Breaking News
Home / Lifestyle / മുഖം തൂവെള്ള നിറമാകാനും മുടി തഴച്ചു വളരാനും അത്ഭുത കൂട്ട്

മുഖം തൂവെള്ള നിറമാകാനും മുടി തഴച്ചു വളരാനും അത്ഭുത കൂട്ട്

മുഖം വെളുപ്പിക്കാന്‍ പെടാപാട് പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിത്തേച്ച് വെളുക്കാന്‍ തേച്ചത് പാണ്ടാവുന്നതും നമുക്ക് പുത്തരിയല്ല. മാത്രമല്ല ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയില്‍ ചുരുക്കമല്ല.

എന്നാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണയും നാരങ്ങാനീരും

എണ്ണിയാലൊടുങ്ങാത്ത ഗുണഫലങ്ങളാണ് വെളിച്ചെണ്ണയ്ക്കുള്ളത്. ഇതിനോടൊപ്പം അല്‍പം നാരങ്ങ നീരു കൂടി ചേര്‍ത്താല്‍ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം നാരങ്ങാ നീരും മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് ഏത് തരത്തിലുള്ള ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം.

റോസ് വാട്ടര്‍ ഉപയോഗിക്കാം

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. തണുപ്പിച്ച റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുക ഇത് അല്‍പ സമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് നീക്കം ചെയ്യുക.

ബേക്കിംഗ് സോഡ

രണ്ട് ടേബിള്‍ സ്പൂണ്‍ ഫേഷ്യല്‍ മോയ്‌സ്ചുറൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. രണ്ട് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

തക്കാളി നീര്

തക്കാളി നീര് ഉപയോഗിച്ച് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്. തേനും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്ത് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി മു്ന്നില്‍ ത്‌ന്നെയാണ്.

മുട്ടകൊണ്ട് മസ്സാജ് ചെയ്യാം

മുട്ട കൊണ്ട് മസ്സാജ് ചെയ്യുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. അല്‍പം മയൊണൈസും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖ്തത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ്. ഒരു സ്പൂണ്‍ തേനും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. നാലോ അഞ്ചോ മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയുക.

മില്‍ക്ക് ക്രീം

മില്‍ക്ക് ക്രീം നല്ലൊരു മുഖസൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച് നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പപ്പായ പള്‍പ്പ്

പപ്പായ ആരോഗ്യ കാര്യത്തില്‍ മുന്‍പിലാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും അല്‍പം മുന്‍പിലാണ്. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

മുഖത്ത് ആവി പിടിയ്ക്കുക

മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.

About Intensive Promo

Leave a Reply

Your email address will not be published.