Breaking News
Home / Lifestyle / സിനിമയില്‍ വേഷം നല്‍കണമെങ്കില്‍ തനിക്ക് അഡ്ജസ്റ്റ് ചെയ്യണം..!!

സിനിമയില്‍ വേഷം നല്‍കണമെങ്കില്‍ തനിക്ക് അഡ്ജസ്റ്റ് ചെയ്യണം..!!

സിനിമയിലേക്ക് സെലക്ട് ചെയ്യാന്‍ സംവിധായകന്‍ ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. ‘മംഗളം’ ചാനലിലെ പരിപാടിയിലാണ് അനഘ എന്ന പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്. പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ ഇങ്ങനെ- കഴിഞ്ഞ മാസം ഞങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്.

അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്. പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്.

പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം എന്ന് ഫോണില്‍ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇയാളുടെ രണ്ടാമത്തെ സിനിമയാണെന്നും ആദ്യത്തേത് ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും അനഘ പറയുന്നു. എന്നാല്‍ സംവിധായകന്റെ പേര് അവര്‍ വെളിപ്പെടുത്തിയില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *