Breaking News
Home / Lifestyle / അടുത്ത വര്ഷം ഗള്‍ഫിലേക്ക് ആവശ്യം ഈ ജോലിക്കാരെ മാത്രം; ശമ്പളം കേട്ടാല്‍ ഞെട്ടും..!!

അടുത്ത വര്ഷം ഗള്‍ഫിലേക്ക് ആവശ്യം ഈ ജോലിക്കാരെ മാത്രം; ശമ്പളം കേട്ടാല്‍ ഞെട്ടും..!!

യുഎഇയിൽ സ്പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആവശ്യം കൂടുമെന്ന് റിപ്പോർട്ടുകൾ. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളിൽ തൊഴിൽ സാധ്യത വർദ്ധിക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കാം.

നികുതി മാനേജർമാർ, ക്രെഡിറ്റ് കൺട്രോളർമാർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറുകൾ തുടങ്ങിയ ജോലികൾക്കാകും അടുത്ത വർഷം ഡിമാൻഡ് കൂടുക. കൂടുതൽ ഒഴിവുകൾ ഉണ്ടാകുന്നതോടൊപ്പം ആകർഷകമായ ശമ്പളവും ഇവർക്ക് ലഭിക്കും. ഈ മേഖലകളിൽ തൊഴിൽ സാധ്യത കൂടാൻ കാരണം താഴെ പറയുന്നവയാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവൽക്കരണം പുതിയ വാറ്റ് നിയമം.

അക്കൌണ്ടിംഗ്, ഫിനാൻസ് മേഖലകളിൽ മികച്ച ജോലി പരിചയമുള്ളവർക്ക് അടുത്ത വർഷം മുതൽ ഗൾഫിൽ ജോലി സാധ്യത കൂടും. അഞ്ച് മുതൽ പത്ത് വർഷം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും അവസരം കൂടുതൽ. വലിയ കമ്പനികളിലാണ് ടാക്സ് മാനേജർമാരുടെ ആവശ്യമുള്ളത്. 92,000 ഡോളർ മുതൽ 141,000 ഡോളർ വരെയാകും ഇവരുടെ പ്രതീക്ഷിക്കുന്ന ശമ്പളം. ഈ തസ്തികയിലും വലിയ തോതിലുള്ള നിയമനം അടുത്ത വർഷം നടക്കും. 164,500 ഡോളർ മുതൽ 238,200 ഡോളർ വരെയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്ന ശമ്പളം.ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും.

വലിയ പ്രോജക്ടുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, അനലിറ്റിക്സ്, ലോജിക്കൽ നൈപുണ്യം, ബിസിനസ് മേഖലയിലെ പ്രവർത്തി പരിചയം എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ. സാമ്പത്തിക സേവന മേഖലയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കും അടുത്ത വർഷം നിരാശപ്പെടേണ്ടി വരില്ല. സൈബർ കുറ്റകൃത്യങ്ങളും മറ്റും വർദ്ധിക്കുന്ന സാഹചര്യത്തിൽ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വർദ്ധിക്കും.

ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ മേഖലയിലും അടുത്ത വർഷം കൂടുതൽ ജോലിക്കാരെ എടുക്കും. യുഎഇ ബിസിനസിന്റെ നട്ടെല്ലായി ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളും മാറിയിരിക്കുന്നതാണ് ഇതിന് കാരണം. ഒരു കമ്പനിയിലെ എച്ച്ആർ തലവന് ലഭിക്കുന്ന ശമ്പളം 114,400 ഡോളർ മുതൽ 128,500 ഡോളർ വരെയാണ്.

About Intensive Promo

Leave a Reply

Your email address will not be published.