Breaking News
Home / Lifestyle / ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !!

ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !!

ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !!
ഉണ്ട് സദ്ദാം ഹുസ്സൈൻ അല്ലെങ്കിൽ ഭഗത് സിംഗ് എന്നായിരിക്കും നിങ്ങളുടെ ഉത്തരം നമ്മുടെ ഇരിക്കുറിൽ അത് മുമ്ബ് പോസ്റ്റ്‌ ചെയ്തതുമാണ്

എന്നാലിതാ വേറൊരാൾ കൂടി ഹംസ
ചിരിയോടെ,വളരെ പ്രസന്നതയോടെ മരണത്തിലേക്ക് നടന്ന ഒരാളാണ് #Hamza_Bendelladj എന്ന ക്രിമിനൽ? ഒരു ബുദ്ധിമാനായ ഹാക്കർ .27 വയസ്സുകാരനായിരുന്ന അൾജീരിയൻ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായിരുന്നു Hamza Bendelladj.. ഈ കക്ഷി ചെയ്ത കുറ്റമെന്തെന്നറിയണോ… 217 അമേരിക്കൻ ബാങ്കുകൾ ഹാക്ക് ചെയ്ത് 400 മില്യൺ യു.എസ് ഡോളർ കൈക്കലാക്കി.. എന്നിട്ട് ഈ പണം മുഴുവൻ ആഫ്രിക്കയിലെയും പലസ്തീനിലെയും ദുരിതപർവ്വത്തിൽ ജീവിക്കുന്ന സാധാരണക്കാർക്കുപകരിക്കും വിധം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു..

പിടിക്കപ്പെട്ടപ്പോഴും ,പിന്നീട് കൊലക്കയറിലേറിയപ്പോഴും ലവലേശം ഭയമില്ലാതെ ചിരിച്ചു കൊണ്ടു മാത്രമാണ് Hamza പോലീസിനോടും മറ്റും ഇടപ്പെട്ടത്..
#ഞാൻ_ചെയ്തത്_തെറ്റായി_കരുതുന്നില്ല..

.#നല്ലൊരു_ലോകം_പടുത്തുയർത്താൻ_ഉപകരിക്കുന്നില്ലെങ്കിൽ_പണവും_അധികാരവും_വെറും_പാഴാണ് ___ മരണത്തിലേക്ക് പോകുമ്പോൾ Hamza യുടെ വാക്കുകൾ.. അതോടെ ഈ ഹാക്കർ പലരുടെയും മനസ്സിലെ ഹീറോ ആയി ,റോബിൻ ഹുഡിനോട് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു …..

വാൽ .. കായം കുളം കൊച്ചുണ്ണിയെ അറിയില്ലേ

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നുകായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.
ഇവിടെ ഇദ്ദേഹം ചെയ്തതും അത്‌ തന്നെ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *