Breaking News
Home / Lifestyle / ഒരു_Adults_Only_സിനിമാനുഭവം” അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത്..!!

ഒരു_Adults_Only_സിനിമാനുഭവം” അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത്..!!

അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഞാന്‍ പഠിക്കുന്ന സമയം എന്തിനോ നാട്ടില്‍ വന്നതായിരുന്നു. അന്നൊക്കെ കൂടുതലും ഞാന്‍ മട്ടാഞ്ചേരിയിലെ തറവാട്ടിലായിരിക്കും താമസിക്കുക, പ്രധാന കാരണം ഗ്രാന്‍ഡ്‌മയുടെ ഫുഡ് തന്നെ.

മറ്റൊരു പ്രധാന കാരണം എന്‍റെ ബാല്യകാല സുഹൃത്താണ്, ഇതിലെ കഥാനായകന്‍. അവനെ തല്‍ക്കാലം നമുക്ക് ആഷു എന്ന് വിളിക്കാം.

ഒരു ഞായറാഴ്ച ദിവസം.

ഞാനും, ആഷുവും ഒരു കല്യാണത്തിന് പോകുന്നെന്നും പറഞ്ഞ് രാവിലെ തന്നെ തെണ്ടാനിറങ്ങിയതായിരുന്നു. ചുമ്മാ റോഡില്‍ കഥയും പറഞ്ഞിരിക്കെയാണ്, ആ ഭാഗത്തുള്ള കുറച്ച് പിള്ളേരുടെ സംഘം, വാലിന് തീപിടിച്ച പോലെ കിടന്ന് ഓടുന്നത് കണ്ടത്. ആഷുവിന്‍റെ അനിയന്‍റെ ഫ്രണ്ട്സായിരുന്നത് കൊണ്ട് ഉടനെ അവന്‍ കേറി ഇടപെട്ടു.

“ഡാ… നിനക്കൊക്കെ എന്തോ കള്ളലക്ഷണം ഉണ്ടല്ലോ….”

“ഒന്നൂല്ലിക്കാ……”

അവന്‍ കയ്യിലുള്ള എന്തോ മറച്ചുപിടിച്ച് പറഞ്ഞു.

“എന്താ കയ്യില്… നോക്കട്ടെ….”

ആ ചോദ്യം കേട്ടപ്പോ അവനൊന്ന് വിയര്‍ത്തു, ഒപ്പം കൂടെയുള്ളതുങ്ങളുടെ മുഖവും മാറി. പതുക്കെ കയ്യിലെ കവര്‍ കാട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.

“ഗെയിമിന്‍റെ സീഡിയാണ് ഇക്കാ…. കളിക്കാന്‍ പോണേണ്……”

ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി, എവിടെന്നോ കിട്ടിയ ബ്ലൂഫിലിം സീഡിയും കൊണ്ട് കാണാന്‍ പോവാണ്. ഞായറാഴ്ചയല്ലേ, വീട്ടുകാര് മൊത്തം കല്യാണത്തിന് പോകുവല്ലോ.

“ബാപ്പമാര് ഒളിച്ചും പാത്തും അജന്തേല് A പടം കാണാന്‍ പോകുമ്പോ, മക്കള് അവരില്ലാത്ത നേരം വീട്ടില് A പടം ഇട്ട് കാണുന്ന്…..”

ആരോടെന്നില്ലാതെ ആഷു പറഞ്ഞ് ചിരിച്ചു.

കൊച്ചിക്കാരുടെ ഒരു പ്രധാന നിര്‍വൃതി കേന്ദ്രമായിരുന്നു അജന്ത തിയേറ്റര്‍. ഒരുകാലത്ത് കൊച്ചിയില്‍ ഏറ്റവും ലാഭമുണ്ടാക്കിയിരുന്ന ഈ തിയേറ്ററിന്, ഒരുപാട് നഷ്ടസ്വപ്നങ്ങളുടെയും, കടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും.

പെട്ടെന്നാണ് എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ അവന്‍ ചോദിച്ചത്.

“നമ്മള് കൊച്ചിക്കാരായിട്ട് ഇതുവരെ അജന്ത കണ്ടിട്ടില്ലാന്ന് പറയുന്നത് മോശല്ലേ…..”

സത്യത്തില്‍ അതേ കാര്യം തന്നെയാണ് അപ്പോള്‍ എനിക്കും തോന്നിയത്. ഇന്നേവരെ അജന്ത തിയേറ്ററ്, പുറത്തുനിന്ന് പോലും ഞാന്‍ കണ്ടിട്ടില്ല.

“ശരിയാണല്ലോ. ആലുവയില്‍ നിന്നുള്ള ഒരുത്തനുണ്ട് കോളേജില്‍. അവന്‍ വരെ പറഞ്ഞിട്ടുണ്ട്, പണ്ടെങ്ങാണ്ടോ കല്യാണത്തിന് വന്നപ്പോ അജന്തയില്‍ പോയി സിനിമ കണ്ട കഥ. ബിഗ്‌ ബീ’ല് ഡയലോഗ് വന്നതോടെ സ്ഥലം ഇപ്പൊ ശരിക്കും ഫേമസ് ആണല്ലോ.”

“ബിലാലിക്ക പറഞ്ഞ പോലെ, അജന്തേല് ആദിപാപം കണ്ടിട്ടുള്ളവരായിരിക്കും ദേ, നമ്മുടെ മുന്നീക്കൂടെ പോണ ഈ ഭൂരിഭാഗം പേരും.”

കുറച്ചുനേരം റോഡിലേക്കും നോക്കിനിന്ന ആഷു, വേഗം, അടുത്ത് കണ്ട കോയിന്‍ ബൂത്തീന്ന് ആരെയോ വിളിച്ച് സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടെ പതുക്കെ പര്‍സ് തുറന്ന് കാശൊക്കെ എണ്ണുന്നുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍, എന്തോ നേടിയ പോലെ എന്‍റടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“പന്ത്രണ്ട് മണിക്കാണ് ഷോ, പതിനൊന്നേ മുക്കാലിന് ടിക്കെറ്റ് കൊടുത്ത് തുടങ്ങും…. ഇപ്പൊ പോയാ നമ്മള്‍ സമയത്ത് അവിടെത്തും.”

അവന്‍ ഭയങ്കര സന്തോഷത്തിലാണ്, എനിക്കാണെങ്കില്‍ പെട്ടെന്ന് ഒന്നും കത്തിയില്ല.

“എങ്ങോട്ട്?”

“അജന്തേല്… സിനിമയ്ക്ക്….”

“അവിടിപ്പോ ഏത് സിനിയാണ് കളിക്കുന്നതെന്ന് നിനക്കറിയോ?”

“ഇല്ല?”

“പിന്നെ എന്ത് തേങ്ങ കാണാനാടാ അങ്ങോട്ട്‌ പോകുന്നത്?”

അവന്‍ ഒരു സെക്കന്‍റ് ആലോചിച്ചിട്ട് പറഞ്ഞു.

“എടാ… നമ്മള്‍ സിനിമ കാണാന്‍ വേണ്ടിയല്ല പോകുന്നത്. അത് നീ ആദ്യം മനസ്സിലാക്കണം. നമ്മുടെ കായിക്കാടെ ബിരിയാണി, ശാന്തിലാലിന്‍റെ ഘാട്ടിയ, കൃഷ്ണകേഫിലെ മസാലദോശ, വിളക്ക് കത്തിക്കാത്ത അമ്പലത്തിലെ മോര്, ഇതൊക്കെ പോലെ നമ്മള് കൊച്ചിക്കാരുടെ മാത്രമായിട്ടുള്ള ഒരു നൊസ്റ്റാള്‍ജിക്ക് അനുഭവോണ് ഈ അജന്തേലെ A പടം കാണല്‍. അതനുഭവിക്കാത്ത നമ്മളൊക്കെ എന്ത് കൊച്ചിക്കാരന്‍ ആണെടാ…”

പറഞ്ഞത് കേട്ടപ്പോ ഏതാണ്ടൊക്കെ എനിക്കും ശരിയായിട്ടു തോന്നി.

പക്ഷെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍, ആ പരിസരത്തുള്ള ഭൂരിഭാഗം അലവലാതികളും അവിടെ കാണും. ഐ മീന്‍, ഒരു പണീം ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന അറകകള്‍ മൊത്തം. നമ്മടെ ക്ലീന്‍ ഇമേജിന് കോട്ടം തട്ടുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യമുണ്ടെങ്കില്‍ പോലും, ലവന്മാര്‍ വളരെ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്ത് നടത്തിത്തരുകയും ചെയ്യും.

“അവരോടക്കെ പോവാന്‍ പറടാ. ഇതൊക്കെ പേടിക്കാന്‍ നമ്മളിപ്പോ പിള്ളേരല്ലല്ലോ. പ്രായം പത്ത് പതിനെട്ടായില്ലേ….”

“എന്നാപ്പിന്നെ, പോവാല്ലേ………”

അത് കേട്ടപ്പോ എനിക്കും നല്ലോണം ബൂസ്റ്റ്‌ ആയി. ഉടനെ അതിലൂടെ പോയ ഒരു ഓട്ടോ ഞാന്‍ കൈകാണിച്ച് നിര്‍ത്തി, ഞങ്ങള്‍ രണ്ടാളും അതിലേക്ക് കയറി.

“എങ്ങോട്ടാ…..?”

ഓട്ടോക്കാരന്‍റെ ആ ചോദ്യത്തിന്, ഞാന്‍ അഭിമാനത്തോടെ മറുപടി പറഞ്ഞു.

“അജന്ത തിയേറ്റര്‍…..!!!”

ഒരുനിമിഷം അയാള്‍ ഞങ്ങളെ, മിററിലൂടെ ഒന്ന് നോക്കി. വണ്ടിയെടുത്ത് അല്പദൂരമായപ്പോള്‍, അവന്‍, പതുക്കെ എന്‍റെ ചെവിയില്‍ പറഞ്ഞു.

“ഡാ… അങ്ങന അജന്താന്ന് പറയണ്ട, പാണ്ടിക്കുടി എന്ന് പറഞ്ഞാമ്മതി. എന്നിട്ട് വളവില്‍ ഇറങ്ങി നടക്കണം. അങ്ങനെയാണ് എല്ലാവരും..”

“നീയല്ലേഡാ തെണ്ടീ പറഞ്ഞത്; നമ്മളിപ്പോ പിള്ളേരല്ല, വലുതായെന്ന്. പിന്നെന്തിനാ പേടിക്കുന്നത്….”

“പറയാന്‍പറ്റില്ല, മനുഷ്യരുടെ കാര്യല്ലേ. വിചാരിക്കാത്ത സ്ഥലത്ത്ന്നായിരിക്കും പണി വരാന്‍ പോണത്.”

“അല്ല… നീ ഇതിനു മുന്‍പ് പോയിട്ടില്ലാന്നല്ലേ പറഞ്ഞത്… പിന്നെങ്ങനെ ഇത്ര കൃത്യായിട്ട് ലൊക്കേഷനും, ഇറങ്ങേണ്ട സ്ഥലവും ഒക്കെ അറിയാം?”

“അത്….. കൂട്ടാര് പോയ കാര്യം പറഞ്ഞിട്ടുണ്ട്….”

“ഞഞ്ഞായി….”

അങ്ങനെ മിനിട്ടുകള്‍ കൊണ്ട് അജന്തയെത്തി.

വിചാരിച്ച പോലെ തന്നെ, സകലമാന അലവലാതികളും അവിടെ ഹാജര്‍ വച്ചിട്ടുണ്ട്.

പിന്നെ കുറെ കിളവന്മാരും, കണ്ടാല്‍ പാവം തോന്നുന്ന ആളുകളും, പരമാവധി ഒറ്റപ്പെട്ട്, പുറത്ത് നിന്ന് നോക്കിയാല്‍ മുഖം കാണാനാവാത്ത വിധം നിന്ന് കഷ്ടപ്പെട്ട് വാനനിരീക്ഷണം നടത്തുന്നു. കെട്ടിടത്തിന്‍റെ ഭംഗിയാസ്വദിക്കുന്നവരും കുറെ ഉണ്ടായിരുന്നു. ഇപ്പൊ റോഡില്‍നിന്ന് നോക്കിയാല്‍ ഒരു പത്ത് നാല്‍പ്പത് പേര്, വിഷുക്കണി കാണിക്കാന്‍ നില്‍ക്കുന്നത് പോലെ, പുറംതിരിഞ്ഞ് ഒരേ ദിക്കിലേക്കും നോക്കി നില്‍ക്കുന്നത് കാണാം.

ഇതിനിടെ ആഷു, പതുക്കെ, ഒരു തെങ്ങിന്‍റെ മണ്ടേലോട്ടും നോക്കി ആസ്വദിച്ച് നിന്നിരുന്ന ഒരമ്മാവന്‍റെ അടുത്ത് പോയി ചോദിച്ചു.

“കൊലേടെ കണക്കെടുപ്പാണോ ചേട്ടോ?”

അയാള്‍ വേഗമെന്തോ പിറുപിറുത്ത്, എങ്ങോട്ടോ മാറി. ചിരിച്ചുകൊണ്ട് തന്നെ ആഷു, അവിടന്ന് വന്നിട്ട് പറഞ്ഞു.

“പഴേ സ്കൂളിലെ വാച്ച്മാനാണ്…”

പിന്നെ ഞങ്ങളാരെയും മൈന്‍ഡ് ചെയ്തില്ല. മൈന്‍ഡ് ചെയ്യരുതെന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് socialize ചെയ്യാന്‍ വരുന്ന സ്ഥലമല്ല, ഇവിടെ വച്ച് സ്വന്തം അനിയനെ കണ്ടാലും, കണ്ട ഭാവം നടിക്കരുത്.

അവന്‍ ടിക്കെറ്റെടുക്കാന്‍ പോയ ഗാപ്പില്‍ ഞാന്‍ പുറത്തെ കടയിലേക്ക് പോയി. കുടിക്കാന്‍ വല്ലതും വാങ്ങണ്ടേ, അതിനകത്ത് കടകളൊന്നും ഇല്ല. രണ്ട് ടിന്‍ കോളയും, രണ്ട് പാക്കറ്റ് ലെയ്സും, പിന്നെ ഇച്ചിരി ഗ്രീന്‍പീസ്‌ വറുത്തതും വാങ്ങി വന്നു. ഇതെല്ലാം കൊണ്ട് ഞാന്‍ തിയേറ്ററിന്‍റെ മുന്നിലെത്തിയപ്പോള്‍ കണ്ട കാഴ്ച, കുറെ അറകകളുമായി സംസാരിച്ച് നില്‍ക്കുന്ന ആഷുവിനെയാണ്.

ഐ ആള്‍സോ ഫീല്‍ ഷേം ഓണ്‍ ഹിം. ഇത്രേം സ്റ്റാന്‍ഡെര്‍ഡ് ഉള്ള എന്‍റെ ഫ്രണ്ട്, കണ്ട ലോക്ലാസ്സുകളുമായി സംസാരിച്ച് നില്‍ക്കുകയോ? അതും ആരോടും മിണ്ടരുതെന്ന് എന്നോട് പറഞ്ഞിട്ട്. അണ്‍‍സഹിക്കബിള്‍.

പക്ഷെ എന്നെ കണ്ടതും, എല്ലാ അവന്മാരും കൂടെ ചിരി തുടങ്ങി.

“ഡാ മണ്ടാ, ഇത് നിന്‍റെ വീടല്ല, ഇതൊക്കെ കൊണ്ടാണാടാ A പടം കാണാന്‍ വരുന്നത്?”

കയ്യിലുള്ള സാധനങ്ങള്‍ കണ്ടാണ്‌ ലവന്മാര് ചിരിക്കുന്നത്. എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു.

“പിന്നെ? എനിക്ക് കഴിക്കാനും കുടിക്കാനും നീ വാങ്ങിത്തരോ? വല്ല പോടെര്‍ക്കാ അവടന്ന്………..”

കൂടുതല്‍ ഡയലോഗിന് സമയം കിട്ടിയില്ല, പടം തുടങ്ങാറായതായി അറിയിപ്പ് കിട്ടി, ഞങ്ങള്‍ അകത്തേക്ക് കയറി.

അകത്ത് ബാല്‍ക്കണിയൊന്നും ഇല്ല, മുഴുവനും ഒറ്റ സീറ്റിങ്ങ് ആണ്. അതും പഴേ കുഷ്യന്‍ വച്ച മരക്കസേരകള്‍. കര്‍ട്ടന്‍ കെട്ടി, ലേശം ബള്‍ജ് ഉള്ള സ്ക്രീന്‍, മുകളില്‍ ആരോ തൂങ്ങിമരിച്ചപോലെ കിടന്ന് ആടുന്ന ഫാനുകള്‍. ഒറ്റ നോട്ടത്തില്‍ ഏതോ പുണ്യപുരാതന സിനിമാഹാളിലേക്ക്, സോറി, കൊട്ടകയിലേക്ക് കയറുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്.

അകത്ത് നോക്കിയപ്പോള്‍ അതിനേക്കാള്‍ കോമഡി.

പാര്‍ക്കില്‍ കപ്പിള്‍സ് ഇരിക്കുന്നത് പോലെ, ആളുകളൊക്കെ ഒരുമിച്ചിരിക്കാതെ പലയിടത്തായി ചിതറിയിരിക്കുന്നു.

“കൊള്ളാല്ലോ ആഷൂ കളി…. ഇതെന്താണ്, എല്ലാര്‍ക്കും തൊട്ടാല്‍ പകരുന്ന വല്ല അസുഖവും ഉണ്ടോ?”

ഞങ്ങള്‍ പതുക്കെ, മാന്യനെന്ന് തോന്നിക്കുന്ന ഒരു മനുഷ്യന്‍റെ കുറച്ച് അടുത്തായി ചെന്നിരുന്നു. ഞങ്ങളവിടെ ഇരുന്നതും, അത് ഇഷ്ടപ്പെടാത്ത പോലെ അയാള്‍ എണീറ്റ്‌, ഒരു നോട്ടവും നോക്കി നാലഞ്ച് റോ അപ്പുറം പോയിരുന്നു..

‘ഇതെന്ത് പാട്….?’

ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. എന്ത് പണ്ടാരേലും ആവട്ടെ, തല്‍ക്കാലം പടം കാണാല്ലോന്ന് കരുതി അവിടെത്തന്നെ ഇരുന്നു.

“കഥ എന്തായിരിക്കുമെടാ ആഷൂ?”

“ഉം…” അവനൊന്ന് ആലോചിച്ചു. “പ്രേമം, ദാരിദ്ര്യം, അവിഹിതം…., പിന്നെ വേലക്കാരി… ഇതൊക്കെത്തന്നെയായിരിക്കും…”

ഞങ്ങള്‍ രണ്ടാളും, പടത്തിന്‍റെ പോസ്റ്റര്‍ പോലും നോക്കീട്ടില്ലെന്ന കാര്യം അപ്പഴാണ് സത്യത്തില്‍ ഓര്‍മ്മ വന്നത്. എന്ത് കുന്തത്തിനാണാവോ വന്ന് തലവച്ചത്.

ലൈറ്റ് ഓഫായി and here comes the main event.

പക്ഷെ പടം തുടങ്ങിയപ്പോ ഞങ്ങള്‍ ശരിക്കും ഞെട്ടി.

ടൈറ്റില്‍സൊക്കെ പെട്ടെന്ന് ഓടിച്ച് വിടുന്നു, ഒരുമാതിരി മരണവീട് പോലുള്ള മ്യൂസിക്കുമായി കുറച്ചുനേരം പ്രകൃതിഭംഗിയൊക്കെ കാണിച്ചിട്ട് നേരെ പോകുന്നത് ഒരു കുളിസീനിലേക്ക്. അതാണെങ്കില്‍ നേരത്തെ കാണിച്ച പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലത്തുള്ള കുളിയും.

ഇതിനിടെ ഞാന്‍ കഴിച്ചുകൊണ്ടിരുന്ന ലെയ്സ് തീര്‍ന്നു.

“ഇന്‍റര്‍വെല്‍ ആകുമ്പോ വാങ്ങാടാ…”

ആഷു എന്നെ സമാധാനിപ്പിച്ചു.

അപ്പോഴേക്കും അടുത്ത ട്വിസ്റ്റ് എത്തി. കുളിസീന്‍ കഴിയുമ്പോ കഥ തുടങ്ങും എന്ന് വിചാരിച്ചിരുന്ന ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു rape സീന്‍ തുടങ്ങി, അതും നേരത്തെ കണ്ട ആളുകളേ അല്ല.

ഞങ്ങള്‍ വീണ്ടും മുഖത്തോടു മുഖം നോക്കി.

കിന്നാരത്തുമ്പികള്‍, എണ്ണത്തോണി, ഡ്രൈവിങ്ങ് സ്കൂള്‍ പോലുള്ള ലോകോത്തര ക്ലാസിക്കുകള്‍ മുന്‍പ് സീഡി ഇട്ട് കണ്ട ഓര്‍മ്മയില്‍, അങ്ങനെ ഒരു softcore സിനിമ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ സത്യത്തില്‍ ഇരുന്നത്. പക്ഷെ അവിടെ കണ്ടത് ഒരു മൊണ്ടാഷ് പോലെ, നിരതെറ്റി വരുന്ന രംഗങ്ങളുടെ പ്രഹേളികയായിരുന്നു.

‘ഇനി പ്രൊജക്ടര്‍ക്ക് കട്ട് ചെയ്തപ്പോ തെറ്റിയത് വല്ലതുമായിരിക്കോ?’

പക്ഷെ ഒരാള് പോലും എണീക്കുന്നതോ, പ്രതികരിക്കുന്നതോ കാണുന്നില്ല. എല്ലാരും മിണ്ടാതെ അതും കണ്ട്‌ ഇരിപ്പാണ്.

‘പ്രതികരണ ശേഷിയില്ലാത്ത ഇത്തരം പ്രേക്ഷകരാണ് മലയാള സിനിമയുടെ ശാപം.’

പക്ഷെ അധികം വൈകും മുന്‍പ് പ്രതികരണ ശേഷി ശരിക്കും മനസ്സിലായി, ഇതിനിടെ, എങ്ങിനെയോ, ഏതോ ഒരു ലൈറ്റ് ഓണായപ്പോ ഇന്നേവരെ കേള്‍ക്കാത്ത നാലഞ്ച് വൃത്തിയുള്ള വാചകങ്ങള്‍ കേട്ടു.

‘സന്തോഷമായി ഗോപിയേട്ടാ…. ജീവിതം ധന്യമായി..’

ഒരുവിധം റേപ്പ് സീന്‍ കഴിഞ്ഞപ്പോ ദേ വരുന്നു അടുത്ത കുളിസീന്‍. അതാണെങ്കിലോ, ജാംബവാന്‍റെ കാലത്ത് ഷൂട്ട്‌ ചെയ്തതാണെന്ന് നിസ്സംശയം പറയാം. അതിനും മാത്രം സ്ക്രാച്ചും, പുള്ളികളും ഉണ്ടായിരുന്നു ആ റീലില്‍.

ഇപ്പഴാണ് സംഭവം മനസ്സിലായത്. ഇവര് സിനിമയല്ല കാണിക്കുക, ചുമ്മാ ‘ബിറ്റ്’ എന്ന് വിളിക്കുന്ന ചൂടന്‍ സീനുകളുടെ ചെറിയ ചെറിയ റീലുകള്‍ ഓടിക്കുക മാത്രാണ് ചെയ്യുക. സിനിമ പോലെ തുടങ്ങി, കുറെ ബിറ്റ് കാണിച്ച് നിര്‍ത്തും. ബ്ലാടി കണ്ട്രീസ്.

“നമ്മളെക്കാള്‍ പ്രായമുള്ള ബിറ്റാണ്, ഒന്ന് ബഹുമാനിച്ചേക്കാം..”

അങ്ങനെ പല പല ബിറ്റുകളും മിന്നിമറഞ്ഞു, മിനിട്ടുകള്‍ മാത്രമായിരുന്നു മിക്കതിന്‍റെയും ആയുസ്സ്. ബാക്കിയെല്ലാവരും വളരെ സീരിയസ്സായിരുന്ന് ബിറ്റ് കാണുമ്പോള്‍, ബോറടി കാരണം, ഞങ്ങള്‍ രണ്ടാളും അതൊക്കെ, വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നു.

“അയാള്‍ടെ എക്സ്പ്രഷന്‍സ് ഒന്നും പോര, ആന കരിമ്പിന്‍കാട്ടില്‍ കയറിയത് പോലെയാണ് ഇതിനൊക്കെ വരുന്നത്.”

“ആ പെണ്ണിന്‍റെ ചിരികണ്ടാത്തന്നെ അറിയാം സംവിധായകന്‍ പറഞ്ഞിട്ട് ചെയ്യുന്നതല്ലാന്ന്.”

“പണ്ടൊക്കെ സര്‍ക്കസില് ആന വരുമ്പോഴുള്ള മ്യൂസിക്ക് ആയിര്ന്നല്ലോ, ഇപ്പൊ മൊത്തം ക്ലാസ്സിക് സിംഫണികള്‍ ആക്കിയോ… ഇടയ്ക്ക് യാനിയുടെ ഒരു നമ്പര്‍ ഒക്കെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു…”

കണ്ട് ആസ്വദിക്കാന്‍ ഇതൊന്നും നെറ്റില്‍ കിട്ടാത്ത സാധനങ്ങള്‍ അല്ലല്ലോ.

അങ്ങനെ ചിരിച്ചും, കുറ്റം പറഞ്ഞും ഒരു മുക്കാല്‍ മണിക്കൂറിലധികം കഴിഞ്ഞെന്ന് തോന്നുന്നു.

പെട്ടെന്ന് സ്ക്രീന്‍ ഓഫായി, ആരോ വാതില് തുറന്നു.

“ഡാ ഇന്‍റര്‍വെല്ലായി…നമുക്ക് യൂറിനില്‍ പോയിട്ട് വരാം…”

ആഷു എണീറ്റു.

ഹാളിന്‍റെ ഡോര്‍ തുറന്നതും, കുറേയെണ്ണം ഓട്ടമത്സരത്തിന് വിസിലടിച്ച പോലെ ചടപടാന്ന് ഇറങ്ങി ഓടുന്നത് കണ്ടു.

“ഇവന്മാരൊക്കെ എങ്ങോട്ടാടാ കിടന്നോടുന്നത്?”

