Breaking News
Home / Lifestyle / മന്ദബുദ്ധിയെന്നു ടീച്ചര്‍ വിളിച്ച മകളെ ക്ലാസ്സിലും ജീവിതത്തിലും ഒന്നാമതാക്കിയ അമ്മ..!!

മന്ദബുദ്ധിയെന്നു ടീച്ചര്‍ വിളിച്ച മകളെ ക്ലാസ്സിലും ജീവിതത്തിലും ഒന്നാമതാക്കിയ അമ്മ..!!

സ്വന്തം മക്കളുടെ കുറവുകളും കഴിവുകളും മറ്റാരേക്കാളും നന്നായി മനസിലാക്കുകയും മക്കളെ ജീവിതവിജയത്തിന് പ്രാപ്തമാക്കുകയും ചെയ്യുമ്പോഴാണ് ‘അമ്മ എന്ന പദത്തിന് പൂര്‍ണമായ അര്‍ത്ഥം ഉണ്ടാകുന്നത്. മന്ദബുദ്ധിയെന്നു ടീച്ചര്‍ വിളിച്ച മകളെ ക്ലാസ്സിലും ജീവിതത്തിലും ഒന്നാമതാക്കിയ ഒരമ്മയുടെ കഥ , സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരധ്യായത്തിലൂടെ തന്റെ അമ്മയുടെ മക്കളോടുള്ള സ്‌നേഹത്തിന്റെയും, മകളുടെ വിജയം മാത്രം ലക്ഷ്യമിട്ടു നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥ പറയുകയാണ് രേണു ഷേണായി..

ഇത് വായിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അമ്മമാരാണ്. അല്ലെങ്കില്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണ്. ഒരു അമ്മയ്ക്ക് പ്രധാനമായും വേണ്ട ഒന്നാണ് മക്കളോടുള്ള വിശ്വാസം. നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവില്‍ നമ്മള്‍ വിശ്വാസം കാണിച്ചില്ലെങ്കില്‍ പിന്നെ ആരു കാണിക്കണം?

കുറച്ചു കാലം മുമ്പുണ്ടായ ഒരു കാര്യം പറയാം. ഏതാണ്ട് 30 കൊല്ലം മുമ്പ്. അന്ന് എനിക്ക് കഷ്ടിച്ച് മൂന്നു വയസ്സു. വീടിന്റെ തൊട്ട് അസുതുള്ള ഒരു പേരു കേട്ട ഐസിഎസ്ഇ സ്‌കൂളില്‍ എന്നെ എല്‍കെജി -ല്‍ ചേര്‍ത്തു. മെയ് 10നു മൂന്നു വയസ്സായ ഞാന്‍ അങ്ങനെ എം ജൂണില്‍ എന്റെ സ്‌കൂള്‍ ആരംഭിച്ചു. ആ സ്‌കൂളിലെ വല്യ ഓര്‍മകള്‍ ഒന്നും ഇല്ല. ഞാനവിടെ ആകെ രണ്ടര വര്‍ഷമേ പഠിച്ചിട്ടുള്ളൂ.

