ഒരുസ്വവർഗാനുരാഗിയുടെകഥ
അവൾക്ക് ശരീരമാസകലം വേദന തോന്നി ,… മുറിവുകൾ ചുട്ടുനീറുന്നു , അതിലേറെ നീറ്റൽ ഹൃദയത്തിനേറ്റ മുറിവിനാണ് ,..
അവൾക്കൊന്ന് ഉറക്കെ പൊട്ടിക്കരയണമെന്നു തോന്നി ,.. ശബ്ദമുയർന്നില്ല ,..
എഴുന്നേൽക്കാൻ വയ്യ ,… വെള്ള നിറത്തിലുള്ള ടൈലിൽ ഇറ്റു വീണ രക്തം അവളുടേതായിരുന്നു ,…
വലിച്ചുകീറിയ സാനിറ്ററി നാപ്കിനിൽ നിന്ന് തെറിച്ചു വീണ പഞ്ഞികളിലും അവളുടെ രക്തക്കറ ഉണ്ടായിരുന്നു ,… എത്ര ക്രൂരമായാണ് താൻ പിച്ചിച്ചീന്തപ്പെട്ടത് ,..
അവൾ കട്ടിലിനടുത്തേക്ക് ഇഴഞ്ഞു നീങ്ങി ,.. ഒരു വിധത്തിൽ പുതപ്പെടുത്തു ശരീരം മൂടി ,… അവൾ ശബ്ദമടക്കി കരഞ്ഞു ,… പെണ്ണായി ജനിച്ചുപോയതിൽ സ്വയം ശപിച്ച നിമിഷം ,…
അവൾ ബലാത്കാരം ചെയ്യപ്പെട്ടിരിക്കുന്നു , ഉത്തരവാദി ഒരു പുരുഷനല്ല , മറിച്ചൊരു സ്ത്രീ ,.. ഹൃദയം പൊട്ടും കണക്കെ അവൾ ഉറക്കെ കരഞ്ഞു ,……
********—–*******
ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവളായിരുന്നു അശ്വതി , പഠനത്തിൽ മിടുക്കിയായിരുന്നത് കൊണ്ട് തന്നെ എല്ലാവർക്കും പ്രിയപ്പെട്ടവൾ ,..
പുറത്ത് പോയി പഠിക്കണമെന്ന് ഹൃദയത്തിലെപ്പോഴോ തോന്നിയ ഒരു ആഗ്രഹമായിരുന്നു ,.. വീട്ടുകാർ എതിർത്തെങ്കിലും , പഠിപ്പിച്ച അധ്യാപകരുടെ സപ്പോർട്ട് കൂടിയായപ്പോൾ അശ്വതിയുടെ മോഹം പൂവണിഞ്ഞു ,..
അങ്ങനെ അവൾ മുംബൈയ്ക്ക് വണ്ടി കയറി ,.. ഒരു ഉയർന്ന കോളേജിൽ ,.. കോളേജിൽ നല്ല റാഗിങ്ങ് ഒക്കെ ഉണ്ടായിരുന്നുവെങ്കിലും , സഹിക്കാൻ പറ്റാതെ പോയത് , ഹോസ്റ്റലിൽ അനുഭവിച്ച കഷ്ടപ്പാടുകളായിരുന്നു ,..
സ്വന്തം റൂം മേറ്റ്സ് ന്റെ അടുത്ത് നിന്ന് പോലും സഹിക്കാനാവാത്ത പീഡനങ്ങളാണ് അവൾ ഏറ്റുവാങ്ങിയത് ,.. അതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം , അവരിലേറെ പേരും മലയാളികളായിരുന്നു എന്നതാണ് ,..
സഹികെട്ട് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ തീർച്ചയാക്കിയപ്പോഴാണ് , ഒരാശ്വാസം പോലെ അഷിത അവളെ തേടിയെത്തിയത് ,…
*******——******-
അഷിത പാണ്ഡെ , സിറ്റി കമ്മീഷണറുടെ മകൾ , പാതി മലയാളി ( അമ്മ ഒരു പാലക്കാട്ടുകാരി ) ,….
അവളുടെ ഒറ്റനോട്ടത്തിൽ മറ്റാരും തനിക്ക് നേരെ അടുത്തില്ല ,. അവൾ ബാഗുമെടുത്തു തന്റെ കയ്യും പിടിച്ചു സ്വന്തം മുറിയിലേക്ക് കയറിയപ്പോഴാണ് , സന്തോഷത്തിന്റെ പുതിയൊരു ജീവിതം അവൾക്ക് ലഭിച്ചത് ,…
അഷിത അവൾക്കൊരു കൈത്താങ്ങായിരുന്നു , വേദനകളിൽ ആശ്വാസമായിരുന്നു , ഒരു മൂത്തസഹോദരിയുടെ സ്നേഹം എന്തെന്ന് അഷിതയിലൂടെ അവൾ അറിഞ്ഞു ,..
ഒഴിവു ദിവസങ്ങളിൽ സ്വന്തം വീട്ടിലേക്കവൾ കൂട്ടിക്കൊണ്ട് പോകുമായിരുന്നു ,.. അവളുടെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം , അശ്വതിയുടെ അമ്മയുടെ ഭക്ഷണത്തിന്റെ അതേ സ്വാദായിരുന്നു ,..
പവനീഷ് പാണ്ഡെ , അഷിതയുടെ അച്ഛൻ ,.. ഒരു പോലീസ് കമ്മീഷണറുടെ പവറും , അഹങ്കാരവും മാറ്റിവെച്ചു അവളെയും അയാൾ ഒരു മകളെപ്പോലെ സ്നേഹിച്ചു ,…
അഷിത തന്റെ കാര്യത്തിൽ എത്ര പൊസ്സസ്സീവ് ആണെന്ന് അശ്വതിക്ക് മനസിലാവുന്നത് , കോളേജിലെ ഒരു സീനിയർ ചേട്ടൻ അശ്വതിയെ പ്രൊപ്പോസ് ചെയ്തത് മുതലാണ് ,…
അതുവരെ കണ്ട അഷിതയെ ആയിരുന്നില്ല അന്നവൾ കണ്ടത് , ഞാൻ സമ്മതിക്കില്ലെന്നവൾ തീർത്തു പറഞ്ഞു , കാരണമെന്തെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു , എങ്കിലും ചോദിച്ചില്ല ,..
പിറ്റേന്ന് ഒരു വിധം ധൈര്യം സംഭരിച്ചു ചോദിച്ചു ,.. “എന്താ ദീദി പ്രശ്നം ,.. ??”
“പ്രശ്നമുണ്ടായിട്ടല്ല ,.. നിന്നെ ഞാൻ സ്നേഹിക്കുന്നത് പോലെ വേറെ ആർക്കും സ്നേഹിക്കാൻ പറ്റില്ല , നിന്റെ സ്നേഹവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ” അവൾക്ക് അത്ഭുതം തോന്നിയില്ല ,..
“ദീദി ആരെയും പ്രണയിച്ചിട്ടില്ലേ ??”
അഷിതയുടെ കണ്ണുകൾ തിളങ്ങി ,…
“ഉണ്ട് , ഒരുപാട് പ്രണയിക്കുന്നുണ്ട് ,… എന്നെക്കാളേറെ ,…. but, ഐ ഹേറ്റ് ബോയ്സ് ”
ആരെയാണെന്നവൾ ചോദിച്ചില്ല , പറയില്ലെന്നറിയാം ,.. ആരെങ്കിലും ദീദിയെ വഞ്ചിച്ചിട്ടുണ്ടാവും , അതായിരിക്കും ബോയ്സിനെ വെറുക്കുന്നുവെന്നു പറഞ്ഞത് ,…
പക്ഷേ സീനിയർ ചേട്ടൻ വിടാൻ ഭാവമില്ലായിരുന്നു , പ്രണയിച്ചില്ലെങ്കിലും , സൗഹൃദമെങ്കിലും ആവാമെന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള പുറകെ നടത്തം , ഒടുവിൽ ആ സൗഹൃദത്തിന് സമ്മതം മൂളി ,…
അഷിതയെ ഇത് വല്ലാതെ ചൊടിപ്പിച്ചു , അയാളെ അവൾ പട്ടിയെ പോലെ തല്ലി മറ്റുള്ളവരുടെ മുന്നിൽ വെച്ച് ,.. കമ്മീഷണറുടെ മകളായതുകൊണ്ടാവാം ചിലപ്പോൾ അയാൾ പ്രതികരിക്കാഞ്ഞത്,
ഒരു ഭ്രാന്തിയെ പോലെ അഷിത അശ്വതിയുടെ മുൻപിൽ കരഞ്ഞു ,…
“നിന്നോട് ഞാൻ പറഞ്ഞില്ലേ , ആ പ്രണയമൊന്നും വേണ്ടെന്ന് ,.. ഞാൻ നിന്നെ പ്രണയിക്കുന്നത് പോലെ ആർക്കും നിന്നെ പ്രണയിക്കാനാവില്ല ”
****** —–******
അശ്വതി തളർന്നുപോയി , അഷിത തന്നെ പ്രണയിക്കുന്നുവെന്ന് ,…
പിന്നീടൊരു ഭയമായിരുന്നു അഷിതയോട് , എന്തുകൊണ്ടോ അവൾക്ക് അഷിതയുടെ ആ യാഥാർഥ്യത്തോട് യോജിക്കാനായില്ല , അകൽച്ച അവർക്കിടയിൽ പ്രകടമായി ,…
അത് അഷിതയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ,.. പല വികാരങ്ങളും അശ്വതിയോടവൾ പ്രകടിപ്പിച്ചു , അശ്വതി അതിനെയെല്ലാം എതിർത്തു ,…
പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല ,.. കാരണം അഷിത അവൾക്കത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു ,…
*****—–*******
അന്ന് അശ്വതി കോളേജിൽ പോയില്ല ,.. പീരിയഡ് ആയതുകൊണ്ട് വയറു വേദനയായിരുന്നു ,..
അഷിത രാവിലെയേ കോളേജിൽ പോയി , അൽപ്പം ആശ്വാസത്തിൽ കിടക്കുമ്പോഴാണ് , കോളിങ് ബെൽ കേട്ടത് , അഷിത ആയിരുന്നു ,..
” ഒരു തലവേദന , തീരെ വയ്യ , അതാ വന്നത് ” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ,..
“ഞാൻ വെള്ളം ചൂടാക്കാം ദീദി , ടാബ്‌ലറ്റ് കഴിച്ചോളൂ ,…”
അവൾ തിരിഞ്ഞതും അഷിത അവളുടെ വാ പൊത്തി ,… “ശബ്ദിക്കരുത് ” തട്ടിയകറ്റാൻ നോക്കിയെങ്കിലും പറ്റിയില്ല ,..
ഒരു ഷാൾ കൊണ്ട് അശ്വതിയുടെ വായ അവൾ മൂടിക്കെട്ടി , കട്ടിലിലേക്ക് തള്ളി ,.. അതിന്റെ പടിയിൽ തലയിടിച്ചു അശ്വതി നിലത്ത് വീണു ,..
അശ്വതി കണ്ടു അവളുടെ കണ്ണിലെ ഭീകരത്വം ,.. കാമം ,…..
തലയിൽ നിന്നും ചോരയിറ്റു നിലത്ത് വീണു , കണ്ണുകൾ അടയുമ്പോൾ , അവൾക്കവളെ എതിർക്കാൻ പോലുമായില്ലെന്ന കുറ്റബോധമായിരുന്നു ,…
എങ്കിലും അവൾ അപേക്ഷിച്ചു ,.. ” വേണ്ട ദീദി , എനിക്ക് വയ്യ , എനിക്ക് പീരിയഡ് ആണ് ,…”
ഒരു പെണ്ണിന്റെ വേദന എന്താണെന്നു മനസിലാക്കാൻ മറ്റൊരു പെണ്ണിനെ പോലെ ആർക്കും കഴിയില്ലല്ലോ ,.. പക്ഷേ അഷിത അവളോട് ഒരു ദയവും കാണിച്ചില്ല ,…
അഷിതയ്ക്ക് തന്നെ എന്തെല്ലാം ചെയ്യുവാനാകുമെന്നു പോലും അവൾക്കറിയുമായിരുന്നില്ല ,.. ,
” നീയെന്നോട് ക്ഷമിക്ക് അച്ചു , എനിക്ക് നിന്നെ വേണം ,.. നീയെന്നെ വിട്ട് പോവാതിരിക്കാനാ ഇങ്ങനൊക്കെ ”
എങ്കിലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ കഴിയുമെന്ന സംശയം അവളിൽ അവശേഷിച്ചു ,…
********—–********
താൻ നശിപ്പിക്കപ്പെട്ടിരിക്കുന്നു , ഒരു പെണ്ണിനാൽ തന്നെ ,..
മുറിവുകൾ നീറുന്നു , ഇനിയും നിശ്ശബ്ദയായിരിക്കാൻ വയ്യ ,..
പോലീസ് സ്റ്റേഷനിൽ ചെന്നു കയറുമ്പോൾ , മകളുടെ അവസ്ഥ കണ്ട് ആ അച്ഛൻ അത്ഭുതപ്പെട്ടു ,..
കാര്യങ്ങൾ കേട്ടയാൾ തരിച്ചിരുന്നു ,..
” മോള് ഈ കംപ്ലയിന്റ് പിൻവലിക്കണം ,… നിനക്കൊന്നും പറ്റിയിട്ടില്ലല്ലോ , നമുക്ക് നല്ലൊരു ഹോസ്പിറ്റലിൽ പോവാം ,.. അവൾ നിന്റെ ചേച്ചിയല്ലേ , ഈ അച്ഛൻ യാചിക്കുകയാണ് ”
ഒരു മകളുടെ ഭാവിക്ക് വേണ്ടി മറ്റൊരു മകളുടെ മുന്നിൽ യാചിക്കുന്ന അച്ഛൻ,.. അവൾക്കല്പം പോലും സഹതാപം തോന്നിയില്ല ,…
” ക്ഷമിക്കണം , എനിക്കതിന് കഴിയില്ല , ഒരു പെണ്ണിനെ മറ്റൊരു പെണ്ണ് പീഡിപ്പിച്ചാൽ പ്രെഗ്നന്റ് ഒന്നും ആവില്ലായിരിക്കും ,.. ചിലപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന തെളിവുകളും ലഭിക്കില്ലായിരിക്കും ,.. ” അയാൾ നിശബ്ദനായി
“ഇത്രയും കാലമായി , നിങ്ങളുടെ മകൾ റേപ്പ് ചെയ്തത് , മുറിവേൽപ്പിച്ചത് , കേവലം എന്റെ ഈ ശരീരത്തിനെ മാത്രമല്ല , എന്റെ മനസിനെയാണ് , എന്റെ വിശ്വാസത്തെ ആണ് ,… ”
അയാൾ തല താഴ്ത്തി ,..
“അത് കൊണ്ട് ദയവായി സാർ , മിസ്സ് അഷിത പാണ്ഡെ , എന്നെ പീഡിപ്പിച്ചിരിക്കുന്നു , അവർക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കണം ”
അശ്വതിയുടെ വാക്കും , മനസ്സും ഉറച്ചതായിരുന്നു ,.. കമ്മീഷണർ പവനീഷ് പാണ്ഡെ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ സ്വന്തം മകളുടെ വിധി ചാർജ് ഷീറ്റിൽ കുറിച്ചു ,… അശ്വതി പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി , ഹൃദയം നുറുങ്ങുന്ന വേദനയോടെ ,…
കമ്മീഷണർ പവനീഷ് പാണ്ഡെ , അവളെ നോക്കി നിന്നു , കണ്ണീരോടെ ,. .
****—-****–
പിറ്റേന്ന് പതിവ് പോലെഅശ്വതി കോളേജിൽ പോവാൻ ഇറങ്ങി, അഷിത അന്ന് പോയതാണ് , വെറുപ്പ് തോന്നി അവൾക്ക് അഷിതയോട് ,…
താൻ തളരില്ല ,… സമൂഹത്തിന് മുന്നിൽ തലയുയർത്തിപ്പിടിക്കും , കേവലം ഒരു ഇരയായി മാത്രം താൻ മാറില്ല , എതിരാളി ആരായാലും താൻ നീതിക്ക് വേണ്ടി പോരാടുക തന്നെ ചെയ്യും ,.. അവൾ ഉറച്ച മനസോടെ ബാഗ് എടുത്തു ,.. അശ്വതിയുടെ ഫോൺ റിംഗ് ചെയ്തു ..
“പോലീസ് കമ്മീഷണർ പവനീഷ് പാണ്ഡേയും കുടുംബവും ആത്മഹത്യ ചെയ്തിരിക്കുന്നു ,..”
വാർത്ത കേട്ടവൾ തളർന്നില്ല , ഒരത്ഭുതവും തോന്നിയില്ല ,…
അശ്വതി കരഞ്ഞില്ല ,… കുറ്റബോധം ഒരല്പം പോലും തോന്നിയില്ല ,..
കാരണം അഷിത മുറിവേൽപ്പിച്ചത് , അവളുടെ ശരീരത്തിനായിരുന്നില്ല , മനസിനായിരുന്നു ,…
അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു ,.. കണ്ണുകളിൽ അഗ്നിയെരിഞ്ഞു , പ്രതികാരത്തിന്റെ അഗ്നി ,…..
#അനുശ്രീ