ഞങ്ങള്‍ പുറത്ത് ചെന്നപ്പോ കണ്ട കാഴ്ച, ഹാളില്‍ നിന്ന് ഇറങ്ങിയവരൊക്കെ ഗേറ്റ് കടന്ന്, തിരിഞ്ഞ് പോലും നോക്കാതെ വച്ച് പിടിക്കേണ്.

“ഇവന്മാര്‍ക്കൊന്നും ബാക്കി കാണണ്ടേ? ഇന്‍റര്‍വെല്ലല്ലേ ആയിട്ടൊള്ളൂ…”

“ആവോ… ഇതെന്തു പണ്ടാരം ആണ്….”

തലചൊറിഞ്ഞ് കൊണ്ട് അവന്‍ മറുപടി പറഞ്ഞു.

അപ്പഴാണ്, നേരത്തെ എന്നെ കളിയാക്കിയ ഒരുത്തന്‍ ഞങ്ങളുടെ പിന്നാലെ ഇറങ്ങി വന്നത്.

“ഇതെന്താടാ…. നീ വല്ല മൂലയ്ക്കും ആണാ പോയിരുന്നത്? ഫാനിന്‍റെ അടീലെ സീറ്റൊന്നും കിട്ടീലെ?”

ആ മുഖത്തെ വിയര്‍പ്പുകണങ്ങളും നോക്കിയുള്ള ആഷുവിന്‍റെ ചോദ്യത്തിന്, അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരുമാതിരി ആക്കിയ ഒരു ചിരിയും ചിരിച്ച്, പുറത്ത് വച്ചിരുന്ന സൈക്കിളും എടുത്ത് അവന്‍ റോഡിലേക്ക് പോയി.

ഈ സമയം ഞാന്‍ വേറൊരു കാഴ്ച കാണുകയായിരുന്നു.

നിസ്സാര സമയം കൊണ്ട് പുറത്തിറങ്ങിയവര്‍ മൊത്തം പലവഴിക്കായി പിരിഞ്ഞു പോകുന്നു, ഹാളിനകത്ത് ഇപ്പോള്‍ ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. അടുത്ത ഷോയ്ക്കുള്ള ടിക്കെറ്റിനായി, പുറത്ത് ആളുകള്‍ ക്യൂവിലേക്ക് കയറി നില്‍ക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരായി ടിക്കെറ്റും വാങ്ങി വീണ്ടും ഹാളിനകത്തേക്ക് കയറുന്നു.

“ഇതെന്ത് പാട്? പടം തീരാനായിട്ട് അതില്‍ ഒരു തീരുമാനം പോലും ആയില്ലല്ലോ?”

ഞങ്ങളുടെ ശരിക്കുള്ള സ്വഭാവത്തിന് പോയി ചോദിക്കേണ്ടതാണ്. പക്ഷെ സ്ഥലവും, സന്ദര്‍ഭവും ഇച്ചിരി പെശകായത് കൊണ്ട്, നൈസായിട്ട് അവിടന്ന് സ്കൂട്ടായി.

ലെയ്സും തിന്ന്, വെള്ളവും കുടിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടെ, അവന്‍, പതുക്കെ ആത്മഗതം പറയാന്‍ തുടങ്ങി.

“എന്നാലും ഒരു മണിക്കൂര്‍ ബിറ്റ് ഓടിച്ച് കാണിക്കാനാണേ പിന്നെന്തിനാ ദിവസേന മൂന്ന് കളികള്‍ എന്നൊക്കെ പോസ്റ്ററില്‍ എഴുതണത്?”

“എന്ത് പണ്ടാരത്തിനാ കാണിക്കാത്ത സിനിമയുടെ പോസ്റ്റര്‍ അടിച്ച് ഇറക്കുന്നത്? ചുമ്മാ കാശ് കളയാനോ?”

അതായിരുന്നു എന്‍റെ സംശയം.

“ഇതിപ്പോ ഒരു ദിവസം അഞ്ച് – എട്ട് കളികളെങ്കിലും ഉണ്ടാവും… എന്ത് കാശാല്ലേ അവന്മാര് ഉണ്ടാക്കുന്നത്….”

“പിന്നല്ലാതെ….”

അവിടന്ന് വീട്ടിലേക്ക് ഏതാണ്ട് പതിനഞ്ച് മിനിറ്റ് നടക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തെ പത്ത് മിനിറ്റ് ഞങ്ങള്‍ സംശയങ്ങളൊക്കെ ചര്‍ച്ച ചെയ്ത് നടന്നെങ്കിലും, അവസാനത്തെ അഞ്ച് മിനിറ്റ് ആയപ്പോള്‍, ബാധ കേറിയത് പോലെ കലശലായ ഭയം, അവനെ പിടികൂടാന്‍ തുടങ്ങി.

“അറിഞ്ഞ് കാണോ? വീട്ടില്‍ അറിഞ്ഞ് കാണോ?”

ചെക്കന്‍ ഇത് തന്നെ പല്ലവി..

“അറിഞ്ഞാലെന്താ….” ഞാന്‍ പറഞ്ഞു. “നീയല്ലേ നേരത്തെ പറഞ്ഞത് നമ്മള് പിള്ളേരല്ല, പ്രായം പതിനെട്ടായീന്നൊക്കെ. പിന്നെന്തിനാ പേടിക്കുന്നത്?”

“പേടിയുണ്ടായിട്ടല്ല…. എന്നാലും ഒരു….. ഒരു…… നമ്മള് കണ്ട ആസിഫെങ്ങാനം, ആരോടേലും പറഞ്ഞ് കൊടുക്കോ..? അവന് നമ്മളോട് നല്ല കലിപ്പുള്ളതല്ലേ…. അവന്‍റെ പോക്ക് കണ്ടിട്ട്…..”

“കള്ളപ്പന്നീ…..” അവന്‍റെ ഡയലോഗ് തീര്‍ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. “നീ ഒറ്റ ഒരുത്തനാണ് എന്നെ ഇതീക്കൊണ്ടന്ന് ചാടിച്ചത്… എന്നിട്ടിപ്പോ പേടിപ്പിക്കുന്നോ?”

“പേടിയുണ്ടായിട്ടല്ലടാ… എന്നാലും ഒരു…..”

അപ്പോഴേക്കും ഞങ്ങള്‍, അവന്‍റെ വീടിന് മുന്നിലേക്ക് എത്താറായി.

പറഞ്ഞതൊക്കെ ആലോചിക്കുമ്പോ എനിക്കും ചെറുതായി പേടി വന്ന് തുടങ്ങിയിരുന്നു. കൂടെ കളിച്ചുവളര്‍ന്നവരില്‍ ഭൂരിഭാഗവും പത്തിനും, പന്ത്രണ്ടിനും ശേഷം പഠിപ്പ് നിര്‍ത്തിയപ്പോള്‍, ഒറ്റയ്ക്ക് പോയി കോളേജില്‍ ചേര്‍ന്ന് ജോലിയെടുത്ത് പഠിക്കുന്ന ഒരു ‘നല്ലവനായ ഉണ്ണി’ ഇമേജ് എനിക്ക് നാട്ടില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ പഴയ കൂട്ടുകാര്‍ക്ക് ഒന്നും എന്നെ കണ്ണെടുത്താല്‍ കണ്ടൂട, ചാന്‍സ് കിട്ടിയാല്‍ പാരവയ്ക്കും എന്നത് നൂറുശതമാനം ഷുവറാണ്.

“ഒരു കാര്യം ചെയ്യാം…” ഞാന്‍ പറഞ്ഞു. “നമ്മളെ ഒരുമിച്ച് കണ്ടു എന്നായിരിക്കില്ലേ അവന്‍ എല്ലാരോടും പറഞ്ഞിരിക്കുക. ഞാന്‍ ഇപ്പൊ നിന്‍റെ വീട്ടിലേക്ക് ചെന്നിട്ട് നിന്നെ അന്വേഷിക്കാം, നീ എന്‍റെ വീട്ടിലേക്ക് ചെന്ന് എന്നെയും അന്വേഷിക്കണം. നമ്മളിന്ന് പരസ്പരം കണ്ടിട്ടേയില്ലാന്ന് വേണം പറയാന്‍. ഇന്ന് നമ്മള്‍ ഒരുമിച്ചായിരുന്നില്ലാന്ന് അവര്‍ക്ക് തോന്നിയാത്തന്നെ ബാക്കി നമ്മള് പറയുന്നത് വിശ്വസിച്ചോളും.”

അവന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ നേരെ അവന്‍റെ വീട്ടിലേക്ക് കയറി.

“ഉമ്മാ…. ആഷു എന്തേ… എണീറ്റില്ലേ ഇതുവരെ…..?”

പെട്ടെന്ന് കയറിച്ചെന്ന എന്നെക്കണ്ട് അവന്‍റെ ഉമ്മ ഞെട്ടി.

“ങ്ങേ… അവന്‍.. അപ്പൊ അവന്‍ മോന്‍റെ കൂടെ വന്നില്ലേ?”

“ഇല്ലല്ലോ….. ഇന്ന് എഡ്വിന്‍റെ ചേച്ചീടെ കല്യാണല്ലേ. ഉച്ചക്ക് കല്യാണത്തിന് പോകാന്‍ വരാന്ന് പറഞ്ഞതാണ്. അതിനിടക്ക് അവന്‍ ഇത് എവിടെപ്പോയി.. വിളിച്ചിട്ട് ഫോണ്‍ പരിധിക്ക് പൊറത്ത്……”

“ആവോ…. അവന്‍ രാവിലെ പോയതാണ്…. ഞാന്‍ വിചാരിച്ച് മോന്‍റെ കൂടെ വന്നതാന്ന്…”

ഉമ്മാക്ക് ആകെ കണ്‍ഫ്യൂഷനായി, പക്ഷെ അവന്‍റെ ഇളയ അനുജത്തി നസ്രി ഞങ്ങളെ രാവിലെ ഒരുമിച്ച് കണ്ടിരുന്നു.

“അല്ലാ… നിങ്ങള്‍ ഒരുമിച്ചല്ലേ രാവിലെ ഇവിടന്ന് പോയത്….”

അവള്‍ പതുക്കെ വന്ന് ചോദിച്ചു. അപ്പോഴേക്കും എനിക്ക് ചായയെടുക്കാന്‍ ഉമ്മ അകത്തേക്ക് പോയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു.

“നീയൊന്ന് പോയെ നസ്രീ…..”

ഞാനവളെ ആട്ടിയോടിച്ചു. ഭാഗ്യത്തിന് അവള്‍, ഉമ്മയോട് ഒന്നും പറഞ്ഞില്ല.

അങ്ങനെ ചായയും മോന്തി ഇരിക്കുന്നതിനിടെയാണ്, ഫോണിലേക്ക് അവന്‍റെ sms വരുന്നത്.

“sambhavam success”

‘വെല്‍ ഡണ്‍ മൈ ബോയ്‌……’

അങ്ങനെ ഗ്ലാസും അവിടെ വച്ച് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി, അവന്‍റടുത്തേക്ക് ചെന്നു.

“നീ വേഗം പോയി വല്ലോം കഴിച്ചിട്ട് റെഡിയായിട്ടിരുന്നോ, നമുക്ക് ഇന്ന് വല്ല നല്ല പടത്തിനും പോകാം. ഈ കണ്ടതിന്‍റെ ഹാങ്ങോവര്‍ ഒന്ന് മാറട്ടെ.”

അവന്‍ ഭയങ്കര സന്തോഷത്തിലാണത് പറഞ്ഞത്, ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.

ഉച്ചയ്ക്ക് നല്ല നെയ്ച്ചോറും, ബീഫും കഴിച്ച്, ക്ഷീണിച്ച് റൂമിലേക്ക് വന്നപ്പഴാണ് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണെടുത്ത് നോക്കുന്നത്, അവന്‍റെ ആറ് മിസ്സ്ഡ് കോള്‍സ്. വേഗം ഡ്രസ്സ്‌ മാറി അവന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍, മുറ്റത്ത് വച്ച് അവന്‍റെ അനിയന്‍ കയറി വട്ടം നിന്നു. ‍

“അങ്ങോട്ട്‌ ചെല്ലണ്ട, ഇക്കാക്കേടെ കാര്യം ഭയങ്കര സീനാണ്.”

“എന്താടാ പ്രശ്നം?”

അതിനുള്ള മറുപടി പറഞ്ഞത് അവന്‍റെ ഉമ്മയായിരുന്നു.

“മോനെ… മോന്‍ നേരത്തെ വന്നപ്പോ അവനെ കാണാതിരുന്നത് എന്താന്നറിയോ? ആ പട്ടി അജന്തേല് പടത്തിന് പോയിരുന്നതാണ്…”

താടിക്കും കൈകൊടുത്ത് കൊണ്ട് ആ പാവം ഉമ്മ പറഞ്ഞു.

“ആ… ആണോ….?”

മുഖത്ത് കുറെ നിഷ്കളങ്കതയും, അത്ഭുതവും പെട്ടെന്നെടുത്ത് തേച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ആ മോനെ… എന്നിട്ട് ഒരു നാണോം ഇല്ലാതെ വന്ന് കേറിയേക്കണ്, ഇങ്ങോട്ട്…”

“അല്ലുമ്മാ…. ഇതാര് പറഞ്ഞ്? എന്നോടൊന്നും അവന്‍ പറഞ്ഞിരുന്നില്ല പോണ കാര്യം…………….”

