Breaking News
Home / Lifestyle / അന്യഗ്രഹ ജീവികളെ കണ്ടെത്തുവാൻ അധികം പരിശ്രമിച്ചാൽ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനിൽപ്പിനു ഭീഷണിയാകും..!!

അന്യഗ്രഹ ജീവികളെ കണ്ടെത്തുവാൻ അധികം പരിശ്രമിച്ചാൽ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനിൽപ്പിനു ഭീഷണിയാകും..!!

ശാസ്ത്രജ്ഞർ ഏറെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യമാണ് അന്യഗ്രഹ ജീവനും ജീവികളും‍. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിലെ അന്യഗ്രഹങ്ങളായ ചൊവ്വയിലും മറ്റും ജീവനുണ്ടോയെന്നാണ് മനുഷ്യന്‍ ആദ്യമന്വേഷിച്ചത്. ഈ ഗ്രഹങ്ങളിലെങ്ങും ജീവന്റെ അംശം കണ്ടെത്താനാവാത്തതു കൊണ്ടാണോ എന്തോ, മനുഷ്യൻ തന്റെ അന്വേഷണം അന്യ സൗരയൂഥങ്ങളിലേക്കു നീട്ടി. മനുഷ്യന്റെ ഈ അന്വേഷണം എവിടെയവസാനിക്കുമെന്ന് ആർക്കറിയാം?

ഇതുവരെ മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഭൂമിയ്ക്കു സമാനമായ ഗ്രഹങ്ങൾ പ്രപഞ്ചത്തിന്റെ വിദൂര കോണിലെവിടെയോ ഉണ്ടെന്നു തന്നെ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ വിശ്വാസവുമായി അന്യഗ്രഹ ജീവികളുടെ പിന്നാലെ പോകുന്നവർക്കു മുന്നറിയിപ്പുമായി ഇപ്പോഴിതാ ചില ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. അന്യഗ്രഹ ജീവികളെ കണ്ടെത്തുവാൻ അധികം പരിശ്രമിച്ചാൽ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനിൽപ്പിനു ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മനുഷ്യർ അവരെ തെരയുന്നതായി അന്യഗ്രഹ ജീവികളറിഞ്ഞാൽ ഭൂമിയെ മുഴുവൻ അവർ നശിപ്പിക്കുമെന്നാണു ഈ ശാസ്ത്രജ്ഞരുടെ അഭിപ്രായം. അവരെ നാം കണ്ടെത്തുന്നതു നിർബന്ധമല്ല. അവരുടെ ആശയവിനിമയ സിഗ്നലുകൾ മനസിലാക്കുവാൻ നാം ശ്രമിച്ചാലും അവർ നമ്മെ ആക്രമിച്ചു നശിപ്പിക്കും. ടെക്നോളജിയിൽ വളരെയധികം മുന്‍ുപിട്ടു നിൽക്കുന്നവരാണ് അന്യഗ്രഹ ജീവികൾ. ഭൂമിയിൽ ജീവനുണ്ടെന്ന സൂചന അവർക്കു ലഭിച്ചാൽ അവർ തീർച്ചയായും ഭൂമിയെ നശിപ്പിക്കുക തന്നെ ചെയ്യും, ശാസ്ത്രജ്ഞർ തങ്ങളുെട ഭയം വെളിപ്പെടുത്തുന്നു.

ഭൂമിയ്ക്കു പുറത്ത് ആകാശവിതാനത്തിൽ ജീവനുണ്ടെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ അവ കണ്ടെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ്. ഇങ്ങനെയൊരു കണ്ടെത്തൽ നടന്നാൽ, ഉണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും വിപത്തുകളെ കുറിച്ചും ശാസ്ത്രജ്ഞർ രണ്ടുതട്ടിലാണ് ഇപ്പോഴും. ഇനി ഇങ്ങനെ വാദപ്രതിവാദം നടത്തുന്നവർ ചില്ലറക്കാരാണെന്നു കരുതേണ്ട. അന്യഗ്രഹ ജീവനെ കണ്ടെത്താനായി പരിശ്രമിക്കുന്ന (search for extra terrestrial intelligent life – SETI) ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ വാദത്തിനു പിന്നിൽ.

