്ലേലിമേട് മേഖലിയലെ ജനങ്ങള്‍ക്ക് ഒരു ദ്വീപില്‍ പെട്ട് പോയ പ്രതീതിയാണ്. കടത്തുസര്‍വീസ് നിര്‍ത്തിവെച്ചതോടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ല. വെള്ളം കൂടിയതോടെ ഈ റൂട്ടിലൂടെയുള്ള ബസ് സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റാന്‍ ധൈര്യത്തോടെ മുന്നോട്ട് വന്നത് നിലവില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന കേരള പോലീസായിരുന്നു.

മണികണ്ഠാചാലില്‍ നിന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ രണ്ടു കരകളിലായി കുരുങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കേരള പോലീസിന്റെ ഗ്രാന്റ് എന്‍ട്രി. എത്ര ധൈര്യശാലിയും ഒന്നു ഇറങ്ങാന്‍ മടിക്കുന്ന പുഴയിലേക്ക് രണ്ടും കല്‍പ്പിച്ച് പോലീസ് ജീപ്പിറക്കി. കരകളില്‍ കുരുങ്ങിയവരെയും വഹിച്ച് കുത്തിയൊഴുകുന്ന പുഴയ്ക്ക് ഒത്ത നടുവിലൂടെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *