Breaking News
Home / Lifestyle / മൊബൈൽ എന്ന വില്ലൻ… മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരും…കഴിയുമെങ്കിൽ മക്കളും വായിക്കാൻ ശ്രമിക്കുക ..!!

മൊബൈൽ എന്ന വില്ലൻ… മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരും…കഴിയുമെങ്കിൽ മക്കളും വായിക്കാൻ ശ്രമിക്കുക ..!!

കുറച്ചു ദിവസങ്ങൾക് മുമ്പ്.. ഡ്യൂട്ടിക്ക് വരുന്നവഴി…ഞങ്ങൾ നഴ്സ് മാർക്ക് ചെറിയ വാനുകൾ ട്രാൻസ്‌പോർടേഷൻ സൗകര്യം ഉണ്ട്..കുറഞ്ഞ രീതിയിൽ ബസ് കൂലി കൊടുത്താൽ മതി…
അങ്ങനെ ഒരു വൈകുന്നേരം..വാനിൽ ഇരിക്കുക ആയിരുന്നു ഞാൻ..
കുവൈറ്റിൽ ആ ഒരു ചെറിയ പ്രേദേശത് നിന്ന് കിട്ടാവുന്ന സിസ്റ്റർ മാരെ പല സ്റ്റോപ്പിൽ നിന്നും എടുത്തു കൊണ്ട് പോകും വാൻ..

പല ഹോസ്പിറ്റലുകളിൽ ഉള്ള നഴ്സ് മാർ ആയിരിക്കും..പല സ്റ്റോപ്പിൽ നിന്നും കേറുന്നവരും അത്കൊണ്ട് തന്നെ..ഞങ്ങൾ അധികം പരിചയം കാണില്ല…കൂടുതൽ സംസാരിക്കുകയും ഇല്ല…

ചെറിയ ഏസി വാൻ ആയത്കൊണ്ട്…എല്ലാര്ക്കും ചെറിയ അസ്വസ്ഥത കാണുംആ വണ്ടിയിൽ ഇരിക്കുമ്പോൾ…
കണ്ണടച്ചു ഇരുന്നാൽ അത്യവശം സുഖമായി ജോലിക് എത്താം..ചുരുക്കി പറഞാൽ എന്റെ പതിവ് കലാ പരിപാടി ആയ ഫേസ്ബുക് നോട്ടം ആ വാനിൽ യാത്ര ചെയ്യുമ്പോൾ നടക്കില്ല…

അങ്ങനെ അന്ന് ഒരു സിസ്റ്റർ കേറി എന്റെ മുന്നിൽ സീറ്റിൽ ഇരുന്നു…അവർ ഫോണിൽ സംസാരിക്കുക ആണ്…
മകനോട് ആണ്..മകൻ പ്ലസ് ടൂ ആണെന്ന് സംസാരത്തില് നിന്നും എനിക്ക് മനസ്സിലായി…നാട്ടിൽ ആണ് മകൻ..

ആ അമ്മ സ്നേഹത്തെ…അതിൽ ഏറെ യാചനയോടെ..ആ മോനോട് പറയുന്നു

മോനെ നീ ക്ലാസിൽ ഒന്നാമത് ആണെന്ന് ടീച്ചേഴ്സ് എല്ലാം പറയുന്നുണ്ട്…

എന്നാലും നീ ഫോൺ എപ്പോളും
ഉപയോഗിക്കുന്ന് എന്ന് പരാതി ഉണ്ട്..
മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞാൽ നീ കേൾക്കില്ലന്നു അറിയാം..

മോൻ ഫോൺ ഇങ്ങനെ എപ്പോളും നോക്കരുത്…കൂട്ടുകാരികളെ ഒക്കെ വിളിക്കുന്നത് കുറയ്ക്കണേ…

കാൾ കട്ട് ചെയൂതിട്ടു ആ അമ്മ കുനിഞ്ഞു ഇരുന്ന്..കരയുന്നത് ഞാൻ ശ്രദ്ദിച്ചു..

അത് കണ്ട ഞാൻ മൂന്ന് മാസം പിറകിലോട്ടു പോയി.
അവിടെ
അതിലും ഹൃദയം തകർന്ന ഒരു അമ്മയും…വേദനയോടെ കൊച്ചുമോനെ നോക്കുന്ന ഒരു മുത്തശ്ശനും മുത്തശ്ശിയും ഞാൻ കണ്ടു….

ആ അമ്മ ഞാൻ ആയിരുന്നു…
കൂടെ എൻറെ ഉണ്ണിമോനും..
എൻറെ പാവം അച്ഛനും അമ്മയും..

ആദ്യം ഞാൻ എന്റെ കുടുംബത്തെ ഒന്നു പരിചയപ്പെടുത്തട്ടെ.. എങ്കിൽ മാത്രേ എൻറെ എഴുത് പൂര്ണമാക്കാൻ ആകു..

ഞാനും എന്റെ രണ്ടു ആൺമക്കളും..എന്റെ അമ്മയും അച്ഛനും…
അവരുടെ അച്ഛൻ കൂടെ ഇല്ല…7 വർഷം ആയി ഈ കുട്ടികളെ സ്നേഹിച്ചും..ശാസിച്ചും പൊന്നുപോലെ നോക്കുവാണ്..ഞാനും.എന്റെ പ്രായമായി വരുന്ന അമ്മയും അച്ഛനും..
മക്കൾ ഒരാൾ പ്ലസ് one .ഒരാൾ 9 ക്ലാസ്സിലും പഠിക്കുന്നു..

ഞാൻ ജോലി ആയി കുവൈറ്റിൽ എത്തിയിട്ട് 5 വര്ഷം ആകുന്നു…ഒരു പ്രാവശ്യം നാട്ടിൽ പോയി വന്നു..

അച്ഛൻ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ഇരിക്കാൻ…ആ സ്നേഹംകൂടെ ഞാൻ ഈ മക്കൾക്ക് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്‌…
അധികം ആർഭാടം ഒന്നുമില്ലാത്ത നല്ല കുട്ടികൾ ആണ് ഇവർ..

ഞാൻ ഇവിടെ വരുന്നത് വരെ എന്റെ മക്കൾ നല്ല ശരീരം ഉള്ളവരും…ക്ലാസ്സിൽ പഠിത്തത്തിൽ ഒന്നാമതും ആയിരുന്നു…

ഞാൻ നാട്ടിൽ ടീച്ചർ ആയി സ്കൂളിലും പാരലൽ കോളേജുകളിലും ജോലി ചെയൂതിരുന്നു… അത്കൊണ്ട് തന്നെ അവരുടെ ട്യൂഷൻ ഞാൻ തന്നെ ഏറ്റെടുത്തു..

ഇത്രയും നല്ല കുട്ടികൾ ആ പരിസരത്തു വേറെ ഉണ്ടായിരുന്നില്ല..
അമ്മെ ഞങ്ങൾക് അത് വേണം ഇതുവേണം എന്ന് ഒന്നും അവര്ക് വാശി ഇല്ല.
മൂന്നു നേരം ചമ്മന്തി ആയാലും ചിരിയോടെ എന്റെ മക്കൾ അത് കഴികുമായിരുന്നു..

ഞാൻ ഇവിടെ വന്നു കുട്ടികൾ ഒരു പാട് മാറി തുടങ്ങി..ഫോൺ ചെയ്യുമ്പോൾ എല്ലാം കേട്ടും ഉപദേശിച്ചും..ഞാൻ ആകെ വിഷമിച്ചു..

എങ്കിലും..അധികം കുഴപ്പം ഇല്ലാതെ എന്റെ മക്കൾ വളർന്നു..

രണ്ടു പേരും ആ സുന്ദരാ ശരീരം ഒക്കെ സിക്സ് പാക്ക് ആക്കി..ചുരുക്കി പറഞ്ഞാൽ എല്ലും തോലും ആയി..
എന്റെ അമ്മയും അച്ഛനും പറഞ്ഞാൽ രണ്ടു പേരും അനുസരിക്കില്ല..

എന്റെ അച്ഛൻ ഒന്ന് രണ്ടു വട്ടം അവനെ അടിച്ചപ്പോൾ എന്തോ എനിക്ക് വിഷമം ആയി…
ഞാൻ പറഞ്ഞു അമ്മ ഇനി അവനെ അടികണ്ട എന്ന് അച്ഛനോട് പറഞ്ഞേരെ…

അച്ഛൻ അതോടെ അവരെ അടിക്കാതെ ആയി…

അതോടെ കുട്ടികൾ തീർത്തും ഇഷ്ടത്തിനു കളിക്കാൻ പോയി തുടങ്ങി..

അങ്ങനെ ഉണ്ണി 10 ൽ ആയി…ഒന്നും പഠിക്കുന്നില്ല..ഞാൻ ഇവിടെ അകെ ടെന്ഷനിൽ ആയി…
ഞാനും പഠിച്ച സ്കൂളിൽ ആണ് മോൻ..10 ൽ 90% മാർക്ക് വർഷങ്ങൾക് മുമ്പ് ഞാൻ വാങ്ങി…ആ സ്കൂളിൽ നിന്നും
മോൻ ഒന്നും പഠിക്കാതെയും..ഫോണിൽ കൂടെ ഉപദേശം…സ്നേഹം..ഒക്കെ ഞാൻ വാരിക്കോരി കൊടുത്തു..

ഒരു രക്ഷയും ഇല്ല…അവൻ പഠിക്കുന്നില്ല..
അവസാനം ദേഷിച്ചു…

പിണങ്ങി നോക്കി….
അവൻ പഠിക്കുന്നില്ല..ടീച്ചർ മാർ പരാതി..

എനിക്ക് എന്റെ മോൻ പത്തിൽ ഒന്ന് ജയിച്ച മതി എന്ന് പ്രാർത്ഥന മാത്രം ആയി..

പരീക്ഷ ആകാൻ മൂന്ന് മാസം.ആയി..എന്റെ യാചന നടക്കുവാണ് മോനോട്…എന്റെ മോൻ നല്ല പോലെ പഠിക്…നല്ല ജോലി വാങ്ങണം..വീട് വെക്കണം..അമ്മയ്ക് എന്നും ഇവിടെ ജോലി ചെയ്യാൻ ആകില്ല…
നിങ്ങൾ പഠിച്ചു ജോലി നേടിയാലെ അമ്മയ്ക്ക് സമാധാനം ആകു എന്നൊക്കെ…

ഉണ്ണി ഒന്ന് അലിഞ്ഞ്…
അമ്മ ഞാൻ പത്തിൽ ജയിച്ചാൽ പോരെ ഞാൻ ഏറ്റു..

അല്ല മോനെ എ പ്ലസ് വാങ്ങണം..എന്നാലേ പ്ലസ് വണ്ണിന്‌ അഡ്മിഷൻ കിട്ടു..

ഉണ്ണി സമ്മതിച്ചു..ഞാൻ ഏ പ്ലസ് വാങ്ങാം പകരം അമ്മ എനിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി തരണം..

മുങ്ങി ചാകാൻ പോകുന്നവന് കച്ചി തുരുമ്പ് കിട്ടിയ പോലെ ആയിരുന്നു എനിക്ക്..

ഒന്നും ആലോചിച്ചില്ലഞാൻ പറഞ്ഞു…ഏ പ്ലസ് വാങ്ങി ജയിച്ചാൽ ഞാൻ മോനു ഫോൺ വാങ്ങി തരാം…

പിന്നെ എല്ലാം പെട്ടന്നായിരുന്നു…
ഉണ്ണി പഠിച്ചു…Exam നന്നായി എഴുതി എന്ന് പറഞ്ഞ്..

നെഞ്ചിൽ തീയും ആയി ഞാനും എന്റെ കുടുംബവും റിസൾട്ട് കാത്തിരുന്നു…

ഉണ്ണിക് 2 വിഷയം ഒഴിച്ച് ബാക്കി എല്ലാറ്റിനും ഏ പ്ലസ്…
ഞങ്ങൾക് വിശ്വസിക്കാൻ ആയില്ല…കാരണം അവൻ അത്രയ്ക് മാറി പോയിരുന്നു..
രാത്രി ആയാൽ ഒന്നും പഠിക്കുന്നത് കാണുന്നില്ലയിരുന്നു..

എന്നാൽ ഫോൺ കിട്ടും എന്ന പ്രതീക്ഷയിൽ അവൻ പഠിച്ചു..മാർക്ക് കിട്ടി..

റിസൾട്ട് വന്നു അവൻ പിന്നെ എന്നോട് വാക്ക് പാലിക്കാൻ ആവശ്യപ്പെട്ടു..

ആദ്യം ഒക്കെ ഞാൻ ഒഴിഞ്ഞു മാറി..അവൻ ഊണും ഉറക്കവും ഇല്ലാതെ ഞങ്ങളെ നിർബന്ധിച്ചു..

അവസാനം ഞാൻ ഫോൺ വാങ്ങി കൊടുക്കേണ്ടി വന്നു..
അതും ഓൺ ലൈനിൽ അവൻ തന്നെ ഓർഡർ കൊടുത്തു…അവനു ഇഷ്ടം ഉള്ള ഫോൺ..

ആ ഫോൺ എന്റെ നാട്ടിൽ കിട്ടില്ലായിരുന്നു..കുഗ്രാമം അല്ലെ..പട്ടണത്തിൽ ബന്ധുവിന്റെ വീടിന്റെ അഡ്രസ് കൊടുത്തു..ഓൺലൈനിൽ
എന്റെ അച്ഛനെ കൊണ്ട് രണ്ടു വട്ടം ആ വീട്ടിൽ പോയി ..അവൻ ഫോൺ സ്വന്തമാക്കി..

സത്യം പറയാല്ലോ ആ ഫോൺ ഞങ്ങടെ വീട്ടിൽ എത്തി…അതോടെ എന്റെയും..എന്റെ അമ്മയുടെയും അച്ഛന്റെയും എന്റെ ഇളയ മോന്റെയും..
എൻറെ അനിയതിയുടെയും ഒക്കെ മനസമാധാനം പോയി കിട്ടി…

കുട്ടികളുടെ കളിയും ചിരിയും..അടിയും വഴക്കും..
പിണക്കവും കരച്ചിലും
ഒക്കെ ആയി സന്തോഷം മാത്രം ആയിരുന്ന എന്റെയാ കൊച്ചുവീട്ടിലേക്ക്…ദുഃഖം മാത്രം എത്തി..
എന്റെ ഉണ്ണി മോൻ മാറിയത് പെട്ടന്നായിരുന്നു…

ഫോൺ വിളിച്ചാൽ അമ്മെ എന്നുള്ള അവന്റെ ശാന്തമായ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്റെ പ്രവാസം എന്ന വിരഹം മാറുമായിരുന്നു…

എന്നാൽ ഫോൺ കിട്ടി…എന്റെ ഉണ്ണിയുടെ അമ്മെ വിളി കുറഞ്ഞു തുടങ്ങി..
അവൻ പറഞ്ഞാൽ അനുസരിക്കാതെ ആയി..
സ്കൂൾ അവധി ആയത് കൊണ്ട് ഞാൻ കുവൈറ്റിൽ നിന്നും തന്നെ ഒരു മാസത്തേക്ക് നെറ്റ് റീചാർജ് ചെയ്തു കൊടുത്തു ഞാൻ അവനു..
എല്ലാം സ്നേഹത്തിന്റെ പുറത്തു ഒരു അമ്മ കാണിച്ചത്..
നെറ്റ് കിട്ടിയ മോൻ റേഞ്ച് തിരക്കി എന്റെ നാട് മൊത്തം അലഞ്ഞു നടന്നു..

അവൻ രാവിലെ വീട്ടിൽ നിന്നും പോയാൽ ഏതെങ്കിലും കായലിന്റെയോ പുഴയുടെയോ തീരത്തു ആയിരിക്കും…
ഉച്ചയ്ക്ക ആഹാരം കഴിക്കാൻ എത്തില്ല

രാത്രി ഇരുട്ടി തുടങ്ങുംമ്പോൾ…വാടി തളർന്നു മുടിയും പറത്തി വീട്ടിൽ എത്തും..
കുളിക്കാൻ ഇഷ്ടം കാട്ടിയിരുന്ന കുട്ടി കുളിക്കാതെ പോലും ആയി.
ഫോൺ വാങ്ങി കൊടുത്തു പോയ എന്ന തെറ്റിന് ഞാൻ ഇവിടെ ഉരുകുവാൻ തുടങ്ങി….

ദിവസങ്ങൾ കഴിയും തോറും..വീട്ടിൽ പ്രശ്നങ്ങൾ കൂടി..
ഉണ്ണി ഒന്നും അനുസരിക്കാതെ ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങി..
ആഹാരം വേണ്ട അവനു..
കുളിക്കണ്ട…

എന്റെ അമ്മയോടും അച്ഛനോടും എതിർത്ത് സംസാരിക്കാൻ തുടങ്ങി…

ഒരു ഗൾഫ് നാട്ടിൽ നിന്നും ഒരാൾക്കു വിളിക്കാവുന്നതിന്റെ മാക്സിമം ഞാൻ ഫോൺ വിളിച്ചു എന്റെ മോനെ നേരെ ആക്കാൻ..

എന്റെ സ്നേഹം അവൻ മറന്നു…ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം അവൻ മറന്നു…

ആദ്യം സ്നേഹത്തെ ശാസിച്ചു ഞാൻ പിന്നെ പൊട്ടി കരഞ്ഞു കൊണ്ട് അവനോടു യാചിച്ചു..കുളിക്കാൻ ആഹാരം കഴിക്കാൻ..നല്ലപോലെ സംസാരിക്കാൻ

പക്ഷേ ഉണ്ണി ഒന്നും കേൾക്കുന്നില്ലയിരുന്നു…

ദിവസങ്ങൾ ഞാൻ ഇവിടെ കിടന്നു നെഞ്ച് പൊട്ടി നിലവിളിച്ചിട്ടുണ്ട്…
ഫേസ്ബുക്കിൽ നിന്നും ഞാൻ വിട്ടു നിന്ന് കുറെ നാളുകൾ..
സുഹൃത്തുക്കൾ എന്നോട് തിരക്കി എന്താ പ്രവീ എഴുതാതെ…എനിക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

പൊന്നുപോലെ വളർത്തിയ മോൻ നശിക്കുന്നത് കാണുമ്പൊൾ ഒരമ്മയ്‌ക്ക് എന്ത് പറയാൻ ആകും….
അടുത്ത സുഹൃത്തു ക്കളോട് ഞാൻ കണ്ണുനീരോടെ കാര്യം പറഞ്ഞു..
അവർ പറഞ്ഞു വിഷമിക്കണ്ട പ്രായത്തിന്റെ ആണ് അവൻ നേരെ ആകും…

അവനു പ്രിയപ്പെട്ട അവന്റേം മുത്തശ്ശനും മുത്തശ്ശിയും അവനു ശത്രുക്കൾ ആയി മാറി…
എന്നോടും അവൻ ചോദ്യങ്ങൾ ആയി…ഞങ്ങളെ കളഞ്ഞിട്ട് പോയിലേന്നു…

അത് കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി….ജോലിക്കിടയിൽ നാട്ടിൽ വിളിക്കുമ്പോൾ…പലപ്പോളും ഞാൻ ഇവിടെ കിടന്നു കരയുന്നുണ്ടായിരുന്നു….

ഒന്ന് രണ്ടു മാസം ഞാനും എന്റെ വീടും തീയിൽ പഴുത്തു…
ഉണ്ണിയെ എൻറെ അനിയത്തിയുടെ കൂടെ നിർത്തി…
ഫോണിൽ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ..

അവൻ നിമിഷമനേരം കൊണ്ട് ആപുകൾ ഡിലീറ്റ് ചെയ്യും…അവൾക് ഫോൺ കൊടുക്കുംമ്പോൾ എല്ലാം അവൻ ക്ലിയർ ചെയ്യുമായിരുന്നു…

ഞാൻ അവന്റെ കാലുപിടിച്ചും…കരഞ്ഞും പറഞ്ഞു..മോൻ ഫോൺ എപ്പോളും നോക്കാതെ…ആഹാരം കഴിക്ക…ഉറങ്ങണം എന്നൊക്കെ..

അവൻ പാതിരാത്രി എല്ലാരും ഉറങ്ങുമ്പോളും ഉണർന്നു ഇരിക്കുവായിരുന്നു….

എന്റെ മാനസികാവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കെ…

അവൻ വഴക്ക് പറഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോകും എന്നായി…
ഒടുവിൽ ഞങ്ങൾക്ക് മുന്നിൽ അവൻ ആത്മഹത്യാ എന്ന വാക്ക് വരെ പറഞ്ഞു..

ഞങ്ങൾ പലരും ആയി സംസാരിച്ചു…അവർ ഒക്കെ പറഞ്ഞു…എല്ലാ വീട്ടിലും പിള്ളര് ഇപ്പോൾ ഇങ്ങനാ വിഷമികാതെ അവൻ മാറിക്കൊള്ളും…
എന്നൊക്കെ..

രാത്രികൾ ഉറകം ഇല്ലാതേ അവൻ ഫോൺ നോക്കിയപ്പോൾ ഞങ്ങൾ ഭയന്ന്…അവൻ ബ്ലൂ വെയിൽ കളിക്കുവാണോ എന്ന്….
പുലർച്ചെ അവൻ ഉറങ്ങും ആയിരുന്നു അത് കൊണ്ട് ബ്ലൂ വെയിൽ അല്ലാന്നു സമാധാനം ആയി….

എന്റെ അമ്മ കരയാത്ത ദിവസം ഇല്ല…
അവൻ ആഹാരം എങ്കിലും കഴിച്ചാൽ മതി എന്നായി ഞങ്ങൾക്ക്…

അവനു വീട്ടിലെ ആഹാരം ഇഷ്ടമല്ലാതായി ..
വില കൂടിയ വിഭവങ്ങൾ അവൻ ആവശ്യപ്പെട്ടു…

ഒരു ദിവസം ഞാൻ ചോദിച്ചു മോൻ എന്താ വേണ്ടേ….അമ്മ വാങ്ങി തരാം.
ചമ്മന്തി ആയാലും ആഹാരം ചിരിയോടെ കഴിച്ച എന്റെ മോൻ പറഞ്ഞു…

അമ്മ എനിക്ക് രാവിലെ 15 പത്തിരി….ഇറച്ചി കറി.. ഉച്ചയ്ക്ക് ബിരിയാണി…രാത്രി വീണ്ടും പെറോട്ടയും ഇറച്ചിയും.

ഞാൻ പറഞ്ഞു..അടുത്ത മാസം കൂടുതൽ പൈസ അയക്കാം..മോനു ഇഷ്ടം ഉള്ളത് ഒക്കെ വാങ്ങി തരും..അങ്ങനെ എങ്കിലും ഫോൺ കുറച്ചു ഉപയോഗിക്കട്ടെ എന്ന് ഞാൻ കരുതി..

അങ്ങനെ വേദനയിൽ ഞങ്ങൾ പോകുംമ്പോൾ…
ഉണ്ണി പതിവ്പോലെ ഫോൺ എടുത്തു….ശ്രീയുടെ സൈക്കിളിൽ പുഴയുടെ അരുകിൽ പോയി..
നേരം ഇരുട്ടിയപ്പോള് വീട്ടിൽ തിരിച്ചു എത്തി…
വേഷമെല്ലാം നനഞ്ഞു ഇരിക്കുന്നു..അവനും നനഞ്ഞു….

എന്താ ഉണ്ണി…അമ്മ…ചൊദിച്ചപ്പോള്…അവൻ ചിരിയോടെ പറയുന്നു…ഞാൻ സൈക്കിൾ തിരിച്ചപ്പോൾ മറിഞ്ഞു പുഴയിൽ വീണു…

ആ വീഴ്ചയിൽ ഞങ്ങളുടെ ഒക്കെ തലവേദനയും സങ്കടവും ആയി മാറിയ ആ 12,000 രൂപയുടെ coolpad എന്ന ഓൺലൈൻ മൊബൈൽ ഫോൺ ചത്ത്…..

വിവരം അറിഞ്ഞ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു…..

ഉണ്ണിക്ക് ഒരു വിഷമവും ഇല്ല…ഫോൺ പോയിട്ട്..
അവൻ അവസാനിപ്പിച്ചില്ല..
ഓൺ ലൈനിൽ ഏതാണ്ട് പുതിയാ ഏർപ്പാട് ഉണ്ടല്ലോ…. ഫോൺ കെ എക്സ്ചേഞ്ച് ചെയുന്ന…OLX കേറി അവൻ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ഒരാളെ കണ്ടെത്തി…

ആപ്പിൾ ഫോൺ കിട്ടുമെന്ന്….
ഞങ്ങളുടെ അനുവാദം പോലും ഇല്ലാതെ അവൻ Cool pad ഫോണും ആയി പോയി…പകരം…ആരോ പറ്റിച്ച ആപ്പിൾ ഫോണും ആയി എത്തി…

ദൈവം ഞങ്ങളെ കൈവിട്ടില്ല…
ആ ഫോൺ 4 മണിക്കൂർ പോലും പ്രവർത്തിച്ചില്ല…
ആകെ നാണംകെട്ട എന്റെ ഉണ്ണിമോൻ…
നേരം വെളുത്തപ്പോൾ ആ ആപ്പിൾ എന്ന് പേര് ഉള്ള സാധനം ഇളകി മറിച്ചു… പല പാർട്ടുകൾ ആക്കി…അവൻ തന്നെ അത് നശിപ്പിച്ചു…

അന്ന് തൊട്ട് ഞങ്ങൾക് ഞങ്ങളുടെ പഴയ ഉണ്ണിയെ തിരിച്ചു കിട്ടി…

ഇന്ന് അവൻ ഞങ്ങളെ സ്നേഹിക്കുന്ന എന്നെ ഹൃദയം നിറയെ അമ്മേ എന്ന് വിളിക്കുന്ന ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഞങ്ങളുടെ ഒക്കെ ഉണ്ണിക്കുട്ടൻ ആയി മാറി..

ഇപ്പോൾ അവൻ ആവശ്യത്തിനു പഠിക്കും…സമയത്തിന് ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കും…
എന്റെ അച്ഛനോടും അമ്മയോടും..അവന്റെ അനിയനോടും… ഒക്കെ സ്നേഹത്തെ സംസാരിക്കും….

ഇപ്പോളും ഫോൺ വിളിക്കുമ്പോൾ എന്റെ മോൻ ചോദിക്കും അമ്മെ എന്ന ഇനി എനിക്ക് ഫോൺ വാങ്ങി തരുന്നെ..
ഞാൻ ഇത്തിരി സ്നേഹകൂടുതലോടെ അവനോടു പറയും..
എന്റെ പൊന്നുമോൻ പഠിച്ചു ജോലി കിട്ടട്ടെ അപ്പോൾ വാങ്ങാം..
അവൻ പരിഹാസത്തെ പറയും അപ്പോൾ അമ്മ വാങ്ങേണ്ട ഞാൻ വാങ്ങിക്കൊള്ളാം….

പഠിക്കുന്ന കുട്ടികൾക്ക് പ്രേതെയ്കിച് അച്ഛനും അമ്മയും അടുത് ഇല്ലാത്ത മക്കൾക് ഒരിക്കലും സ്നേഹത്തിന്റെ പേരിൽ ഒരു മൊബൈൽ ഫോൺ വാങ്ങി കൊടുക്കല്ലേ….

അവരുടെ ജീവിതം സന്തോഷം നമ്മൾ തന്നെ നശിപ്പിക്കാൻ വഴി ഒരുക്കി കൊടുക്കല്ലേ…
(ചിത്രത്തിൽ കാണുന്നത് ആ ഫോൺ അല്ലാട്ടോ)

പ്രവീ..

About Intensive Promo

Leave a Reply

Your email address will not be published.