ഹൈദരാബാദ്:മൂന്നു വയസ്സില്‍ തന്നെ നാലാം ക്ലാസ്സും പത്താം വയസ്സില്‍ പത്താം ക്ലാസ്സും പാസ്സായ സംഹിത പതിനാറാം വയസ്സില്‍ എന്‍ജിനീയറിങ് ബിരുദവും സ്വന്തമാക്കിയ സംഹിത അത്ഭുതമാകുന്നു. സമപ്രായത്തിലുള്ള കുട്ടികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പിന്നാലെ ഓടുമ്പോള്‍ അവരേക്കാള്‍ സംഹിത എന്ന തെലുങ്കാന സ്വദേശിയായ പെണ്‍കുട്ടി അഞ്ചു വര്‍ഷം വേഗത്തില്‍ മുന്‍പോട്ട് കുതിക്കുകയാണ്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്ന ബിരുദ കോഴ്‌സിലാണ് സംഹിത ബിരുദം നേടിയത്.
സംഹിത 3 വയസ്സുള്ളപ്പോള്‍ മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമായിരുന്നു എന്നാണ് സംഹിതയുടെ മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നത് . ” രസകരമായ പഠനങ്ങളേക്കാള്‍ ആശയം അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദീര്‍ഘ നേരം പഠിക്കാറില്ലന്നും സംഹിത പറയുന്നു. മറ്റു കുട്ടികള്‍ അഞ്ചാം ക്ലാസ്സില്‍ എത്തുന്ന പത്താം വയസ്സില്‍ പത്താം ക്ലാസ്സ് പാസ്സായ സംഹിതക്ക് അന്ന് തന്നെ ധാരാളം അനുമോദനങ്ങള്‍ ലഭിച്ചിരുന്നു .
2014 ല്‍ നളന്ദ ജൂനിയര്‍ കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റ് കോഴ്‌സില്‍ 89 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി.
പ്രായം ആവാത്തതിനാല്‍ സീറ്റിന്റെ കാര്യത്തില്‍ കോളജ് അധികൃതരുമായി അഭിപ്രായ വ്യത്യസ്തമുണ്ടായതിനെ തുടര്‍ന്ന്, 2014 ല്‍ തെലങ്കാന സര്‍ക്കാരിന് നല്‍കിയ കേസിനെ തുടര്‍ന്ന് ചൈതന്യ ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളജില്‍ സംഹിതയ്ക്ക് സീറ്റ് നല്‍കുകയായിരുന്നു .പഠനവും പാഠ്യേതര വിഷയങ്ങളും സന്തുലിതമായി കൊണ്ടുപോകുന്ന ഈ മിടുക്കിക്ക് മുന്‍പില്‍ ഇനിയുമേറെ ചരിത്രങ്ങള്‍ വഴി മാറുമെന്ന് പ്രതീക്ഷിക്കാം