Breaking News
Home / Lifestyle / നിങ്ങളറിയാതെ ബാങ്ക് പണം കവരുന്നു ഞെട്ടിയ്ക്കുന്ന തെളിവുകള്‍ പുറത്ത്

നിങ്ങളറിയാതെ ബാങ്ക് പണം കവരുന്നു ഞെട്ടിയ്ക്കുന്ന തെളിവുകള്‍ പുറത്ത്

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഫെഡറല്‍ ബാങ്കിന്റെ കൊള്ള. പ്രവാസികളെ കൊള്ളയടിച്ച് വീര്‍ത്ത ഫെഡറല്‍ ബാങ്കിപ്പോള്‍ സാധാരണക്കാരെയും പകല്‍കൊള്ളചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു. ബാങ്കില്‍ ദിവസവും പണം നിക്ഷേപിക്കുന്നവരെ അവരറിയാതെ തന്നെ ഫെഡറല്‍ ബാങ്ക് കൊള്ളയടിക്കുകയായിരുന്നു. ബാങ്കിന്റെ ഈ തട്ടിപ്പില്‍ ഇരകാളായി കൊണ്ടിരിക്കുന്നത് ആയിരകണക്കിന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരാണ്.

ദിവസവും ബാങ്കില്‍ ക്യാഷ് ആയി നിക്ഷേപം നടത്തുമ്പോള്‍ കഴിഞ്ഞ കുറേ കാലമായി ക്യാഷ് ഹാന്‍ഡിലിങ് ചാര്‍ജ്ജെന്ന പേരില്‍ ഫെഡറല്‍ ബാങ്ക് ഉപഭോകതാക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും അതത് ദിവസത്തെ കളക്ഷന്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന വ്യാപാരികളാണ് ഇതിലേറെയും ഇരയായത്. ഒരോ ദിവസവും വന്‍തുകയാണ് ബാങ്ക് തട്ടിയെടുക്കുന്നത്. ബാങ്കിന്റെ നിയമവിരുദ്ദമായ ഈ നടപടിയെ പലരും ചോദ്യം ചെയ്തിട്ടും ഫെഡറല്‍ ബാങ്ക് ഇപ്പോഴും കൊള്ള തുടരുകയാണ്.

കച്ചവടം നടത്തുന്നവര്‍ , ദിവസവും പണം കൈമാറ്റം നടത്തുന്നവര്‍ എന്നിവര്‍ കൂടുതല്‍ സുരക്ഷിതമായി പണം കൈകാരം ചെയ്യാന്‍ അന്നന്നത്തെ പണം ബാങ്കില്‍ ഇടുകയാണ് പതിവ് , ബാങ്ക് വഴി ഇടപാടുകള്‍ നടത്തണം എന്ന റിസര്‍വ് ബാങ്ക് നിയമത്തിന്റെ ചുവടു പിടിച്ചു ഭൂരിപക്ഷം പേരും ഇടപാടുകള്‍ ബാങ്ക് വഴി ആക്കിയപ്പോള്‍ ബാങ്കുകള്‍ ഈ അവസരം ശരിക്കും മുതലാക്കുകയാണ.്

മിനിമം 50 രൂപയും GST യും അടക്കം 59 രൂപ ഓരോ ഡെപോസിറ്റിനും നമ്മളില്‍ നിന്നും എടുക്കുന്നു , മിനിമം ചാര്‍ജ് കഴിഞ്ഞാല്‍ ഓരോ 1000 തിനും 2 രൂപ എന്നനിരക്കില്‍ വേറെ തുകയുമുണ്ട്. ഇതില്‍ 25/10 മുതല്‍ 1/11 വരേ യുള്ള 8 ദിവസത്തെ ബാങ്കിടപാടിന് എടുത്തിരിക്കുന്നത് 656/= രൂപ , ഇങ്ങനെ ഒരു വര്‍ഷത്തെ തുക കണക്കാക്കിയാല്‍ ബാങ്കിന്റെ തട്ടിപ്പ് എത്രത്തോളം വലുതാണെന്ന് മനസിലാകും.

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു എല്‍ ഐ സി ഏജന്റ് തന്റെ ഒരു വര്‍ഷത്തെ മിനി സ്റ്റേറ്റ് മെന്റ് പരിശോധിച്ചതോടെയാണ് ഫെഡറര്‍ബാങ്കിന്റെ ചതി മനസിലായത്. കഷ്ടപ്പെട്ട് ഉപജീവനം നടത്തുന്ന പ്രവാസികളേയും ഇപ്പോള്‍ സാധാരണക്കാരനേയും പിഴിഞ്ഞൂറ്റുന്ന ഫെഡറല്‍ ബാങ്കിനോട് ഒന്നേ ചോദിക്കാനുള്ളൂ ,…ഇതിലും നല്ലത് ഉപഭോക്താക്കളെ കഴുത്ത് കൊന്നുകൂടേ….

About Intensive Promo

Leave a Reply

Your email address will not be published.