ഇന്ത്യയൊട്ടാകെ ഉള്ള ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുവാണ് വേള്‍ഡ് കപ്പിനെ വരവേല്‍ക്കാന്‍. ആവേശത്തിന്റെ കൊടുമുടി കേറുമ്പോഴും ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ മനസ്സില്‍ കൊണ്ടുനടകുന്ന സ്വപ്നമാണ് വേള്‍ഡ് കപ്പില്‍ ഇന്ത്യ മുത്തമിടുന്നത് .
ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഗോപു നന്ദിലത്ത് ജി മാർട്ടിന്റെ ഏറ്റവും പുതിയ പരസ്യത്തില്‍ അർജന്റീനയെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചു ഫൈനലിൽ സ്പെയിനിനെ നേരിട്ട് ഇന്ത്യ വേൾഡ് കപ്പ് അടിക്കുന്നു ഇന്ത്യന്‍ കോച്ചായി ഐ എം വിജയനും. പരസ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.