അവന്‍ പോയത് അറിഞ്ഞെങ്കില്‍ ഞാനും കൂടെയുണ്ടായിരുന്ന വിവരം ഉമ്മ അറിയണ്ടേ.. അതെന്താണാവോ അറിയാഞ്ഞത് എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും അതിലിട്ട് ഇളക്കിയത്.

“ആ തമ്പീടെ ചേട്ടനില്ലേ…. അയാള് കണ്ടെന്ന്, അവനും കൂട്ടുകാരും കൂടെ തിയേറ്ററിന്‍റെ അകത്ത് സംസാരിച്ച് നിക്കണത്. അയാളാണ് ഇവിടെ വന്ന് പറഞ്ഞത്….. ബാപ്പ വരട്ടെ, ഇവനെ ശരിയാക്കണണ്ട് ഇന്ന്…..”

“ഏ… ഏത് കൂട്ടുകാര്…. അതാരായിരുന്ന് ഉമ്മാ….”

“ആ ആസിഫും പിന്നെ വേറാരോം….. ഞാനൊരായിരം വട്ടം ഇവനോട് പറഞ്ഞിട്ട്ണ്ട്, ആ അറാംമ്പിറന്ന പിള്ളേരോട് കൂട്ട് കൂടരുതെന്ന്. അതെങ്ങനാ, പറഞ്ഞാ കേക്കണ്ടേ ഇവന്‍….”

“അവന്‍… ഇപ്പൊ….”

എനിക്ക് അവനെയൊന്ന് കാണണംന്നുണ്ടായിരുന്നു. പക്ഷെ ഉമ്മ സമ്മതിച്ചില്ല.

“ഇല്ല മോനെ, ഇനി ഇവനെ ഒരു തീരുമാനം ആക്കാണ്ട്‌ പുറത്ത് വിടൂല. മോനേം അവന്‍ പറ്റിച്ചില്ലേ, കല്യാണത്തിന് പോകാന്ന് പറഞ്ഞ് മോനെ ഇവിട വിളിച്ച് വരുത്തീട്ടല്ലെ അവന്‍ ഈ വൃത്തികേട് കാണാന്‍ പോയത്.”

“പിന്നേ………”

പതുക്കെ ഞാന്‍ തിരികെ നടന്നു. ഭാഗ്യം, എന്‍റെ വീട്ടില്‍ സീനൊന്നും ഇല്ല. ഞാന്‍ കോള വാങ്ങാന്‍ പോയ ഗ്യാപ്പിനായിരിക്കണം തമ്പീടെ ചേട്ടന്‍ അതിലെ പാസ്‌ ചെയ്തതും, അവനെ കണ്ടതും. കോള വാങ്ങാന്‍ ആ സമയത്ത് തോന്നിപ്പിച്ച ദൈവത്തിന് സ്തുതി.

പക്ഷെ കോമഡി ഇതൊന്നുമല്ല. അന്നത്തെ ദിവസം, ബ്ലൂഫിലിം കണ്ടതിന്‍റെ പേരില്‍ അവിടെ പിടിയിലായത് ആഷു മാത്രമായിരുന്നില്ല.

നേരത്തെ സീഡീം കൊണ്ട് കുറച്ച് പിള്ളേര് വീട്ടില് ബ്ലൂഫിലിം കാണാന്‍ പോയ കാര്യം പറഞ്ഞില്ലേ. ആ മണ്ടന്മാര് സീഡി കൊണ്ടുപോയി ഇട്ട പ്ലെയര്‍ cordless ആയിരുന്നു, ഏതോ ചൈനീസ് സാധനം (or കുന്നുംകുളം).

അതായത്, പ്ലേ ചെയ്യുമ്പോള്‍ ആ പ്ലെയറിന് ചുറ്റും, നിശ്ചിത ഏരിയയ്ക്ക് അകത്തുള്ള ടീവികളില്‍ വയര്‍ കണക്ഷന്‍ ഇല്ലാതെ സീഡി കാണാന്‍ പറ്റും. സാധാരണ AV ഇട്ടാലേ അത് കാണൂവെങ്കിലും, ചില ടീവികളില്‍ ചില ചാനലുകളുടെ ഇടയില്‍ക്കയറി വരാറുണ്ട്. അതുപോലെ അടുത്തുള്ള ടീവികളില്‍, ചുമ്മാ grains വന്ന് കണ്ടുകൊണ്ടിരിക്കുന്ന ചാനല്‍ മിന്നാന്‍ തുടങ്ങും. അപ്പോത്തന്നെ മനസിലാക്കാം, ആരോ, cordless പ്ലെയറില്‍ സീഡി ഇട്ടിട്ടുണ്ടെന്ന്. ബോധമുള്ളവര്‍ എല്ലാം ഫ്രീയായി ആ സീഡി കാണാന്‍ വേണ്ടി ചാനല് മാറ്റി AV നോക്കും.

മട്ടാഞ്ചേരി പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത്, അടുത്തടുത്ത് എത്ര വീടുകളും, എത്ര ടീവികളും ഉണ്ടാകും എന്ന് ഊഹിക്കാലോ. മിനിട്ടുകള്‍ കൊണ്ട് പരിസരം മൊത്തമുള്ള ടീവികളില്‍ ബ്ലൂഫിലിം മിന്നിമാഞ്ഞു, അരമണിക്കൂറ് കൊണ്ട് കല്യാണത്തിന് പോയ വീട്ടുകാരും, കൂട്ടുകാരുടെ വീട്ടുകാരും എല്ലാം സംഭവസ്ഥലത്തേക്ക് പറന്നെത്തി, അങ്ങനെ ആ പിള്ളേരുടെ കാര്യത്തില്‍ ഒരു തീരുമാനമായി.

പിറ്റേന്ന് രാത്രി തന്നെ ഞാന്‍ തിരിച്ച് ബാന്‍ഗ്ലൂര്‍ക്ക് വണ്ടി കയറി. ഫോണ്‍ വീട്ടുകാര്‍ പിടിച്ചുവച്ചത് കൊണ്ട്, പിന്നെ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആഷു എന്നെ വിളിക്കുന്നത്.

“എന്നാലും പെട്ടപ്പോ ഞാന്‍ മാത്രേ പെട്ടൊള്ളൂന്ന് ഓര്‍ക്കുമ്പഴാണ് സങ്കടം.”

അവന്‍ വിഷമങ്ങളുടെ കെട്ടഴിച്ചു.

“ആ ഒരു കാര്യത്തിലാണ് മോനെ എനിക്ക് സന്തോഷം.. എന്തായാലും നിന്‍റെ പ്ലാനായിരുന്നില്ലേ ഇതൊക്കെ. ആ കോള വാങ്ങിക്കാന്‍ പോയതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ട്. കോളയും വാങ്ങി വന്നപ്പോ ആ ആസിഫും ടീമും എന്തോ പറഞ്ഞതിന് നീയും ചിരിക്കുന്നുണ്ടാരുന്നല്ലോ. ഇപ്പൊ കണ്ടില്ലേ ആരാ പെട്ടതെന്ന്…..”

