Breaking News
Home / Lifestyle / സെക്സും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയെന്നും വിവരണം

സെക്സും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയെന്നും വിവരണം

ആലപ്പുഴ:ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിച്ച് കൊണ്ടും, ലൈംഗികതയെ പരിശുദ്ധവും മനുഷ്യജീവിതത്തിന്റെ മൂലക്കല്ലായി വിശേഷിപ്പിച്ചും പള്ളി മാസികയില്‍ ലേഖനം. ആത്മീയതയില്‍ ലൈംഗികത പാപമാണെന്നും, പ്രത്യുത്പാദനം മാത്രമാണ് ഇതിന്റെ ഏകലക്ഷ്യമെന്നുമുള്ള സാധാരണമായ കപട ചിന്താഗതിയെ പൊളിച്ചെഴുതുകയാണ്

“രതിയും ആയുര്‍വേദവും”എന്ന പേരില്‍ ആലപ്പുഴ രൂപതയുടെ മാസികയായ ‘മുഖരേഖ’യുടെ ഡിസംബര്‍ ലക്കം ക്രിസ്മസ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം. ഡോ. സന്തോഷ്‌ തോമസ്‌ എഴുതിയ നാല് പേജ് ലേഖനത്തില്‍ സ്ത്രീകളെ അവരുടെ ശരീര വടിവിന്റെയും സ്തനങ്ങളുടെ ആകൃതിയും അനുസരിച്ച് വേര്‍തിരിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികത ശരീരത്തിന്റെയും മനസിന്റെയും ആഘോഷമാണ്.

ശാരീരിക ബന്ധവും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണ്. രണ്ട് ശരീരങ്ങള്‍ തമ്മില്‍ ശരിയായ ഐക്യം ഉണ്ടാകണമെങ്കില്‍, അവരുടെ മനസുകള്‍ തമ്മിലും അതുപോലെ കൂടിച്ചേരണം- ലേഖനം പറയുന്നു. ലൈംഗികതയേയും ജീവിതത്തെയും കുറിച്ച് ‘കാമശാസ്ത്രം’ അടിസ്തനകക്കി ആദ്യമായാണ് ഞങ്ങള്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതമാണ്‌ ഈ ലേഖനത്തിന്റെ ലക്‌ഷ്യം. ഡോ. സന്തോഷ്‌ തോമസ്‌ മാഗസിനിലെ സ്ഥിരം എഴുത്തുകാരനാണെന്നും മാഗസിന്‍ എഡിറ്റര്‍ ഫാദര്‍ സേവിയര്‍ കുടിയംശ്ശേരി പറഞ്ഞു.

വാഗ്ഭടന്റെ ക്ലാസിക്കല്‍ ആയുര്‍വേദ ഗ്രന്ഥമായ ‘അഷ്ടാംഗഹൃദയ’ത്തെ ഉദ്ധരിച്ചുകൊണ്ട്, ഉത്തമ സ്ത്രീ എങ്ങനെയായിരിക്കണമെന്നും ഡോ.തോമസ് ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ശരീര ഘടനയുടെയും, സ്തന ആകൃതിയുടെയും അടിസ്ഥാനത്തില്‍ “പദ്മിനി”, “ചിത്രിണി”, “ശംഘിണി”, “ഹസ്തിനി” എന്നിങ്ങനെ സ്തീകളെ നാലായി തരംതിരിച്ചിരിക്കുന്നു.. അവരുടെ പ്രകൃതിയും ശരീരഘടനയും അനുസരിച്ച് ഈ നാല് തരം സ്ത്രീകളുമായി ഒരു പുരുഷന് എങ്ങനെ ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്താമെന്ന് കാമശാസ്ത്രവും ആയുര്‍വേദവുമായുള്ള ബന്ധം കാണിച്ചുതരുന്നു.

ഭക്ഷണം, ഉറക്കം, വ്യായാമം, സെക്സ് എന്നിവയാണ് സന്തുഷ്ടമായ മനുഷ്യജീവിതത്തിന്റെ മൂലക്കല്ലെന്ന് ഡോ. തോമസ്‌ വിശദീകരിക്കുന്നു. എല്ലാത്തരത്തിലുള്ള ലൈംഗികതകളും ഋതുക്കൾ, സ്ഥലം, ഊർജ്ജം, ശേഷി എന്നിവയോടെട് കൂടിചേര്‍ന്ന് വേണം പാലിക്കേണ്ടതെന്നും അത് വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളെ ലംഘിക്കാതെയായിരിക്കണമെന്നും ലേഖനം പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.