Breaking News
Home / Lifestyle / ”ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു ഞാൻ അവളെ പ്രണയിക്കുന്നു ”;

”ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു ഞാൻ അവളെ പ്രണയിക്കുന്നു ”;

കൗമാരപ്രായത്തില് എല്ലാവര്ക്കും പ്രണയം തോന്നാറുണ്ട് . സൗഹൃദത്തിന്റെ മൂടുപടത്തില് തിരിച്ചറിയാത്തതും തുറന്നു പറയാത്തതുമായ ബന്ധങ്ങളും അക്കൂട്ടത്തില് കാണും . ഇത് ബംഗളുരു സ്വദേശിയായ ജയപ്രകാശിന്റെ കഥയാണ് , അല്ല ജീവിതമാണ് . ”ബീയിംഗ് യു ” എന്ന പേരില് ജയപ്രകാശ് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് മനോഹരമായ പ്രണയകഥ വിവരിക്കുന്നത് പതിനേഴാം വയസ്സില് പരിചയപ്പെട്ട കൂട്ടുകാരി പിന്നീട് ജീവിത പങ്കാളിയായിത്തീര്ന്ന കഥ.

‘എന്റെ ക്ലാസ്സ് മുറിക്ക് മുന്നിലൂടെ നടന്നു പോകുമ്പോഴാണ് അവളെ ആദ്യമായി ഞാന് കാണുന്നത് . അവളില് നിന്ന് എന്റെ കാഴ്ചയെ നിയന്ത്രിക്കാന് എനിക്ക് കഴിഞ്ഞില്ല . കാരണം അവളെ പോലൊരാളെ ഞാന് മുമ്പ് കണ്ടിട്ടില്ല ,’ ജയപ്രകാശ് പറഞ്ഞത് സുനിതയെക്കുറിച്ചാണ് തന്റെ പ്രണയത്തെക്കുറിച്ച് .

എപ്പോഴോ സ്ഥാപിക്കപ്പെട്ട സൗഹൃദത്തിന് പക്ഷെ അധികം ആയുസ്സുണ്ടായില്ല . പഠനം കഴിഞ്ഞ് ഇരുവരും രണ്ട് നഗരത്തിലേക്ക് . പിന്നീട് അപ്രതീക്ഷിതമായുള്ള കണ്ടുമുട്ടല് , പ്രണയം അറിയാതെയും പറയാതെയും പോയ കാലങ്ങള് .നവംബറിലാണ് ജയപ്രകാശിനെത്തേടി ഒരു സുഹൃത്തിന്റെ ഫോണ് കോള് എത്തുന്നത് . സുനിതയ്ക്ക് ഒരപകടം പറ്റിയെന്നും കോയമ്പത്തൂരിലെ ആശുപത്രിയില് ചികിത്സയിലാണെന്നും ആയിരുന്നു ആ സന്ദേശം

.എന്നാല് സുനിതയെ സന്ദര്ശിച്ച ജയപ്രകാശിന് അതൊരു ഷോക്കായിരുന്നു . ”അവിടെയെത്തിയപ്പോള് ഞാന് കണ്ടത് മുഖവും വായും മൂക്കും മുടിയും ഒന്നുമില്ലാത്ത ഒരാളെ തൊണ്ണൂറുകാരിയെപ്പോലെ നടന്നുവരുന്ന അവളെയാണ് , ഹൃദയം തകര്ക്കുന്ന കാഴ്ച ,” മനസ്സില് ആര്ത്തിരമ്പിയ ദുഖത്തോടൊപ്പം അത് തിരിച്ചറിവിനുള്ള വേദികൂടിയായിരുന്നു . ”ആ നിമിഷം ഞാന് തിരിച്ചറിഞ്ഞു ഞാന് അവളെ പ്രണയിക്കുന്നു ,”

ജയപ്രകാശ് പറയുന്നു .eആ രാത്രി അവന് അവളോട് വിവാഹ അഭ്യര്ഥന നടത്തി . അവള് ചിരിച്ചു . മുന്നറിയിപ്പില്ലാത്ത ആ പ്രണയാഭ്യര്ഥന 2014ല് ഒരു താലിച്ചരടില് സഫലമായി. പിന്നീട് ഒരുമിച്ചുള്ള നിമിഷങ്ങള് . ജീവിതത്തിന്റെ ഉയര്ച്ചയിലും താഴ്ച്ചയിലും ഒരുമിച്ച് നിന്ന കൂട്ടുകാര് . വര്ഷങ്ങള്ക്കിപ്പുറം ആ ലോകത്ത് രണ്ട് കുട്ടികള് കൂടിയുണ്ട് സൗഹൃദവും പ്രണയവും നമുക്ക് ചുറ്റും ഒത്തിരി ഉണ്ടായിട്ടുണ്ട്

. യഥാര്ഥ പ്രണയത്തിന്റെ തെളിവുകളാണ് അവര് ഒരോരുത്തരും . ബാഹ്യ സൗന്ദര്യത്തിനപ്പുറം പ്രണയത്തിന്റെ അളവുകോല് ഹൃദയത്തില് സൂക്ഷിച്ചവര് . അതോടൊപ്പം ജയപ്രകാശിന്റെയും സുനിതയുടെയും ജീവിതം പുതു തലമുറയ്ക്കുള്ള പാഠമാണ് . ”തേപ്പിന്റെ ” കഥ കേട്ട് വളരുന്ന ഒരു തലമുറയ്ക്ക് പ്രണയത്തില് വിശ്വസിക്കാനുള്ള ധൈര്യം..

About Intensive Promo

Leave a Reply

Your email address will not be published.