ഏതൊരു അമ്മയെ പോലെയും എന്റെ അമ്മയും ഒരുപാടു സന്തോഷത്തോടെ എന്നെ സ്‌കൂളിലേക്കു അയച്ചു. അന്ന് അമ്മ പൂര്‍ണഗര്ഭിണി ആണ്. ജൂണ് എട്ടിന് എനിക്കൊരു അനിയത്തി ജനിച്ചു. സിസ്സേറിയനായിരുന്നു. അമ്മയ്ക്ക് സ്റ്റിച്ച് പഴുക്കുകയും ചെറിയ കോംപ്ലിക്കേഷന്‍ ആവുകയും ചെയ്തിരുന്നു. അമ്മയുടെ അച്ഛന് വയ്യാത്തതു കൊണ്ടു അമ്മുമ്മയ്ക്കു വന്നു കൂടെ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. ഭയങ്കര ധൈര്യശാലിയാണ് എന്റെ അമ്മ. ആര്‍ക്കും തോല്പിക്കാന്‍ പറ്റാത്തവള്‍. അമ്മ ഒറ്റക്ക് വീട്ടിലെ എല്ലാ ജോലിയും ചെയ്തിരുന്നു. കൂട്ടത്തില്‍ എന്റെ കാര്യം നോക്കണം.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ സ്‌കൂളില്‍ നിന്നു ആദ്യ PTA മീറ്റിന്റെ നോട്ടീസ് വരുന്നത്. അമ്മ ഒരു പാട് സന്തോഷത്തോടെയാണ് അന്ന് എന്റെ ടീച്ചറെ കാണാന്‍ പോയത്. 2 മാസം പ്രായമായ കുഞ്ഞിനേയും കയ്യിലെടുത്തു അച്ഛന്റെ കൂടെ അമ്മ സ്‌കൂളില്‍ എത്തി. പക്ഷെ എന്റെ അമ്മയുടെ ജീവിതത്തിലെ വലിയ ഒരു സങ്കടം ആയി മാറി ആ ദിവസം. മോളെ കുറിച്ചു കേള്‍ക്കാന്‍ ആകാംക്ഷയോടെ നിന്ന അമ്മയോട് എന്റെ ടീച്ചര്‍ പറഞ്ഞു ‘പഠിത്തത്തില്‍ നിങ്ങളുടെ മകള്‍ ഭയങ്കര വീക് ആണ്, ബുദ്ധിക്കു വളര്‍ച്ച മറ്റു കുട്ടികളെ അപേക്ഷിച്ചു കുറവാണ്. കാര്യങ്ങള്‍ ഒന്നും പെട്ടന്നു ഗ്രാസ്പ്‌ ചെയ്യുന്നില്ല, കാര്യങ്ങള്‍ ഒന്നും കമ്യൂണിക്കേറ്റ് ചെയ്യുന്നില്ല. വല്ല സ്‌പെഷ്യല്‍ സ്‌കൂളില്‍ ആക്കുന്നതായിരിക്കും നല്ലതു. ’

വീട്ടിലെ വായാടിയും മിടുക്കിയും ആയ മോളെ കുറിച്ചാണ് ഈ കേള്‍ക്കുന്നത്. ബുദ്ധി കുറവാണെന്നു പോലും. അമ്മ അവരോടു പറഞ്ഞു. ‘ എനിക്ക് രണ്ടു മാസം മുമ്പാണ് ഡെലിവറി ആയതു, കാര്യമായി ശ്രദ്ധിക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഇനി ഞാന്‍ നോക്കാം. ’

അന്ന് രാത്രി എന്നെ കെട്ടി പിടിച്ചു അമ്മ കുറെ കരഞ്ഞു അത്രേ.. പിന്നീട് അങ്ങോട്ടു ഒരു വാശിയായിരുന്നു. എന്റെ മോള് എന്താണെന്നു എനിക്കറിയാം. എനിക്കാരുടെയും രലൃശേളശരമലേ വേണ്ട.. അവളെ ഞാന്‍ പഠിപ്പിക്കും. മൂന്നര വയസ്സു പോലും ആകാത്ത കുട്ടി.. ആദ്യമായി സ്‌കൂളില്‍ പോയപ്പോള്‍ പകച്ചു പോയതായിരിക്കും, എന്റെ അമ്മ ഉറപ്പിച്ചിരുന്നു. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു കുഞ്ഞിനെ ഉറക്കി അമ്മ എന്റെ അടുത്തിരുന്നു പഠിപ്പിച്ചു. ഞാന്‍ പതുക്കെ അക്ഷരങ്ങള്‍ പഠിച്ചു.. എന്റെ അമ്മ ചൊല്ലി തന്ന അക്ഷരങ്ങള്‍.

പതുക്കെ ടീച്ചര്‍ അഭിപ്രായം മാറ്റി, കുട്ടി ഇമ്പ്രൂവ് ആയിട്ടുണ്ട്. ഇപ്പൊ സംസാരിക്കുന്നുണ്ട്. എഴുതുന്നുണ്ട്. എന്നാലും അവര്‍ക്ക് ആ മാറ്റം അംഗീകരിച്ചു തരാന്‍ മടി. താന്‍ മന്ദബുദ്ധി എന്നു എഴുതി തള്ളിയ കുട്ടിയല്ലേ. ആ ടീച്ചറുടെ പേരു അമ്മയ്ക്കിന്നും ഓര്‍മയുണ്ട്.

പഠിത്തത്തില്‍ മാത്രമല്ല, സ്റ്റോറി ലേഹഹശിഴ, റെസിറ്റേഷന്‍ പോലുള്ള ഇനങ്ങളില്‍ എനിക്ക് സമ്മാനങ്ങള്‍ കിട്ടി.

അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞു. UKG കഴിഞ്ഞുള്ള ഗ്രേഡുവേഷന്‍ ഡേ . അന്ന് ആ വര്‍ഷത്തെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം കിട്ടിയതു എനിക്കാണ്. അതും, മൈക്കില്‍ അനൗണ്‍സ്‌ചെയ്തതോ എന്നെ മന്ദബുദ്ധി എന്നു മാറ്റി നിര്‍ത്തിയ അതേ ടീച്ചര്‍. എന്റെ അമ്മ അന്നും എന്നെ ഒരു പാട് കെട്ടി പിടിച്ചു കരഞ്ഞു. അന്ന് ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയ്ക്ക് എന്നില്‍ ഉണ്ടായിരുന്നു വിശ്വാസമാണ്.

പിന്നീട് അങ്ങോട്ടു അമ്മ വാശിയോടെ മോളെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്സില്‍ ഞാന്‍ കൊച്ചി സബ് ജില്ലാ സയന്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കാരസ്ഥമാക്കിയപ്പോഴും ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയുടെ വിശ്വാസമാണ്.

അമ്മ എന്നെ എന്ജിനീറിയറാക്കി. MBA കൂടി എടുക്കുമ്പോള്‍ അമ്മ അഭിമാനിച്ചു. അവിടെയും അമ്മ ജയിച്ചു. ഒന്നുമല്ല, എന്നു എഴുതി തള്ളാതെ എന്നെ ചേര്‍ത്തു പിടിച്ചു എന്റെ കഴിവില്‍ വിശ്വസിച്ചു, കൂടെ നിര്‍ത്തി എന്നെ ഇവിടെ വരെ എത്തിച്ചത് എന്റെ അമ്മയാണ്. ഇപ്പോ ഞാന്‍ വീണ്ടും എഴുതി തുടങ്ങിയെന്ന് കേട്ടപ്പോള്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ അമ്മയാണ്. ഞാന്‍ സ്‌നേഹത്തോടെ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മ.

പറഞ്ഞു വരുന്നത് നമ്മള്‍ മക്കളില്‍ കാണിക്കുന്ന വിശ്വാസം അവരെ വളരാന്‍ ഒരു പാട് സഹായിക്കും. നിനക്കു പറ്റും കുഞ്ഞേ, അമ്മ നിന്റെ കൂടെ ഉണ്ട് എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞ അതേ വാക്കുകള്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങളോടും പറയുന്നു.

നമുക്ക് ഓരോരുത്തര്‍ക്കും നമ്മളുടെ കുഞ്ഞുങ്ങളോട് പറയാം.
അവരുടെ കഴിവുകള്‍ എന്തും ആകട്ടെ,
നമ്മുടെ പ്രോല്‍സാഹനം അവര്‍ക്ക് വളരെ വലുതാണ്.
നമുക്കവരെ കേള്‍ക്കാം, അവരെ വിശ്വസിക്കാം,
അവരുടെ നല്ലൊരു നാളേക്കായി.
നമ്മുടെ വിജയത്തിനായി.

എന്റെ ചിന്തകള്‍,
രേണു ഷേണായി
(ജയന്തി ശോഭ)

ഇതിലെ ജയന്തി, ഞാന്‍ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മയാണ്. ശോഭ എന്റെ ഈ നല്ല ജീവിതത്തിനു ജന്മം നല്‍കിയ അമ്മയും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *