Breaking News
Home / Lifestyle / ഷാജി കൈലാസിന്റെ ദി കിങ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ടിവി അനുപമയുടെ വരവ്

ഷാജി കൈലാസിന്റെ ദി കിങ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ടിവി അനുപമയുടെ വരവ്

ആലപ്പുഴയില്‍ തോമസ് ചാണ്ടിയെ വിറപ്പിച്ച കളക്ടര്‍ അനുപമയുടെ തൃശൂരിലെ ആദ്യ ദിനം അതിഗംഭീരം. ക്ഷോഭം കൊണ്ട് സംഘര്‍ഷഭരിതരായിരുന്ന തീരദേശവാസികളെ ശാന്തരാക്കാനും അവരുമായി സംസാരിക്കാനുമായി ഉദ്യോഗസ്ഥരും മധ്യസ്ഥരും പഠിച്ച പണി പതിനെട്ടും നോക്കിട്ടും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല.

ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി നിന്ന അധികാരികളുടെ മുന്നിലേയ്ക്ക് കളക്ടര്‍ ടിവി അനുപമ എത്തി. അനുപമ എത്തിപ്പോള്‍ തന്നെ രംഗം ശാന്തമായി. ഷാജി കൈലാസിന്റെ ദി കിങ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ടിവി അനുപമയുടെ വരവ്.

തീരദേശവാസികളുടെ വിഷയത്തില്‍ അനുപമ കാണിച്ചത് അസാധരണമായ കയ്യടക്കവും പക്വതയുമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ആലപ്പുഴയില്‍ നിന്നു തൃശൂരില്‍ എത്തിയ കളക്ടര്‍ അനുപമയെ കാത്തിരുന്ന ആദ്യ വെല്ലുവിളി തീരദേശവാസിളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊടുങ്ങല്ലുരില്‍ നടന്ന ഉപരോധമായിരുന്നു.

സമരക്കാരെ അനുനയിപ്പിക്കാന്‍ പോലീസും റവന്യു വകുപ്പും പരാജയപ്പെട്ടിടത്ത് അനുപമ വിജയിച്ചു. സ്ഥലത്ത് എത്തി കാറില്‍ നിന്ന് ഇറങ്ങിയ അനുപമയെ കയ്യടികളോടെയാണു ജനം സ്വീകരിച്ചത്. സമരക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ക്ഷമയോടെ കേട്ടു നിന്ന അനുപമ എല്ലാം പരിഹരിക്കാം എന്നതിനു പകരം പരമാവധി ശ്രമിക്കാം എന്നായിരുന്നു പറഞ്ഞത്.

കടല്‍ക്ഷോഭ ബാധിതപ്രദേശം സന്ദര്‍ശിക്കണം എന്ന് സമരക്കാരുടെ ആവശ്യം അംഗീകരിച്ച കളക്ടര്‍ എറിയാട് ചന്തക്കടപ്പുറത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു. തുടര്‍ന്നു താല്‍ക്കാലിക തടയണ, കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം എന്നിവ പരമാവധി വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കാം എന്ന് ഉറപ്പു നല്‍കി. ഇതോടെ തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂരില്‍ നിന്ന് കളക്ടറെ അഭിവാദ്യമര്‍പ്പിച്ച് മുദ്രവാക്യവും വിളിച്ചാണു സമരക്കാര്‍ യാത്രയാക്കിയത്. പുതിയ കളക്ടറുടെ വാക്കുകള്‍ വിശ്വസിച്ചു തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ച് തീരദേശവാസികള്‍ ഉപരോദം അവസാനിപ്പിച്ചതോടെ കളക്ടര്‍ അനുപമയുടെ തൃശൂരിലെ ഒന്നാം ദിനം വിജയകരമായി

About Intensive Promo

Leave a Reply

Your email address will not be published.