പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു കോയമ്ബത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ചവറ കുന്നമംഗലത്തെ സ്റ്റോപ്പിലെത്തിയത്. ഇവിടെ ഇറങ്ങാനുണ്ടായിരുന്നതാവട്ടെ ഒരു യാത്രക്കാരി മാത്രം. വിജനമായൊരിടത്ത് യുവതിയെ തനിച്ച് ഇറക്കി വിടാതെ ഡ്രൈവറും കണ്ടക്ടറും കാവലിരുന്നത് മിനിറ്റുകളോളം.
അസമയത്ത് ഒറ്റയ്ക്കായ യാത്രക്കാരിയെ കൂട്ടിക്കൊണ്ടു പോകുന്നതിന് സഹോദരന് എത്തുന്നത് വരെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായ പി.ബി.ഷൈജുവും ഡ്രൈവര്‍ ഗോപകുമാറും കൂട്ടിരുന്നു. യുവതി തന്നെ ആ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പറയുമ്ബോഴാണ് കഥ നാടറിഞ്ഞത്.ജോലി കഴിഞ്ഞ് അങ്കമാലിയിലെ അത്താണിയില്‍ നിന്നും രാത്രി 9.30ന് ബസില്‍ കയറിയതായിരുന്നു.