വിഷപ്പാമ്പുകളുടെ ഗണത്തിൽ ഏറ്റവും അപകടകാരിയായതും അക്രമണകാരിയായതുമായ പാമ്പാണ് അണലി. കേരളത്തിൽ ധാരാളമായി കണ്ടു വരുന്ന ഇവയുടെ കടിയേറ്റിട്ടാണ് കേരളത്തിലെ പാമ്പുകടി മരണങ്ങളിൽ 85 ശതമാനവും സംഭവിക്കുന്നത്. മറ്റ് പാമ്പുകളെ അപേക്ഷിച്ച് മനുഷ്യ സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇവയെ കൂടുതലായി കാണപ്പെടുന്നതും, പെട്ടെന്ന് തിച്ചറിയാൻ പറ്റാത്ത നിറവും രൂപവുമാണ് ഇവയുടെ ആക്രമണങ്ങൾ കൂടുന്നതിനുള്ള കാരണം. മഞ്ഞുകാലത്താണ് ഇവ കൂടുതലായും മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ രാത്രി പ്രത്യക്ഷപ്പെടുന്നത്. അണലിയെ തിരിച്ചറിയാനും മുൻകരുതലെടുക്കാനും വേണ്ട ചില കാര്യങ്ങൾ പ്രശസ്‌ത പാമ്പുപിടുത്തക്കാരനും വിഷഹാരിയുമായ അബ്ബാസ് കൈപ്പുറം വിശദീകരിക്കുന്നു.
പ്രിയ സുഹ്രുത്തുക്കളെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഞാൻ ഒരു പാമ്പുപിട്ടത്തക്കാരനും വിഷവൈദ്യനും’ 25. വർഷമായി ഈ മേഘലയിൽ പ്രവർത്തിക്കുന്ന വ്യക്തി’ എന്ന നിലയിൽ നിങ്ങളുമായി പങ്കുവെക്കുന്നത് കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഈ പാമ്പിന്റെ പേര് അണലി എന്നാണ് ‘ഇംഗ്ലിഷിൽ – VIPER എന്ന് പറയും. കേരളത്തിൽ പ്രാദേശികമായി – അണലിയെ ജനങ്ങൾ ‘വട്ട കൂറ, ചേനത്തണ്ടൻ എന്നീ പേരുകൾ വിളിക്കാറുണ്ട്.
ഡിസബർ ‘മാസത്തിലാണ് ഇവ ഇണചേരുന്നന്ന സമയം. മഞ്ഞുകാലമായ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്ന് ‘വിചാരിച്ച് കയറി പിടിക്കാറുണ്ട്. ശ്രദ്ധിക്കുക ” ഇത് മാരകമായ വിഷമുള്ള ഒരു പാമ്പാണ്. പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയ വിഷപല്ലുകൾ ഉള്ള പാമ്പു കൂടിയാണിത്. രാത്രി കാലങ്ങളിലാണ് ഇവ കൂടുതലും പുറത്തിറങ്ങുന്നത്.ഇവയുടെ കടിയേറ്റാൽ – കടി കൊണ്ട ഭാഗത്ത് വലുപ്പത്തിലുള്ള മുറിവ് സംഭവിക്കുക.’ കടി കൊണ്ട ഭാഗത്ത് നിന്ന് ധാരാളം രക്തം വരിക – കടിയേറ്റ ഭാഗത്ത് നിര് വന്നു വീർത്തിരിക്കുക – വേധന അനുഭവപ്പെടുക. മൂത്രതടസ്സം വരിക എന്നിവയാണ് ലക്ഷണങ്ങൾ.
വിഷം, രക്തത്തെ ബാധിക്കുന്ന ഹീമോ ടോക്സിൻ വിഭാഗത്തിൽപ്പെട്ട ഇവയുടെ കടിയേറ്റാൽ കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടും. ഡയാലിസിസ് ചെയ്യേണ്ടി വരിക ചിലപ്പോൾ പുതിയ ബ്ലഡ് കയറ്റേണ്ടി വരിക – മാസങ്ങളോളം ചികിൽസ കൊടുക്കേണ്ടി വരിക.. ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം ഇതിന്റെ കടിയേറ്റാൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘അത് കൊണ്ട് രാത്രി കാലങ്ങളിൽ നടക്കുമ്പോൾ ലൈറ്റ് കയ്യിൽ കരുതുക.കാലിൽ ഷൂ പോലുള്ള പാദരക്ഷകൾ ധരിക്കുക. ‘ ഇത്തരം പാമ്പുകൾ’ വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ ഓടുകൾ മരങ്ങൾ എന്നിവ അടുക്കി വച്ച സ്ഥലങ്ങളിലും ഉണങ്ങിയ ചപ്പുചവറുകൾക്കിടയിലും ആണ് സാധാരണ കണ്ട് വരുന്നത്.
മണ്ണിന്റെ നിറത്തോട് ഏറെ സാമ്യമുള്ള തവിട്ട് നിറത്തിൽ കറുത്ത പല വലിപ്പത്തിലുള്ള പുള്ളികൾ ഉള്ള ഇവയെ മലമ്പാമ്പാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ എളുപ്പത്തിൽ പിടിക്കാനും മറ്റും ശ്രമിച്ചാൽ വളരെ ആക്രമണ വേഗതയും വിഷമുള്ള ഇവയുടെ കടിയേൽക്കാനും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. ശ്രദ്ധയും മുൻകരുതലും മാത്രമാണ് ഇവയിൽനിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം. പ്രധാനപ്പെട്ട ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്കും എത്തിക്കുക.
അബ്ബാസ് കൈപ്പുറം (വിഷവൈദ്യൻ)