Latest Newsവർഷങ്ങൾ നീണ്ടു നിന്ന പിണക്കത്തിന് അവസാനം; വികാര നിര്‍ഭരമായ കുറിപ്പുമായി ഉണ്ണി മുകുന്ദന്‍…… 11 Hours Ago
FACEBOOK PREV ARTICLE NEXT ARTICLE
സിനിമാ മേഖലയിലെ ഇണക്കങ്ങളും പിണക്കങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരം ഒരു പിണക്കം അവസാനിച്ച വാര്‍ത്തയാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.
ജയറാം, സുരേഷ് ഗോപി എന്നിവരെ നായകരാക്കി സംവിധായകന്‍ ജോഷി ഒരുക്കിയ ചിത്രമായിരുന്നു ‘സലാം കാശ്മീര്‍’. ഈ ചിത്രത്തില്‍ യുദ്ധ-സംഘട്ടന രംഗങ്ങളില്‍ സഹായിയായി സംവിധായകന്‍ മേജര്‍ രവിയുമുണ്ടായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയ നടന്‍ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഉണ്ണി മേജർ രവിയെ തല്ലുകയും ചെയ്‌തതായി അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ മേജര്‍ രവിയുടെ അറുപതാം ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം ഉണ്ണി കുറിച്ച വാക്കുകള്‍ ചുവടെ.
ഉണ്ണിമുകുന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :
ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
ജീവിതം നമുക്ക് പലപ്പോഴും അവിചാരിതമായ നിമിഷങ്ങളാണ് തരുന്നത്. മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചേടത്തോളം ഒരു വലിയ പാഠമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നവരാണ്. സഹപ്രവര്‍ത്തകരോട് കരുണയുള്ളവരാണ്. ഞങ്ങള്‍ ലക്ഷ്യബോധത്തോട് കൂടി മുന്നേറുന്നവരാണ്. ഇന്ന് ഈ സമാന ചിന്താഗതി ഞങ്ങളുടെ ഭൂതകാലത്തെ എല്ലാ അഭ്യൂഹങ്ങളെയും മുറിവുകളെയും ഇല്ലാതാക്കിയിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഒരുപാട് അഭ്യൂഹങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. ഇത് എന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു.
ജീവിതയാത്രയില്‍ എന്തൊക്കെയാണ് പ്രധാനപ്പെട്ടത്, എന്തൊക്കെയാണ് അപ്രധാനം എന്നതൊക്കെ തിരിച്ചറിയാനും ഈ സംഭവം വഴിയൊരുക്കി. ഈ ഇരുണ്ട നിമിഷങ്ങള്‍ക്കപ്പുറത്ത് കാര്യങ്ങളെ തെളിച്ചത്തോടെ കാണാനും സ്വയം ഉറപ്പുവരുത്താനും ഇത്തരം നിമിഷങ്ങള്‍ സാഹയകരമാവും. ഈ കാലത്തത്രയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തുണയാവുകയും ചെയ്തവര്‍ നിരവധിയുണ്ട്. ഈ ദിവസം സഫലമാക്കുകയും ഊര്‍ജം പകരുകയും ചെയ്ത ബാദുക്കയെപ്പോലുള്ളവരെ ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുകയാണ്. എനിക്ക് അങ്ങേയറ്റം കടപ്പാടുണ്ട്.
പക്വത എന്നാല്‍ മനസ്സിലുള്ള കാര്യങ്ങള്‍ മാന്യമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവാണ്. ഇതുപോലുള്ള അവസ്ഥകളില്‍ നിന്ന് നമ്മള്‍ എങ്ങനെ വളരുന്നുവെന്നാണ് ആ പക്വതയുടെ അളവ്. ഉപായങ്ങള്‍ പറയാതെ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോഴാണ് നമ്മള്‍ പക്വത കൈവരിക്കുന്നത്. പ്രിയപ്പെട്ട മേജര്‍ നിങ്ങള്‍ക്ക് ഞാന്‍ ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു. ഭാവിയിലും ഒന്നിച്ചുളള യാത്ര അര്‍ഥവത്താവട്ടെ.