“കോള വാങ്ങാന്‍ പോയതിനാ? നീയെന്ത് തേങ്ങേണ് ഈ പറയണത്….”

“അതെ, അതുകൊണ്ടല്ലേ ആ തമ്പീടെ ചേട്ടന്‍ എന്നെ കാണാതെ നിന്നെ മാത്രം കണ്ടത്….”

“ആ ബെസ്റ്റ്…… എടാ മണ്ടാ, നിനക്ക് തമ്പീടെ ചേട്ടനാരാന്ന് അറിയോ?”

“ഇല്ല…..”

“അയാളെ നീ എവിടേലും കണ്ടിട്ടുണ്ടോ?”

“ങ്ങു… ഹും…”

“അങ്ങനെ ഒരു മനുഷ്യന്‍ ഉള്ളതായിട്ടെങ്കിലും നീ കേട്ടിട്ടുണ്ടോ?”

“നഹി…..”

“പിന്നെ എങ്ങനാടാ അയാള്‍ക്ക് നിന്നെ അറിയുക…..”

“പറഞ്ഞത് ശരിയാണല്ലോ….” ഞാന്‍ ചിന്തിച്ചു. “അപ്പോപ്പിന്നെ നിനക്ക് അയാളേം, അയാള്‍ക്ക് നിന്നേം, അതും നിന്‍റെ വീടടക്കം എങ്ങനെ അറിയാം???”

“എടാ, അതാടാ ആ തെങ്ങുമ്മേ ചാരിനിന്ന മനുഷന്‍, ഞങ്ങടെ സ്കൂളിലെ വാച്ച്മാന്‍. ഞാന്‍ പോയി കളിയാക്കീലെ…..”

“ആ കലക്കി…… അയാളാണാ തമ്പീടെ ചേട്ടന്‍….”

“അല്ലാതെ പിന്നെ….. വെറുതെ അവിടെ നിന്ന അയാള്‍ടെ അടുത്ത്ന്ന് ഞാന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പണി…. അതാണ്‌ ഏറ്റവും വിഷമം…”

“എന്നിട്ട് നീ പറഞ്ഞോ, അയാള് A പടം കാണാന്‍ വന്നപ്പഴാണ് നിന്നെ കണ്ടത്. അല്ലാതെ വീട്ടില്‍ പറഞ്ഞപോലെ അതിലെ പോയപ്പോഴല്ലാന്ന്?”

“ഞാന്‍ പറഞ്ഞടാ… അപ്പഴാണ് ശരിക്കും പണി പാളിയത്…..”

“അതെങ്ങനെ?”

“ഫുള്‍ടൈം വെള്ളമടിച്ച് നടക്കണ അയാള് വന്ന് പറഞ്ഞപ്പോ ഉമ്മ ആദ്യം വിശ്വസിച്ചില്ല, അതാണ് നീ വന്നപ്പോ നിന്നോടൊന്നും ചോദിക്കാതിരുന്നത്. പക്ഷെ എന്നോട് വന്ന് രണ്ട് തവണ കുത്തിക്കുത്തി ചോദിച്ചപ്പോ ഞാന്‍ പറഞ്ഞ്, അയാളും പടം കാണാന്‍ ഉണ്ടായിരുന്ന്, ഞാന്‍ കളിയാക്കിയതിന്‍റെ ദേഷ്യത്തില്‍ വന്ന് പറഞ്ഞതാണെന്ന്. അങ്ങനെയാണ് ഉമ്മാക്ക് ഉറപ്പായത്, ഞാന്‍ പടത്തിന് പോയ കാര്യം.”

ഞാന്‍ ഫോണ്‍ മാറ്റിപ്പിടിച്ച് ഒരു പത്ത് സെക്കണ്ട് ചിരിച്ചു. ഓരോ പണികള്‍ വരുന്ന വഴിയേ..

“എന്തായാലും, നല്ലൊരു എക്സ്പീരിയന്‍സ് ആയില്ലേ ആഷൂ….”

“പിന്നേ…. ബാപ്പ വന്നപ്പോ ശരിക്കും നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. പതിനെട്ട് വയസ്സായെന്ന കാര്യം പോലും ഓര്‍ക്കാതെ എന്നെ ഈര്‍ക്കിളിക്ക് തല്ലി…. എന്തായാലും ഒരു കാര്യം ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്, ആ നാറിയെ ഞാന്‍ വെറുതെ വിടില്ല….”

“ഡാ ആഷൂ…. ബാപ്പാനെയാണോ ഇങ്ങനൊക്കെ പറയുന്നത്…..”

“ബാപ്പനെയല്ലടാ, ആ തമ്പീട ചേട്ടനെ……”

പിന്നെ ഞങ്ങള്‍ ഓരോ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ്, ആ വിഷമങ്ങളൊക്കെ മറന്നു.

ഏതാണ്ട് നാല്, നാലര മാസം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോ ഞാനൊരു വാര്‍ത്ത കേട്ടു; തമ്പീടെ ചേട്ടന്‍ വെള്ളമടിച്ച്, ബോധമില്ലാതെ തോട്ടില്‍ വീണ് കയ്യൊടിഞ്ഞെന്ന്.

ഞാന്‍ നാട്ടില്‍ വരുന്നതിനും ഒരാഴ്ച മുന്‍പാണ് ഈ സംഭവം നടന്നത്. വന്നതിന്‍റെ അന്ന് തന്നെ, ആഷു, എന്തോ ഷിപ്പിങ്ങ് കോര്‍സ് പഠിക്കാന്‍ വേണ്ടി മുംബൈക്ക് വണ്ടി കയറിയത് കൊണ്ട് ചോദിക്കാന്‍ കഴിഞ്ഞില്ല. അവിടെ ഫോണ്‍ allowed അല്ലായിരുന്നു. പിന്നീടെപ്പോഴോ ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

കൂട്ടുകാര്‍ എല്ലാവരും പറഞ്ഞത് അവന്‍ തന്നെ ചെയ്തതാണെന്നാണ്. പക്ഷെ എന്തോ, എനിക്ക് മാത്രം വിശ്വാസം വന്നില്ല. ആഷു വിചാരിച്ചാല്‍ പണികൊടുക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ലെങ്കിലും, ഒരാളുടെ കയ്യൊടിക്കാനുള്ള മനക്കട്ടിയൊന്നും അവനില്ലെന്ന് ഇന്നും എനിക്ക് നൂറ് ശതമാനം ഉറപ്പാണ്.

by Ares Gautham

About Intensive Promo

Leave a Reply

Your email address will not be published.