Breaking News
Home / Lifestyle / കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിക്കാന്‍ നാണമില്ലേയെന്ന് വിക്രം ആരാധകര്‍; മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ഐറ്റം ചെയ്തൂകൂടായെന്ന് കസ്തൂരി..!!

കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിക്കാന്‍ നാണമില്ലേയെന്ന് വിക്രം ആരാധകര്‍; മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ഐറ്റം ചെയ്തൂകൂടായെന്ന് കസ്തൂരി..!!

വിക്രം നായകനായി എത്തുന്ന സാമി ടു വിന്റെ ട്രെയിലറിനെ ട്രോളി നടി കസ്തൂരി. സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു.

ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകര്‍ കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്ന് കസ്തൂരിയെ തിരിച്ചും ട്രോളി. തമിഴ് പടം 2 വില്‍ കസ്തൂരി ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്.

ഇതുകേട്ട കസ്തൂരി അതേ നാണയത്തില്‍ വിക്രം ഫാന്‍സിനെയും വിക്രത്തെയും പിന്നെയും ട്രോളി. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തുകൂടായെന്നായിരുന്നു കസ്തൂരിയുടെ ചോദ്യം. കസ്തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *