Breaking News
Home / Lifestyle / പുരുഷന്മാരെ കറക്കി വീഴ്ത്തുന്നത് പതിവാക്കിയിരുന്ന യുവതി പഴയ കിടപ്പറ രഹസ്യത്തിന്റെ പേരില്‍..!!

പുരുഷന്മാരെ കറക്കി വീഴ്ത്തുന്നത് പതിവാക്കിയിരുന്ന യുവതി പഴയ കിടപ്പറ രഹസ്യത്തിന്റെ പേരില്‍..!!

കാമുകനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ യുവതി പുതിയ കാമുകനെകൊണ്ട് പഴയകാല കാമുകനെ വണ്ടിയിടിപ്പിച്ച്‌ കൊന്നു. പ്രഭാത സവാരിക്കിറങ്ങിയ 46 കാരന്‍ കാറിടിച്ച്‌ മരിച്ച എല്ലാവരും അപകടമെന്ന് കരുതിയ സംഭവം അങ്ങനെ കൊലപാതകമെന്ന് കണ്ടെത്തി.. നിരവധി പുരുഷന്‍മാരുമായി യുവതിയ്ക്കുണ്ടായിരുന്ന അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത്.

സംഭവത്തില്‍ 45 കാരിയുമായ സ്ത്രീയും അവരുടെ 13 വയസ്സ് കുറവുള്ള നിലവിലെ കാമുകനും അറസ്റ്റിലായി. നവംബര്‍ 18 ന് നടന്ന സംഭവത്തില്‍ താനെയിലെ ആസാദ് നഗര്‍ നിവാസിയായ രാംജി ശര്‍മ്മയാണ് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ അനേകം പുരുഷന്മാരുമായി ബന്ധമുള്ള അഞ്ചു മക്കളുടെ മാതാവ് കൂടിയായ 45 കാരി സുമാരി യാദവും ടാക്സി ഡ്രൈവറായ കാമുകന്‍ 32 കാരനായ ജയപ്രകാശ് ചൗഹാനും അറസ്റ്റിലായി.

സംഭവം അപകടമായിരുന്നില്ലെന്നും രണ്ടുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നെന്നും ഇരുവരും പോലീസിനോട് സമ്മതിച്ചു. മുന്‍ കാമുകനായ രാംജി ശര്‍മ്മയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇല്ലാതാക്കിയതെന്നാണ് ഇവര്‍ പറഞ്ഞത്. ഇതൊരു അപകടമായി എഴുതിത്തള്ളപ്പെടുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍ കാര്‍ പെട്ടെന്ന് തന്നെ ചൗഹാന്‍ റിപ്പയര്‍ ചെയ്തതും കേസില്‍ പിതാവിന്റെ മുന്‍ കാമുകിയുടെ ഇടപെടല്‍ ശര്‍മ്മയുടെ മകന്‍ സംശയിക്കപ്പെട്ടതും സംഭവം അപകടമല്ല എന്നതിലേക്ക് വെളിച്ചം വീശി.

പുരുഷന്മാരെ കറക്കി വീഴ്ത്തുന്നത് പതിവാക്കിയിരുന്ന കഥയിലെ നായികയെ പഴയ കിടപ്പറ രഹസ്യത്തിന്റെ പേരില്‍ മുന്‍ കാമുകന്‍ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇക്കാര്യം പരിഹരിക്കാന്‍ പുതിയ കാമുകനോട് 45 കാരി ആവശ്യപ്പെട്ടു. ഇയാളെ ഒരു പാഠം പഠിപ്പിക്കുക എന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നവംബര്‍ 18 ന് നടക്കാന്‍ പോയപ്പോള്‍ അതിവേഗത്തില്‍ എത്തിയ കാര്‍ ശര്‍മ്മയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഓടിച്ചു പോകുകയായിരുന്നു. പെട്ടെന്ന് തന്നെ കുഴഞ്ഞുവീണ ശര്‍മ്മ ഒരു മാസത്തോളം പരിക്കുകളുമായി കിടന്ന് ബുധനാഴ്ച മരണമടഞ്ഞു.

സംഭവത്തിന് തൊട്ടു പിന്നാലെ ജയപ്രകാശ് കാര്‍ പെട്ടെന്ന് തന്നെ റിപ്പയര്‍ ചെയ്തതും തന്റെ പഴയ കാമുകിയുമായി എന്നും മണിക്കൂറോളം സംസാരിക്കുമായിരുന്ന ശര്‍മ്മ അപകടത്തിന് തൊട്ടുമുമ്ബായി കോപത്തോടെ സംസാരിച്ചു എന്ന ശര്‍മ്മയുടെ മകന്റെ മൊഴിയും കൂട്ടിവായിച്ച കസര്‍വഡാവ്ലി സീനിയര്‍ ഇന്‍സ്പെക്ടര്‍ ദത്താ ധോലയും ഇന്‍സ്പെക്ടര്‍ നസീര്‍ കുല്‍ക്കര്‍ണ്ണിക്കും സംശയം തോന്നുകയായിരുന്നു. പിന്നീട് ഇവര്‍ കാര്‍ കണ്ടെത്തിയപ്പോള്‍ അതില്‍ സൈഡ് മിറര്‍, ഫോഗ് ലാംപ് എന്നിവ മാറിയതും പുതിയ പെയ്ന്റ് അടിച്ചതും ഉള്‍പ്പെടെ ഒട്ടേറെ നവീകരണം വരുത്തിയതും സംശയകരമായി.

ഫോണ്‍ പരിശോധിച്ചപ്പോള്‍ 45 കാരി സുമാരി യാദവിന്റെ ഫോണ്‍ നമ്ബറും കണ്ടെത്തി. ഇതോടെ കോള്‍ റെക്കോഡ്സ് പരിശോധിച്ചു. ഇതില്‍ നിന്നും ശര്‍മ്മയും ചൗഹാനും അപകടവുമായി ബന്ധപ്പെട്ട സമയത്ത് തന്നെ സംസാരിച്ചിരുന്നതായി ബോധ്യപ്പെട്ടു. യുവതിയെ വിളിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മൊഴികള്‍ മാറ്റിമാറ്റി പറഞ്ഞു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതായതോടെ വിവരം മുഴുവനും കൈമാറി. ശര്‍മ്മയ്ക്കും സുമാരിക്കും ഇടയില്‍ അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതുപയോഗിച്ച്‌ അയാള്‍ ശല്യം ചെയ്യുക പതിവായി. ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്ക് പോകുമ്ബോള്‍ പോലും ശര്‍മ്മ പിന്തുടരാന്‍ തുടങ്ങിയതോടെയാണ് പുതിയ കാമുകന്‍ ചൗഹാനുമായി ചേര്‍ന്ന ശര്‍മ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്്

ഏതാനും ദിവസം ശര്‍മ്മയുടെ പതിവു നടത്തം നിരീക്ഷിച്ച ചൗഹാന്‍ നവംബര്‍ 18 ന് തീര്‍ക്കാന്‍ തീരുമാനമെടുത്തു. വാടകക്കാരന്‍ വാടക ചോദിക്കുന്നതിനാല്‍ ചൗഹാന്‍ പതിവായി കിടന്നുറങ്ങിയിരുന്നത് സ്വന്തം കാറിലായിരുന്നു. ചൗഹാനുമായുള്ള ബന്ധത്തിന്റെ പേരില്‍ സുമാരിയാദവ് ചൗഹാന്റെ ഭാര്യയുമായി നിരന്തരം കലഹിക്കുമായിരുന്നെന്നും അവരോട് വിട്ടു പോകാന്‍ പറയുകയും ചെയ്തിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.