ഭൂമിയുടെതിനു സമാനമായ അന്തരീക്ഷം, ജീവജാല വൈവിധ്യം, മഴ, പച്ചപ്പു നിറഞ്ഞ കാടുകൾ എന്നിവയുള്ള ഗ്രഹങ്ങൾ വേറെ ഉണ്ടാവില്ലെന്ന് അസ്ട്രോബയോളജി ശാസ്ത്രജ്ഞൻ ലൂയിസ് ഡാർട്നെൽ പറയുന്നു. പക്ഷേ അന്യഗ്രഹജീവികളെ കണ്ടുമുട്ടുന്നതിനു പരിശ്രമിക്കണോ?, അവരുടെ സന്ദേശങ്ങൾക്കു മറുപടി പറയണമോ?, നാം ഭൂമിയില്‍ ജീവിക്കുന്നുവെന്നു നാമവരോടു വെളിപ്പെടുത്തണോ? ഇവ അന്വേഷിക്കുന്നതിലെ മനുഷ്യന്റെ ധാർമ്മികതയെന്താണ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഡാർട്നെൽ ചോദിക്കുന്നു. ബ്രാഡ്ഫോർഡിൽ നടന്ന ബ്രിട്ടിഷ് സയൻസ് ഫെസ്റ്റിവലിൽ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ഡാർട്നെൽ ഈ അഭിപ്രായം പങ്കുവച്ചത്.

സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ അലൻ പെന്നിയ്ക്കും സമാന അഭിപ്രായമാണുള്ളത്. എന്തെങ്കിലുമൊരു സന്ദേശം ആന്യഗ്രഹങ്ങളിലേയ്ക്കുന്നത് അപകടകരമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ടെക്നോളജിയിൽ നമ്മളെക്കാൾ വളരെയധികം മുന്നിൽനിൽക്കുന്ന ഈ ജീവജാലം നമ്മുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ലെന്നു പെന്നി കൂട്ടിച്ചേർക്കുന്നു.

കൊടുങ്കാട്ടിലകപ്പെട്ടവർ ഏതെങ്കിലും കടുവയുണ്ടെങ്കിൽ വന്നു പിടിയ്ക്കൂയെന്നു പറയുന്നതു പോലെയാകുമിത്. അന്യഗ്രഹജീവികൾ ഏതു തരക്കാരാണെന്നോ, അവരുടെ സ്വഭാവമെന്തെന്നോ മനുഷ്യർക്കറിയില്ല. മോശം സ്വഭാവത്തിന് ഉടമകളാണ് അവരെങ്കിൽ അവരെങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ല.

ഇതിനുള്ളിൽ തന്നെ മനുഷ്യർ നഗരങ്ങൾ കെട്ടിപ്പൊക്കുന്നത് അവർ കണ്ടിട്ടുണ്ടാവാമെന്നും ചിലർ സംശയിക്കുന്നു. ടെക്നോളജിയിൽ വളരെയധികം മുന്നിട്ടുനിൽക്കുന്ന അവർ ഇതിനുള്ളിൽ നമ്മെക്കുറിച്ചു മനസിലാക്കിയിട്ടുണ്ടാവാം. അതിനാൽ അവർക്കു തകർക്കുവാനാണെങ്കിൽ ഇപ്പോഴാണെങ്കിലും തകർക്കുവാനാകും. അതിനാൽ ഈ പരീക്ഷണങ്ങൾ തുടരുന്നതില്‍ പേടിക്കേണ്ടതില്ലെന്ന് അലൻ പെന്നി പറയുന്നു.

അതേസമയം, മേൽപറഞ്ഞ അഭിപ്രായങ്ങളിൽ നിന്നെല്ലാം വിഭിന്നമായ ഒരഭിപ്രായവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ നമ്മുടെ നിലനിൽപ്പിനു അന്യഗ്രഹജീവികളുടെ സഹായം വേണ്ടിവരുമെന്നു പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, യുദ്ധം എന്നിവ മനുഷ്യനു വംശനാശ ഭീഷണി സൃഷ്ടിക്കും. ഇത്തരമൊരു ദുരവസ്ഥയിൽ നിന്നു മനുഷ്യനെ രക്ഷിക്കുവാൻ അന്യഗ്രഹ ജീവികൾക്കേ സാധിക്കുവെന്നാണ് ഇവരുടെ പക്ഷം.

വാദപ്രതിവാദമെന്തൊക്കെയായാലും അന്യഗ്രഹ ജീവികളെക്കുറിച്ചു കൂടുതൽ പഠനവുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

About Intensive Promo

Leave a Reply

Your email address will not be published.